നഗരത്തിൽ നമ്മ യാത്രി പീസ് ഓട്ടോ ആപ്പുകള്‍ സജീവം; ഓല ഊബര്‍ ഓട്ടോ സര്‍വീസുകൾ പിൻവലിക്കാൻ ആവശ്യം

ബെംഗളൂരു: ഓല ഊബര്‍ റാപിഡോ ആപ്പുകളില്‍ നിന്ന് ഓട്ടോ സര്‍വീസ് പിന്‍വലിക്കണമെന്ന് നഗരത്തൈിലെ ഓട്ടോ തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓട്ടോ തൊഴിലാളികളുടെ നമ്മ യാത്രി, പീസ് ഓട്ടോ ആപ്പുകള്‍ സജീവമായതിന് പിന്നാലെയാണിത്.

ഓട്ടോ നിരക്ക് നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുളള വിശയങ്ങളില്‍ ഗതാഗത വകുപ്പ്് സംഘടിപ്പിച്ച് യോഗത്തിലാണ് യൂണിയനുകളുടെ ആവശ്യം. തൊഴിലാളികള്‍ക്ക് ലാഭം നല്‍കുന്ന് ആപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകണം.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

2016 മുതല്‍ മതിയായ ലൈയിസന്‍സ് ഇല്ലാതെ സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും യൂണിയന്‍ തൊഴിലാളികള്‍ കുറ്റപ്പെടുത്തി.

ഓല ഊബര്‍ ഓട്ടോ സര്‍വീസുകള്‍ക്കു പകരം എന്തു സംവിധാനമാണ് ഏര്‍പ്പെടുത്തുന്നതെന്ന് ബോധിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 4 ആഴ്ചത്തെ സാവകാശം നേടിയിരുന്നു. അമിതകൂലി ഈടാക്കിയതിന് ഈ ആപ്പുകളെിലെ ഓട്ടോ സര്‍വീസുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റെ ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts