ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മന്ത്രിസഭാ വികസനവും മന്ത്രിമാരുടെ വകുപ്പ് വിഭജനവും ഭരണപക്ഷത്തെ ചില എം.എൽ.എ.മാരിലും മന്ത്രിമാരിൽ അതൃപ്തിയുണ്ടാക്കി എന്ന അഭ്യുഹം നിലനിൽക്കെ ഇത് അവഗണിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത് വന്നു. മന്ത്രിമാരെ തിരഞ്ഞെടുത്തതിലും വകുപ്പുകൾ നൽകിയതിലും യാതൊരുവിധ ആശയക്കുഴപ്പവും നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. അതൃപ്തി ഉന്നയിച്ചവരുമായി നേരിൽ സംസാരിച്ച് ഉടൻ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരായ ആനന്ദ് സിങ്, എം.ടി.ബി. നാഗരാജ് എന്നിവരാണ് ലഭിച്ച വകുപ്പുകളിൽ അതൃപ്തി രേഖപ്പെടുത്തിയത് . വി. സോമണ്ണ, ശശികല ജൊല്ലെ എന്നിവരും വകുപ്പുകളിൽ അതൃപ്തരാണെന്ന്…
Read MoreTag: Basawaraj Bommai
അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: ദിനംപ്രതി കോവിഡ് കേസുകൾ കൂടിവരുന്ന, കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൈസൂരുവിലെത്തിയ മുഖ്യമന്ത്രി ജില്ലാ ഭരണകൂടവുമായി നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകി. കേരളവുമായി അതിർത്തിപങ്കിടുന്ന മറ്റു ജില്ലകളും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യയിൽ കോവിഡ്‌വ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും സംസ്ഥാനത്തേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന…
Read Moreമുൻ മുഖ്യമന്ത്രിക്ക് ക്യാബിനറ്റ് റാങ്ക് !
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയായ ബി.എസ്.യെദ്യൂരപ്പയ്ക്ക് കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ ബസവരാജ് ബൊമ്മൈ സർക്കാർ നൽകും. നിലവിൽ മന്ത്രിമാർക്കുള്ള ശമ്പളം ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും യെദ്യൂരപ്പയ്ക്ക് ലഭിക്കും. ഇതു സംബന്ധിച്ച ഉത്തരവ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റർ റിഫോംസ് വകുപ്പ് (ഡി.പി.എ.ആർ) പുറത്തിറക്കി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ യെദ്യൂരപ്പ നിലവിൽ എം.എൽ.എ.മാത്രമാണ്. കഴിഞ്ഞ കോൺഗ്രസ്-ജെ.ഡി.എസ്.സഖ്യ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്കും കാബിനറ്റ് പദവി അനുവദിച്ചിരുന്നു. അദ്ദേഹത്തിന് സർക്കാരിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും അന്നത്തെ സർക്കാർ നൽകിയിരുന്നു. എന്നാൽ ഇക്കുറി പ്രത്യേക സ്ഥാനമൊന്നുമില്ലാതെയാണ് യെദ്യൂരപ്പയ്ക്ക് ബസവരാജ്…
Read Moreകർണാടകയിലെ സ്കൂളുകൾ ഈ മാസം തുറക്കും ; ബസവരാജ് ബൊമ്മൈ
ബെംഗളൂരു: ഈ മാസം 23 ന് 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വിദ്യാലയങ്ങൾ തുറക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, കേരള, മഹാരാഷ്ട്ര അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തുടനീളം നിലവിലുള്ള രാത്രി കർഫ്യൂ രാത്രി 10 മണിക്ക് പകരം രാത്രി 9 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു . സംസ്ഥാനത്തെ കോവിഡ് -19 സാഹചര്യം ചർച്ച ചെയ്യാൻ ആരോഗ്യ, വിദ്യാഭ്യാസ വിദഗ്ധർ,…
Read Moreമേക്കേദാട്ടു പദ്ധതി; കർണാടക പിന്നോട്ടില്ലെന്ന് ബസവരാജ് ബൊമ്മൈ
ബെംഗളൂരു: മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരേ തമിഴ്‌നാട് ഏതു തരാം സമരം നടത്തിയാലും പദ്ധതിയുമായി കർണാടക മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരൊക്കെ സമരത്തിനിറങ്ങിയാലും ഈ സർക്കാരിനെ അത് ബാധിക്കുകയില്ലെന്നും, മേക്കേദാട്ടു അണക്കെട്ട് നിർമാണം കർണാടകയുടെ അവകാശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണക്കെട്ട് നിർമാണം സംസ്ഥാനത്തിന്റെ അവകാശമാകുമ്പോൾ തമിഴ്‌നാട്ടിൽ ആര് പ്രതിഷേധിക്കുന്നു എന്നത് വിഷയമല്ലെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.
