മദ്യപിച്ച് നടുറോഡിൽ ബഹളം വച്ചു, നടിയെ വീട്ടിൽ എത്തിച്ചത് പോലീസ്

തമിഴകത്ത് കരിയറിലെ മികച്ച സമയത്ത് നില്‍ക്കുകയാണ് നടി തൃഷ.കരിയറില്‍ കുതിപ്പ് തുടരുന്ന തൃഷയെക്കുറിച്ച്‌ ഗോസിപ്പുകള്‍ക്കും കുറവില്ല. റാണ ദഗുബതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുണ്‍ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയത് തുടങ്ങിയതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി തൃഷയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വരുന്നത് കുറവാണ്. തൃഷയെക്കുറിച്ച്‌ തമിഴകത്തെ വിവാദ മാധ്യമപ്രവര്‍ത്തകൻ ബയില്‍വൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നടി മദ്യപിക്കുന്ന വ്യക്തിയാണെന്ന് ഇയാള്‍ പറയുന്നു. ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച്‌ റോഡില്‍ കിടന്നാല്‍ പ്രശ്നമല്ല. ചെന്നെെയിലെ വീട്ടില്‍ വെള്ളമടിച്ച്‌ ആടിപാടുകയായിരുന്നു…

Read More

തെരഞ്ഞെടുപ്പ് പ്രമാണിച്ച് മദ്യവിൽപ്പനയ്ക്ക് വിലക്ക്

ബെംഗളൂരു: മേയ് 10ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രമാണിച്ച്  സംസ്ഥാനത്ത് 4 ദിവസം മദ്യവിൽപ്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. മെയ് 8 നു വൈകുന്നേരം 5 മണി മുതൽ വോട്ടെടുപ്പ് ദിനമായ മെയ് 10 വരെ മദ്യ വിൽപനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഒപ്പം വോട്ടെണ്ണൽ ദിനമായ മെയ് 13 നും മദ്യ വിൽപനയ്ക്ക് വിലയുണ്ട്.

Read More

തൃശൂർ പൂരം, 48 മണിക്കൂർ മദ്യ നിരോധനം

തൃശൂർ: തൃശൂർ പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മേയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റ് ലഹരിവസ്തുക്കളുടെ വിതരണവും വിൽപനയും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു.

Read More

മദ്യത്തിന് വൻ വില വർധന, ബജറ്റിൽ പ്രഖ്യാപിച്ചതിലധികം വില കൂട്ടാൻ ബെവ്കൊ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാള്‍ 10 രൂപ കൂടി വര്‍ദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. അതേസമയം ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്ക് പകരം 50 രൂപ വര്‍ദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റില്‍ സെസ് ചുമത്തിയത്.

Read More

വിദേശ മദ്യവുമായി 3 പേർ പിടിയിൽ

ബെംഗളൂരു: ഓട്ടോയില്‍ കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയില്‍. മേനംകുളം സെന്റ് ആന്‍ഡ്രൂസ് ലാല്‍ കോട്ടേജില്‍ അഖില്‍ തോമസ് , ചിറ്റാറ്റുമുക്ക് പഞ്ചായത്തുനട ലക്ഷം വീട്ടില്‍ സ്റ്റാന്‍ലി പെരേര , ലക്ഷം വീട്ടില്‍ നിസാം എന്നിവരെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു എസ്.ഐ ഡി.ജെ. ഷാലുവിന്റെ നേതൃത്വത്തില്‍ മംഗളൂരു ജങ്ഷനില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോയുടെ പിറകില്‍ 26 കുപ്പികളില്‍ കടത്തിയ 37 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.

