ബെംഗളൂരു: സ്കൈവാക്കുകൾ, പൊതു ടോയ്‌ലറ്റുകൾ, ബസ് ഷെൽട്ടറുകൾ എന്നിവ നിർമ്മിക്കുന്നതിന് ബിബിഎംപിയുമായി സഹകരിച്ച് പ്രവർത്തിച്ച 50 ഓളം പരസ്യദാതാക്കൾക്ക് വാർഷിക പരസ്യ ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഡിമാൻഡ് നോട്ടീസ് നൽകി.
2019 ലെ പരസ്യ നിയമങ്ങൾ ചൂണ്ടിക്കാട്ടി 500 കോടി രൂപ വരെ കുടിശ്ശിക ചോദിച്ചിരിക്കുകയാണ് പൗരസമിതി. അതേസമയം നിയമസഹായം തേടാനാണ് പരസ്യദാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.
ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ നിരവധി സ്കൈവാക്കുകൾ, പൊതു ടോയ്‌ലറ്റുകൾ, ബസ് ഷെൽട്ടറുകൾ എന്നിവ നിർമ്മിച്ചു. തദ്ദേശ സ്ഥാപനം പൗര സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി ഏകദേശം 20 വർഷത്തേക്ക് പരസ്യ അവകാശം നൽകുകയും വാർഷിക ഗ്രൗണ്ട് വാടകയും പരസ്യ ഫീസും അടക്കാൻ പരസ്യദാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
പി പി പി മാതൃകയിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ ഒഴികെ, മറ്റെല്ലാ ഔട്ട്ഡോർ പരസ്യങ്ങളും നഗരത്തിൽ നിരോധിച്ചു. ചുരുക്കം ചില കമ്പനികൾക്ക് മാത്രമേ പരസ്യം ചെയ്യാനുള്ള അവകാശമുള്ളൂ എന്നതിനാൽ, ഓരോന്നിനും പ്രതിമാസം 1 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.
50ഓളം സ്ഥാപനങ്ങൾക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി പരസ്യദാതാക്കൾ ബിബിഎംപിക്ക് കുടിശ്ശിക നൽകിയിരുന്നില്ല. 50 ഓളം പരസ്യദാതാക്കൾക്ക് ഡിമാൻഡ് നോട്ടീസ് ഇതിനോടകം ലഭിച്ചിട്ടുണ്ട്. 2019 ലെ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ഗ്രൗണ്ട് വാടകയ്ക്ക് പുറമേ, ഒരു ചതുരശ്ര മീറ്ററിന് 600 മുതൽ 780 രൂപ വരെ പ്രതിമാസ ഫീസ് ഈടാക്കുന്നുണ്ട്.
എന്നാൽ ഇതിനകം തന്നെ പരസ്യ നികുതി അടച്ചിട്ടുണ്ട് എന്നാണ് പിപിപി പദ്ധതികളുള്ള ഏജൻസികൾ അവകാശപ്പെടുന്നത്. ജിഎസ്ടി ഘടകം പ്രത്യേകം ശേഖരിക്കാൻ സാദ്ധ്യതയില്ലന്നും അവർ പായുന്നു. 2017 മുതൽ അടച്ച ഭൂവാടക, പരസ്യ നികുതി തുടങ്ങിയ വിശദാംശങ്ങൾ ബിബിഎംപി ആവശ്യപ്പെട്ടിട്ടുണ്ട്,
ബിബിഎംപിക്ക് നൽകിയ കണക്കിന്റെ അഞ്ചിരട്ടിയെങ്കിലും നഗരത്തിലെ യഥാർത്ഥ ബസ് ഷെൽട്ടറുകളുടെ എണ്ണം മറച്ചുവെച്ച് ചില പരസ്യദാതാക്കൾ 100 ബസ് ഷെൽട്ടറുകൾക്ക് മാത്രം ഗ്രൗണ്ട് വാടക നൽകുന്നതായും വിവരമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.