Read Moreകർണാടകയിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിക്കും; ബസവരാജ് ബൊമ്മൈ
ബെംഗളൂരു: ഇന്ന് ഉച്ചയ്ക്ക് ശേഷം തന്റെ പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇന്നലെയും മിനിഞ്ഞാന്നും മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് താൻ ഹൈക്കമാന്റുമായി വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയുടെ രാജിയെ തുടർന്ന് കഴിഞ്ഞയാഴ്ച ബി.ജെ.പി നിയമസഭാ കക്ഷിയുടെ യോഗത്തിനു ശേഷം കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ബൊമ്മൈ ജൂലൈ 28 നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ട് തവണ ദില്ലി സന്ദർശിച്ചു. 22 മുതൽ 24 മന്ത്രിമാർ വരെ പുതിയ…
Read Moreമന്ത്രിസഭാ വികസനം നാളെ; പുതിയ മന്ത്രിമാരുടെ പട്ടികയുമായി മുഖ്യമന്ത്രി ഡൽഹിയിലെത്തി
ബെംഗളൂരു: സംസ്ഥാനത്തെ പുതിയ ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്നതിൽ അനിശ്ചിത്വം ഇപ്പോഴും തുടരുന്നു. അതേസമയം പുതിയ മന്ത്രിസഭാംഗങ്ങളുടെ സാധ്യതാപട്ടികയുമായി മുഖ്യമന്ത്രി ഇന്നലെ ഡൽഹിയിലെത്തി, ദേശീയ നേതാക്കളുമായി ചർച്ച നടത്താനാണ് ഈ യാത്ര. മന്ത്രിസഭാ രൂപീകരണം നാളെ നടത്താനാണ് ലക്ഷ്യമെന്ന് ഇന്നലെ ബസവരാജ് ബൊമ്മൈ ഡൽഹിയിൽ പറഞ്ഞു. ദേശീയനേതൃത്വംത്തിനു സമർപ്പിച്ച മന്ത്രിമാരുടെ അന്തിമപട്ടികയ്ക്ക് ഇന്ന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പാർട്ടി ദേശീയഅധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിയാലോചിച്ചായിരുന്നു മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയത്.
Read Moreകർണാടകയിൽ ആദ്യഘട്ട മന്ത്രിസഭ രൂപവത്കരണം ഈയാഴ്ച
ബെംഗളൂരു: സംസ്ഥാനത്തെ ആദ്യഘട്ട മന്ത്രിസഭയിൽ മന്ത്രിമാരയി ആരൊക്കെ വേണം എന്നുള്ള തീരുമാനവും പുതിയ മന്ത്രിസഭാ രൂപവത്കരണവും ഈയാഴ്ച നടക്കും. ഇരുപതോളം മന്ത്രിമാരെ ആദ്യ ഘട്ട ലിസ്റ്റിൽ ഉൾപ്പെടുത്തും. നിലവിൽ മന്ത്രിമാരും പുതുമുഖങ്ങളും ഈ മന്ത്രിസഭയിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആദ്യഘട്ട മന്ത്രിസഭാ രൂപവത്കരിച്ചതിനു ശേഷം അപ്പോഴത്തെ സാഹചര്യം വിലയിരുത്തി മറ്റുള്ളവർക്കും മന്ത്രിസ്ഥാനം നൽകുമെന്നും, ബി,ജെ,പി പാർട്ടി ദേശീയനേതൃത്വത്തിന്റെ തീരുമാനം ഇന്നുണ്ടാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കൂടുതൽ പേർക്ക് മന്ത്രിയാകണം എന്ന ആഗ്രഹം ഉള്ളതിനാൽ പാർട്ടിയുടെ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ചശേഷം മാത്രമേ മന്ത്രിമാരുടെ അന്തിമപട്ടിക പുറത്തിറക്കു…
Read Moreപ്രളയ ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു
ബെംഗളൂരു: ബസവരാജ് ബൊമ്മയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്തിന്റെ അടുത്ത ദിവസം തന്നെ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഉത്തര കന്നഡ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നാശംവിതച്ച കാർവാർ, യെല്ലാപൂർ, അംഗോള എന്നിവിടങ്ങളിലെ നിലവിലുള്ള സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. ജില്ലാ ഭരണകൂടത്തിൽനിന്ന് പ്രളയനാശനഷ്ടം സംബന്ധിച്ച എല്ലാവിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ എം.എൽ.എ.മാരുമായും ഉദ്യോഗസ്ഥരുമായും മറ്റു ജന പ്രതിനിധികളുമായി പ്രളയക്കെടുതി സംബന്ധിച്ച് ചർച്ചകൽ നടത്തി. നിപ്പാണിയിലെയും സങ്കേശ്വരയിലെയും ദുരിദാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും, 19,035 പേരെ 89 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന്…
Read Moreകർഷകരുടെ കുട്ടികൾക്ക് 1000 കോടിയുടെ സ്കോളർഷിപ് ; ബസവരാജ് ബൊമ്മൈ
ബെംഗളൂരു : കർണാടക മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്ത ശ്രി ബസവരാജ് ബൊമ്മൈ ഇന്ന് സംസ്ഥാനത്തെ കർഷകരുടെ കുട്ടികൾക്കായി പുതിയ സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. 1,000 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. കർഷകരുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം, മുഖ്യമന്ത്രിയായി ചുമതലയേറ്റ ഏതാനും മണിക്കൂറുകൾക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കൂടാതെ, വിധവകൾക്കുള്ള പെൻഷനും സംസ്ഥാനത്തെ പ്രത്യേക ശേഷിയുള്ളവരടക്കം നിലവിലുള്ള ചില പദ്ധതികളിൽ മുഖ്യമന്ത്രി പുനരവലോകനം പ്രഖ്യാപിച്ചു. സന്ധ്യ രക്ഷാ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന…
Read More