സ്കൂൾ ബസും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുള്ള അപകടത്തിൽ ഒരു മരണം 

ബെംഗളൂരു: സ്‌കൂൾ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ബെൽതങ്ങാടി കൊയുരു ഗ്രാമത്തിലെ മാലെബെട്ടുവിനു സമീപമാണ് അപകടം നടന്നത്.

ഗുഡ്‌സ് റിക്ഷയിലുണ്ടായിരുന്ന കൂവെട്ട് പിലിച്ചാമുണ്ടിക്കല്ല് സ്വദേശി റസാഖ് ആണ് മരിച്ചത്. റിക്ഷ ഡ്രൈവർ പിലിച്ചാമുണ്ടിക്കല്ല് കൂവെട്ടിലെ ഹനീഫ് (48), പനകജെയിലെ കെ മുഹമ്മദ് (57) എന്നിവരെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  സോഷ്യൽ മീഡിയയിലെ 'പെർഫെക്റ്റ് കപ്പിൾസ്' ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്

വിദ്യാർത്ഥികളെയും കൊണ്ട് കൊയ്യൂരിൽ നിന്ന് ഉജിരെയിലേക്ക് പോകുകയായിരുന്ന സ്‌കൂൾ ബസും ബെൽതങ്ങാടിയിൽ നിന്ന് കൊയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് റിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് വാഹനം പൂർണമായും തകർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts