വോൾവോ ബസ് ഓടിച്ചത് അടിച്ചു പൂസായ ഡ്രൈവർ!!! തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്ത് പോലീസ് 

ബെംഗളൂരു: കർണാടക ആർ.ടി.സി വോള്‍വോ ബസിന്റെ ‘യാത്രയില്‍’ പന്തികേട്

അറിയിപ്പുകിട്ടി പിന്തുടർന്നെത്തി ബസ് തടഞ്ഞുനിറുത്തി പോലീസ്.

ഈ സമയം സെൻട്രല്‍ പോലീസ് കണ്ടത് ‘ഫുള്‍ടാങ്കായ’ ഡ്രൈവറെയാണ്.

അടിച്ച്‌ പൂസായാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്ന് അറിഞ്ഞപ്പോള്‍ യാത്രക്കാർക്കും ഞെട്ടി.

ഒടുവില്‍ സഹഡ്രൈവർക്ക് പുറമേ മറ്റൊരു ഡ്രൈവറെ എത്തിച്ച്‌ സർവീസ് തുടരാൻ അനുവദിച്ച്‌ യാത്രാപ്രശ്‌നം പരിഹരിച്ചു.

ഡ്രൈവറെ സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

ഞായറാഴ്ച രാത്രി 11.45ഓടെ എറണാകുളം സലിംരാജ റോഡിലായിരുന്നു നാടകീയ സംഭവങ്ങള്‍.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

തിരുവനന്തപുരം-ബെംഗളൂരു കർണാടക ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ ഹാവേരി മകനൂർ സ്വദേശി പ്രദീപാ സാവന്ദയാണ് (42) മദ്യലഹരിയില്‍ വാഹനം ഓടിച്ചത്.

വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ച ബസ് രാത്രിയോടെയാണ് ജില്ലാ അതിർത്തി പിന്നിട്ടത്.

ഈ സമയം ബസിന് പുറകെ ഉണ്ടായിരുന്ന കാർ യാത്രികരായ അഭിഭാഷകരാണ് വിവരം പോലീസിനെ അറിയിച്ചത്.

പിന്നാലെ സെൻട്രല്‍ പോലീസ് സംഘം ബസിനെ പിന്തുടർന്ന് തടഞ്ഞു നിറുത്തി.

സംസാരിക്കുമ്പോള്‍ തന്നെ മദ്യത്തിന്റെ മണം പരക്കുന്നുണ്ടായിരുന്നു.

താൻ മദ്യപിച്ചിട്ടുണ്ടെന്ന് ഡ്രൈവർ കർണാടക ആർ.ടി.സിയുടെ കേരള ഓഫീസിലെ ഉദ്യോഗസ്ഥരോടും പോലീസിനോടും സമ്മതിച്ചു.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ന് ബെംഗളൂരുവിൽ എത്തിച്ചേരേണ്ട യാത്രക്കാരായിരുന്നു ബസില്‍.

ഇത് കണക്കിലെടുത്താണ് ഡ്രൈവറെ മാത്രം അറസ്റ്റ് ചെയ്തത്.

ബസ് രേഖാമൂലം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അറസ്റ്റ് വിവരം പോലീസ് മോട്ടോർ വാഹന വകുപ്പിനും കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts