നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ഡിസംബർ 29ന് പണിമുടക്കും

ബെംഗളൂരു: ഇ-ബൈക്ക് ടാക്‌സികൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഡിസംബർ 29ന് ബംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പണിമുടക്ക് നടത്താനൊരുങ്ങുന്നു. വ്യക്തിഗത ഇരുചക്ര വാഹനങ്ങൾ (വൈറ്റ്ബോർഡ് നമ്പർ പ്ലേറ്റുകൾ) ബൈക്ക് ടാക്‌സികളായി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്

2021-ൽ അവതരിപ്പിച്ച ഇലക്‌ട്രിക് ബൈക്ക് ടാക്‌സി സ്‌കീമിന് കീഴിൽ ഇലക്ട്രിക് ബൈക്ക് ടാക്സികൾ പ്രവർത്തിപ്പിക്കുന്നതിന് ബൗൺസ്, ബ്ലൂ സ്‌മാർട്ട് എന്നീ രണ്ട് കമ്പനികൾക്ക് ഗതാഗത വകുപ്പ് ഈ മാസം ആദ്യം ലൈസൻസ് നൽകി. ആദ്യ-അവസാന മൈൽ കണക്റ്റിവിറ്റിക്കായി പൊതുജനങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുക എന്നതാണ് ലക്ഷ്യം.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

മറ്റ് ഇരുചക്രവാഹനങ്ങൾ ബൈക്ക് ടാക്സിയായി ഉപയോഗിക്കുന്നത് വിവാദമായിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ബൈക്ക് ടാക്‌സികളായി ഉപയോഗിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ലെങ്കിലും റാപ്പിഡോ പോലുള്ള ബൈക്ക് ടാക്‌സി കമ്പനികൾക്കെതിരെ നിർബന്ധിത നടപടിയെടുക്കുന്നതിൽ നിന്ന് ഹൈക്കോടതി സർക്കാരിനെ വിലക്കി. എന്നാൽ ബൈക്ക് ടാക്‌സികൾ തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുമെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
[masterslider id="10"]

Related posts