നഗരത്തിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ പുനരാരംഭിച്ചു

ബെംഗളൂരു:കോവിഡിനെ തുടർന്ന് പൂട്ടിയ മല്ലേശ്വരം ഒറിയോൺ മാളിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിച്ചു.  പുതുതായി 6 മെട്രോ സ്റ്റേഷനുകളിലും കൂടി കൗണ്ടറുകൾ ആരംഭിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും നഗരത്തിൽ കോവിഡിനെ തുടർന്ന് അടച്ച മുഴുവൻ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളും തുറക്കുമെന്നും  ട്രാഫിക് പൊലീസ് അറിയിച്ചു.

Read More

പരാതികൾ രേഖപ്പെടുത്തുന്നതിന് ഓട്ടോറിക്ഷകളിൽ ഇനി ക്യു.ആർ. കോഡ് സംവിധാനം

ബെംഗളൂരു∙ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവറുടെ പേരും വാഹനത്തിന്റെ വിവരങ്ങളും അറിയാനും പരാതികൾ സമർപ്പിക്കാനുമുള്ള ക്യുആർ കോഡ് സംവിധാനം ഓട്ടോകളിൽ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. ഓട്ടോ തൊഴിലാളി യൂണിയനുമായി ഇതുസംബന്ധിച്ച ചർച്ച നടത്തിയതായും ഉടൻ നഗരത്തിലെ മുഴുവൻ ഓട്ടോകളിലും സംവിധാനം നിലവിൽ വരുമെന്നും ട്രാഫിക് പൊലീസ് സ്പെഷൽ കമ്മിഷണർ എം.എ സലീം പറഞ്ഞു. മോശം പെരുമാറ്റം, അമിത കൂലി, സർവീസ് നിഷേധിക്കൽ എന്നിവയുണ്ടായാൽ പരാതി നൽകാനുള്ള സംവിധാനവും ക്യുആർകോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലഭിക്കും. പരാതികളിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്നും…

Read More

മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: നവീകരണം പൂർത്തിയാകുന്ന മൈസൂരു ബെംഗളൂരു ദേശീയപാതയിൽ ബൈക്കു കൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തിയേക്കും. മൈസൂരു എംപി പ്രതാപ് സിംഹയാണ് നിരോധനം നടപ്പിലാക്കണംമെന്ന് ആവശ്യം ഉന്നയിച്ചത്. നിരോധനം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ദേശീയപാത വികസന അതോറിറ്റി (എൻഎച്എഐ) അറിയിച്ചു.  ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ് റോഡിലൂടെ സഞ്ചരിക്കാം. നിലവിലെ 4 വരി പാത 10 വരിയായി വികസിപ്പിക്കുന്നതോടെ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് ഇരുചക്രവാഹംനങ്ങൾക്കും പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതെന്ന് പ്രതാപ് സിംഹ പറഞ്ഞു.  നിരോധനം നടപ്പിലാ ക്കുന്നതിനെതിരെ കോൺഗ്രസും ദളും രംഗത്തെത്തി.…

Read More

സ്കൂൾ ബസും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുള്ള അപകടത്തിൽ ഒരു മരണം 

ബെംഗളൂരു: സ്‌കൂൾ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ബെൽതങ്ങാടി കൊയുരു ഗ്രാമത്തിലെ മാലെബെട്ടുവിനു സമീപമാണ് അപകടം നടന്നത്. ഗുഡ്‌സ് റിക്ഷയിലുണ്ടായിരുന്ന കൂവെട്ട് പിലിച്ചാമുണ്ടിക്കല്ല് സ്വദേശി റസാഖ് ആണ് മരിച്ചത്. റിക്ഷ ഡ്രൈവർ പിലിച്ചാമുണ്ടിക്കല്ല് കൂവെട്ടിലെ ഹനീഫ് (48), പനകജെയിലെ കെ മുഹമ്മദ് (57) എന്നിവരെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളെയും കൊണ്ട് കൊയ്യൂരിൽ നിന്ന് ഉജിരെയിലേക്ക് പോകുകയായിരുന്ന സ്‌കൂൾ ബസും ബെൽതങ്ങാടിയിൽ നിന്ന് കൊയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് റിക്ഷയും…

Read More

നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ഡിസംബർ 29ന് പണിമുടക്കും

ബെംഗളൂരു: ഇ-ബൈക്ക് ടാക്‌സികൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഡിസംബർ 29ന് ബംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പണിമുടക്ക് നടത്താനൊരുങ്ങുന്നു. വ്യക്തിഗത ഇരുചക്ര വാഹനങ്ങൾ (വൈറ്റ്ബോർഡ് നമ്പർ പ്ലേറ്റുകൾ) ബൈക്ക് ടാക്‌സികളായി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് 2021-ൽ അവതരിപ്പിച്ച ഇലക്‌ട്രിക് ബൈക്ക് ടാക്‌സി സ്‌കീമിന് കീഴിൽ ഇലക്ട്രിക് ബൈക്ക് ടാക്സികൾ പ്രവർത്തിപ്പിക്കുന്നതിന് ബൗൺസ്, ബ്ലൂ സ്‌മാർട്ട് എന്നീ രണ്ട് കമ്പനികൾക്ക് ഗതാഗത വകുപ്പ് ഈ മാസം ആദ്യം ലൈസൻസ് നൽകി. ആദ്യ-അവസാന മൈൽ കണക്റ്റിവിറ്റിക്കായി പൊതുജനങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുക എന്നതാണ് ലക്ഷ്യം. മറ്റ്…

Read More

പുതിയ നിരക്കിൽ ആപ്പ് അധിഷ്‌ഠിത ഓട്ടോ ഡ്രൈവർമാർ സന്തുഷ്ടരല്ല

ബെംഗളൂരു: ആപ്പ് അധിഷ്‌ഠിത ഓട്ടോറിക്ഷകൾക്ക് ഈടാക്കാവുന്ന ജിഎസ്‌ടിയ്‌ക്കൊപ്പം കൺവീനിയൻസ് ഫീയും 5 ശതമാനമായി ഗതാഗത വകുപ്പ് നിശ്ചയിച്ച് ഒരു ദിവസം പിന്നിട്ടതോടെ ശനിയാഴ്ച യാത്രക്കാർ വലഞ്ഞു. തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന് പറഞ്ഞ് പലയിടത്തും ഓട്ടോകൾ യാത്രക്കാരെ കയറ്റാൻ വിസമ്മതിച്ചു. സർക്കാർ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ യൂണിയനുകളുമായി കൂടിയാലോചിച്ചില്ലെന്നും ചിലർ പറഞ്ഞു. പുതിയ ഉത്തരവോടെ, സംസ്ഥാന സർക്കാരിന്റെ 30 രൂപ നിരക്കിൽ നിന്ന് 33 രൂപ ഓട്ടോകൾക്ക് മിനിമം നിരക്കായി ഈടാക്കാം. ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ആപ്പ് വഴി ഒരു ഓട്ടോ ബുക്ക് ചെയ്യാൻ കഴിഞ്ഞ…

Read More

നഗരത്തിൽ നമ്മ യാത്രി പീസ് ഓട്ടോ ആപ്പുകള്‍ സജീവം; ഓല ഊബര്‍ ഓട്ടോ സര്‍വീസുകൾ പിൻവലിക്കാൻ ആവശ്യം

ബെംഗളൂരു: ഓല ഊബര്‍ റാപിഡോ ആപ്പുകളില്‍ നിന്ന് ഓട്ടോ സര്‍വീസ് പിന്‍വലിക്കണമെന്ന് നഗരത്തൈിലെ ഓട്ടോ തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓട്ടോ തൊഴിലാളികളുടെ നമ്മ യാത്രി, പീസ് ഓട്ടോ ആപ്പുകള്‍ സജീവമായതിന് പിന്നാലെയാണിത്. ഓട്ടോ നിരക്ക് നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുളള വിശയങ്ങളില്‍ ഗതാഗത വകുപ്പ്് സംഘടിപ്പിച്ച് യോഗത്തിലാണ് യൂണിയനുകളുടെ ആവശ്യം. തൊഴിലാളികള്‍ക്ക് ലാഭം നല്‍കുന്ന് ആപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകണം. 2016 മുതല്‍ മതിയായ ലൈയിസന്‍സ് ഇല്ലാതെ സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും യൂണിയന്‍ തൊഴിലാളികള്‍ കുറ്റപ്പെടുത്തി. ഓല ഊബര്‍ ഓട്ടോ സര്‍വീസുകള്‍ക്കു…

Read More

ഓട്ടോ നിരക്ക് പരിധി: നഗരത്തിലെ സർവീസ് വെട്ടിച്ചുരുക്കുമെന്ന് ഭീഷണിപ്പെടുത്തി ഊബർ

ബെംഗളൂരു: സംസ്ഥാന സർക്കാർ 10 ശതമാനം കമ്മീഷൻ പരിധി ഉയർത്തിയില്ലെങ്കിൽ ബെംഗളൂരുവിലെ ഓട്ടോറിക്ഷാ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് ഉബർ ഭീഷണിപ്പെടുത്തി. ഗതാഗത വകുപ്പിന് സമർപ്പിച്ച നിർദ്ദേശത്തിൽ, ബിസിനസ്സിൽ തുടരുന്നതിന് മീറ്റർ നിരക്കിനേക്കാൾ 25 ശതമാനം കൂടുതൽ ഈടാക്കണമെന്ന് റൈഡ്-ഹയറിങ് കമ്പനി പറഞ്ഞു. നഗരത്തിലെ ഓട്ടോറിക്ഷാ സേവനങ്ങൾക്ക് മീറ്റർ നിരക്കിനേക്കാൾ 10 ശതമാനം കൂടുതൽ ഈടാക്കാനും ബാധകമായ ജിഎസ്ടി ഈടാക്കാനും കർണാടക ഹൈക്കോടതി ഉബറിനും ഒലയ്ക്കും അനുമതി നൽകി. ഇ-ഹയറിങ് ഓട്ടോ സർവീസുകൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് വകുപ്പ് നിരോധിച്ച് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഒക്ടോബർ 14…

Read More

ഓട്ടോ ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിലെ കുപ്രസിദ്ധമായ ഓട്ടോറിക്ഷകളെ ട്രാഫിക് പോലീസ് ഒടുവിൽ അടിച്ചമർത്തി. തിങ്കളാഴ്ച നടന്ന സ്‌പെഷ്യൽ ഡ്രൈവിൽ റൈഡ് നിരസിച്ചതിന് 270 ഓട്ടോ ഡ്രൈവർമാർക്കെതിരെയും യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് 312 പേർക്കെതിരെയും ട്രാഫിക് പോലീസ് കേസെടുത്തു. മൊത്തം 1,116 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പൊതുജനങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ട്രാഫിക് പോലീസിന്റെ ഒരു സംരംഭമാണ് സ്‌പെഷ്യൽ ഡ്രൈവ് എന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പറഞ്ഞു. സാധാരണ വസ്ത്രധാരികൾ ഉപഭോക്താക്കളെന്ന…

Read More

ആപ്പ് അധിഷ്‌ഠിത ഓട്ടോ സേവനങ്ങൾക്കുള്ള നിരക്കുകൾ 15 ദിവസത്തിനുള്ളിൽ നിശ്ചയിക്കുക; ഹൈക്കോടതി

ബെംഗളൂരു: ആപ്പ് അധിഷ്‌ഠിത ഓട്ടോറിക്ഷ ഹെയ്‌ലിംഗ് സേവനങ്ങളുടെ നിരക്ക് 15 ദിവസത്തിനകം നിശ്ചയിക്കണമെന്ന് കർണാടക ഹൈക്കോടതി വെള്ളിയാഴ്ച സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. യൂബർ, റാപ്പിഡോ, ഒല തുടങ്ങിയ ഓൺലൈൻ അഗ്രഗേറ്ററുകളോട് ഓട്ടോറിക്ഷകൾക്കുള്ള സർവീസുകൾ ഉടൻ നിർത്താൻ അധികൃതർ കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു . ഉത്തരവ് ലംഘിക്കുന്ന ഓട്ടോകൾ കണ്ടാൽ നടപടിയെടുക്കുമെന്നും അഗ്രഗേറ്റർമാർ മുന്നറിയിപ്പ് നൽകി. 2016ലെ കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റർ റൂൾസ് പ്രകാരം നൽകിയ ലൈസൻസിന് കീഴിൽ ഓട്ടോറിക്ഷകൾ ഉൾപ്പെട്ടിട്ടില്ലെന്ന് സർക്കാർ വാദിച്ചിരുന്നു. ഓല ആപ്പ് വഴി സേവനം നൽകുന്ന എഎൻഐ ടെക്‌നോളജീസ്…

Read More
Click Here to Follow Us