ബെംഗളൂരു: കർണാടക ആർ.ടി.സി വോള്‍വോ ബസിന്റെ ‘യാത്രയില്‍’ പന്തികേട് അറിയിപ്പുകിട്ടി പിന്തുടർന്നെത്തി ബസ് തടഞ്ഞുനിറുത്തി പോലീസ്. ഈ സമയം സെൻട്രല്‍ പോലീസ് കണ്ടത് ‘ഫുള്‍ടാങ്കായ’ ഡ്രൈവറെയാണ്. അടിച്ച് പൂസായാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്ന് അറിഞ്ഞപ്പോള്‍ യാത്രക്കാർക്കും ഞെട്ടി. ഒടുവില്‍ സഹഡ്രൈവർക്ക് പുറമേ മറ്റൊരു ഡ്രൈവറെ എത്തിച്ച് സർവീസ് തുടരാൻ അനുവദിച്ച് യാത്രാപ്രശ്‌നം പരിഹരിച്ചു. ഡ്രൈവറെ സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച രാത്രി 11.45ഓടെ എറണാകുളം സലിംരാജ റോഡിലായിരുന്നു നാടകീയ സംഭവങ്ങള്‍. തിരുവനന്തപുരം-ബെംഗളൂരു കർണാടക ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ…
Read MoreTag: Alcoholic
അമിത മദ്യപാനം; യുവാവിനെ ഭാര്യ കൊലപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ നന്തൂരിന് സമീപം ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാടക വീട്ടിൽ താമസിച്ചിരുന്ന ഗദഗ് ജില്ലയിലെ ഇറ്റാഗി ഗ്രാമവാസി ഹനുമന്തപ്പ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത (34) ആണ് അറസ്റ്റിലായ പ്രതി. ഹനുമന്തപ്പ അമിതമായി മദ്യപിച്ചിരുന്നതായും എല്ലാ ദിവസവും വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി 10ന് രാത്രി മദ്യപിച്ചെത്തിയ ഹനുമന്തപ്പ ഭാര്യയുമായി വഴക്കിട്ടു. ഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം കിടന്നുറങ്ങിയിട്ടും വഴക്ക് തുടർന്നു. ഈ അവസരത്തിലാണ് ഗീത ഹനുമന്തപ്പയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ്…
Read Moreമദ്യ ലഹരിയിൽ പോലീസിനോട് കയർത്ത യുവതിയെ വീട്ടിൽ എത്തിച്ച് പോലീസ്
ബെംഗളൂരു: മദ്യലഹരിയിൽ പോലീസിനോട് കയർക്കുകയും അസഭ്യംപറയുകയും ചെയ്ത യുവതിയെ പോലീസ് തന്നെ വീട്ടിൽ എത്തിച്ചു. ബെംഗളൂരു ചർച്ച് സ്ട്രീറ്റിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പോലീസ് യുവതിയെ ഓട്ടോയിൽ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു. നിരവധി പബ്ബുകളും ബാറുകളും പ്രവർത്തിക്കുന്ന ചർച്ച് സ്ട്രീറ്റിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നോ പാർക്കിങ് മേഖലയിൽ യുവതി വാഹനം നിർത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. യുവതി വാഹനം നിർത്തിയിരുന്നത് പാർക്കിങ് നിരോധിതമേഖലയിലാണെന്ന് കണ്ടെത്തിയതോടെ ട്രാഫിക് പോലീസുകാരൻ ഇത് ചോദ്യംചെയ്തു. ഇതോടെ യുവതി പോലീസുകാരന് നേരേ കയർത്തു. പോലീസും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നാണ് യുവതി പോലീസുകാരന്…
Read Moreഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; ഒന്നര വയസ്സുകാരിയെ പുറത്തേക്ക് എറിഞ്ഞു
കൊല്ലം: ഭാര്യയും ഭർത്താവും മദ്യപിച്ചുണ്ടായ വഴക്കിനൊടുവിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിന് പുറത്തേക്കെറിഞ്ഞ് ഭർത്താവ്. കൊല്ലം ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് പരസ്പരം വഴക്കിട്ട് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളായ മുരുകൻ (35), അമ്മ മാരിയമ്മ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ആയിരുന്നു സംഭവം. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിച്ച മുരുമകനും മാരിയമ്മയും പിന്നാലെ വാക്കുതർക്കത്തിലേർപ്പെട്ടു. ഈ സമയത്ത് അടുത്തേക്ക് വന്ന ഒന്നര വയസ്സുള്ള മകളെ മുരുകൻ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു.…
Read Moreഡിപ്പോയിൽ നിന്ന് പുറപ്പെടാൻ വൈകിയ ബസ് ഓടിച്ച മദ്യപാനിയെ പോലീസ് പിടികൂടി
ബെംഗളൂരു : ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടാൻ ഒരു മണിക്കൂറിലേറെ കാത്തിരുന്ന ശേഷം, മദ്യപാനിയായ ഒരാൾ ബസ് ഓടിച്ചു. തിങ്കളാഴ്ച ബസ് പുറപ്പെടാൻ ഏറെ വൈകിയതോടെ ഇയാൾ സ്വയം ഏറ്റെടുത്ത് ഡിപ്പോയിൽ നിർത്തി ബസ് ഓടിക്കാൻ തുടങ്ങുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ. യശപ്പ സൂര്യവംശി എന്ന പ്രതി ബസ് നിർത്തുന്നതിന് മുമ്പ് ജീപ്പിൽ ഇടിക്കുകയും ചെയ്തു. അകത്ത് ഇരുന്ന യാത്രക്കാർ പരിഭ്രാന്തരായി.അനുസരിച്ച് ബിദാർ ജില്ലയിലെ കരൺജി കെ സ്വദേശിയായ സൂര്യവംശിയെ പോലീസ് ഉടൻ പിടികൂടുകയായിരുന്നു. താൻ തന്റെ ഗ്രാമത്തിലേക്കാണ് പോകുന്നതെന്ന്…
Read Moreമദ്യാസക്തി കുറയ്ക്കാൻ ഇനി ചിപ്പ് ചികിത്സ
ചൈന :മദ്യപാനം കുറയ്ക്കാൻ മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ച ചികിത്സ ആരംഭിച്ച് ചൈന. അഞ്ച് മിനിറ്റ് മാത്രം നീളുന്ന ശസ്ത്രക്രിയയിലൂടെ 36 കാരനായ സ്ഥിരം മദ്യപാനിയിൽ ചിപ്പ് ഘടിപ്പിച്ചാണ് ചികിത്സയ്ക്ക് തുടക്കമിട്ടത്. ഏപ്രിൽ 12ന് മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ഹോസ്പിറ്റലിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാൻ ഈ ചിപ്പിന് സാധിക്കുമെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ ഹാവോ വെയ് പറഞ്ഞു. യുഎൻ ഇന്റർനാഷണൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബോർഡ് മുൻ വൈസ് പ്രസിഡന്റാണ് ഹാവോ വെയ്. ഒരിക്കൽ…
Read Moreമദ്യത്തിന് അടിമയായ നായ ഡി അഡിക്ഷൻ സെന്ററിലേക്ക്
ലണ്ടന്‍: മദ്യപാനം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് പലരും. സന്തോഷം വന്നാലും സങ്കടം വന്നാലും അതിനൊപ്പം മദ്യം കാണും. ചെറിയ അളവില്‍ കഴിച്ച് തുടങ്ങുന്നവര്‍ പലരും ഇതോട് അടിമപ്പെട്ടു പോകുന്നത് ആണ് കാണാന്‍ സാധിക്കുന്നത്. പിന്നീട് അവരെ ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിക്കുകയും ചെയ്യും. എന്നാല്‍ മൃഗങ്ങള്‍ക്ക് ഇത്തരം ചികിത്സ നല്‍കേണ്ടി വരുന്ന കാര്യത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഒരു നായയെ ഡി അഡിക്ഷൻ സെന്ററിലാക്കിയ വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗ്രേറ്റ് ബ്രിട്ടണിലാണ് സംഭവം. ബ്രിട്ടനിലെ പ്ലൈമൗത്തിലുള്ള കൊകോ എന്ന രണ്ടുവയസ്സുള്ള നായയെയാണ് അമിത…
Read Moreമദ്യലഹരിയിൽ കുട്ടികളെ പഠിപ്പിച്ചു, അധ്യാപികയെ അധികൃതർ പിടികൂടി
ബെംഗളൂരു: സർക്കാർ പ്രൈമറി സ്‌കൂളിലെ അധ്യാപിക മദ്യപിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധികൃതർ കയ്യോടെ പിടികൂടി. ഇവരുടെ മേശവലിപ്പിൽ നിന്ന് മദ്യവും കണ്ടെത്തി. കർണാടകയിലെ തുമകുരു താലൂക്കിലെ ചിക്കസാരംഗി പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ഗംഗാലക്ഷ്മമ്മ എന്ന അധ്യാപികയാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് അധ്യാപികയെ സസ്‌പെൻഡ് ചെയ്തു അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അധികൃതർ പറയുന്നത്, ‘ഗംഗാലക്ഷ്മമ്മ എന്ന അധ്യാപിക മദ്യലഹരിയിലാണ് കുട്ടികളെ പാഠങ്ങൾ പഠിപ്പിച്ചിരുന്നത്. 25 വർഷമായി അവർ ഈ സ്കൂളിൽ ജോലി ചെയ്യുന്നു. അഞ്ച് വർഷമായി മദ്യത്തിന്…
Read Moreകെഎസ്ആർടിസി ബസിനു നേരെ മദ്യക്കുപ്പികൾ എറിഞ്ഞു, യാത്രക്കാരന് പരിക്ക്
ബെംഗളൂരു: രാമനഗര സിൽക്ക് മാർക്കറ്റിന് സമീപം ഇന്നലെ പുലർച്ചെ കെഎസ്ആർടിസി ബസിനു നേരെ രണ്ട് അക്രമികൾ മദ്യക്കുപ്പികൾ എറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മൈസൂരിലേക്ക് വരികയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബസിൽ 17 യാത്രക്കാരുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. ഈ ബസിലെ ഒരു യാത്രക്കാരനായ ദേവി ചരൺ ആണ് ഈ വാർത്ത ട്വീറ്റ് ചെയ്തത്. “പുലർച്ചെ 1.30-2 നും ഇടയിൽ രാമനഗരയ്ക്ക് സമീപം ബസ് നീങ്ങുമ്പോൾ രണ്ട് ബിയർ കുപ്പികൾ ബസിൽ വന്ന് ഇടിച്ചു. ജനൽ അരികിലെ സീറ്റിൽ ഇരുന്ന ഒരു…
Read More