Read More

‘മലബാർ ബ്രാണ്ടി ‘ ഓണത്തിന് വിപണിയിൽ എത്തും

തിരുവനന്തപുരം: ‘ജവാന്‍’ മദ്യത്തിന് പുറമെ കേരള സര്‍ക്കാര്‍ പുതിയ ബ്രാന്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ തയാറെടുക്കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി ‘മലബാര്‍ ബ്രാണ്ടി’ എന്ന ബ്രാന്‍ഡ് ഈ ഓണത്തിന് വിപണിയിലെത്തും. ഇതിനായുള്ള ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് മദ്യത്തിന്റെ നിര്‍മ്മാണ ചുമതല. സര്‍ക്കാര്‍ പൊതു മേഖലയില്‍ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉല്‍പാദനം ആരംഭിക്കുന്നത്. ഇവിടെ നേരത്തെ പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. നിലവില്‍ ജവാന്‍ മാത്രമാണ്…

Read More

മദ്യപിച്ചു വാഹനം ഓടിച്ചാൽ മാത്രമല്ല, മയക്കുമരുന്നടിച്ച് വാഹനമോടിച്ചാലും പിടി വീഴും

തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി പോലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ അൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച്‌ ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന നടത്തുക. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുകയും ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. പരിശോധനയ്ക്കുള്ള ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ്ബ് പോലീസിന് കൈമാറി.…

Read More

ഹുബ്ബള്ളി, മദ്യശാലകൾക്ക് നാളെ വരെ നിയന്ത്രണം

ബെംഗളൂരു: ക്രമസമാധാന നിയന്ത്രണത്തിന്റെ ഭാഗമായി ഹുബ്ബള്ളി – ധാർവാഡിലെ എല്ലാ മദ്യ / വൈൻ ഷോപ്പുകളും നാളെ രാവിലെ ആറു മണി വരെ അടച്ചിടാൻ പോലീസ് കമ്മീഷണർ ലഭു റാം ഉത്തരവിട്ടു. ജൂലൈ 31 മുതൽ ഓഗസ്റ്റ് 9 വരെ മുഹറം ആചരിക്കുന്നുണ്ടെന്നും ഇന്ന് പഞ്ച, ഡോളി, തബൂട്ട എന്നിവയുടെ ഘോഷയാത്ര ഉണ്ടാകുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു. ചില ആളുകൾ മദ്യപിച്ച അവസ്ഥയിൽ മറ്റ് ആളുകളെ പ്രകോപിപ്പിച്ചേക്കാം എന്നതിനാൽ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഡി.സി.പി., ഹുബ്ബള്ളി നോർത്ത്, സൗത്ത്, എ.സി.പി.മാർ എന്നിവരുമായി കൂടി…

Read More

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ. ബിവറേജസ് കോർപ്പറേഷന്റെയോ കൺസ്യൂമർ ഫെഡിന്റെയോ മദ്യവിൽപ്പന ശാലകളും പ്രീമിയം മദ്യവിൽപ്പനശാലകളും ഇന്ന് തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും അവധി ബാധകമായിരിക്കും. ജൂൺ 26  അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്. മദ്യഷോപ്പുകൾക്ക് അവധിയായിരിക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. 1987 മുതൽ ഐക്യരാഷ്ട്രസഭ മുൻകൈയെടുത്താണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം ആരംഭിച്ചത്.

Read More

റോഡരികിൽ നിന്നും കർണാടക മദ്യം പിടികൂടി 

കാസര്‍ഗോഡ്: വില്‍പ്പനയ്ക്കായി റോഡരികിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച കര്‍ണ്ണാടക മദ്യ ശേഖരം എക്സൈസ് സംഘം പിടികൂടി. ചെര്‍ക്കള ടൗണില്‍ നടത്തിയ പരിശോധനയില്‍ ചെര്‍ക്കള – കാഞ്ഞങ്ങാട് റോഡിന്റെ കിഴക്ക് വശത്തെ കുറ്റിക്കാട്ടിലാണ് രണ്ട് ചാക്കു കെട്ടുകളിലായി ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. 180 മില്ലിയുടെ 244 കുപ്പി കര്‍ണാടക മദ്യമാണ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷും സംഘവും പിടികൂടിയത്. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രഭാകരന്‍ എം.എ, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Read More
Click Here to Follow Us