ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് 40 കാരനായ ഡോക്ടറെ ദില്ലി പോലീസ് പിടികൂടിയത്. യുകെയിലേക്ക് പോകാനായി ആണ് ഇയാൾ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. പിന്നാലെ വീടുവിട്ട് പോവുകയായിരുന്നു. ഫെബ്രുവരി…
Read MoreTag: AIRPORT
കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടച്ചിടും; ബദൽ മാർഗങ്ങൾ അടങ്ങുന്ന വിശദാംശങ്ങൾ
ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള പകൽ സർവീസുകൾ ഭാഗികമായി റദ്ധാക്കി. നാളെ രാവിലെ 9 മുതൽ 12 വരെയും 14 നും 15 നും ഉച്ചയ്ക്ക് 12 മുതൽ 2 .30 വരെ 16 നും 17 നും രാവിലെ 9 .30 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2 . 30 മുതൽ 5 വരെയുമാണ് സർവീസ് റദ്ധാക്കിയിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള ബദൽ റോഡുകൾ ബെംഗളൂരു ഈസ്റ്റ് സൈഡിൽ നിന്ന് വരുന്ന വാഹനങ്ങൾ കെ.ആർ. പുറം-ഹൊന്നൂർ കുരിശ്…
Read Moreഫെബ്രുവരി 8 മുതൽ ബെംഗളൂരു വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഭാഗികമായി നിർത്തിവെക്കും; വിശദാംശങ്ങൾ
ബെംഗളൂരു: ഫെബ്രുവരി 8 ബുധനാഴ്ച മുതൽ ആരംഭിക്കുന്ന എയ്‌റോ ഇന്ത്യ എയർ ഷോ സമയത്തും അതിന് മുമ്പും ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തിവയ്ക്കും. ഫെബ്രുവരി 8 മുതൽ 17 വരെയാണ് ദ്വിവത്സര എയർ ഷോ. മാറ്റിയതും പുതുക്കിയതുമായ ഫ്ലൈറ്റ് ഷെഡ്യൂളുമായി ബന്ധപ്പെട്ട സംശയ നിവാരണ ചോദ്യങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടാൻ എയർപോർട്ട് അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 13 മുതൽ 17 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് എയർ ഷോ നടക്കുക.…
Read Moreവ്യാജ ബോംബ് ഭീഷണി, മലയാളി സ്ത്രീ അറസ്റ്റിൽ
ബെംഗളൂരു: വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കൊല്‍ക്കത്തയ്ക്കുള്ള ഇന്‍ഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്‍റെ ബോര്‍ഡിംഗ് സമയം അവസാനിച്ചിരുന്നു. ആറാം നമ്പര്‍ ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവര്‍ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെട്ടു. ബോര്‍ഡിംഗ് ഗേറ്റിലെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍ ബോര്‍ഡിംഗ് സമയം കഴിഞ്ഞതിനാല്‍ ഇനി കയറാനാകില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ബഹളം വച്ച് ബോര്‍ഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങി. വിമാനത്താവളത്തില്‍ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും അവിടെ നിന്നവരോട്…
Read Moreസിഐഎസ്എഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്ക്കൾ
ബെംഗളൂരു: വിമാനത്താവളങ്ങളുടെയും മെട്രോ സ്റ്റേഷനുകളുടെയും സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) യൂണിറ്റിലേക്ക് രണ്ട് നായകള്‍ കൂടി. സുരക്ഷ മുന്‍നിര്‍ത്തിയാണ് ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍ പെട്ട മാക്സ്, റേഞ്ചര്‍ എന്നീ പേരുകളിലുള്ള രണ്ട് നായ്‌ക്കളെ സിഐഎസ്‌എഫിന്റെ കനൈന്‍ സ്‌ക്വാഡില്‍ എത്തിച്ചത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ സംരക്ഷിക്കുന്ന സംഘത്തില്‍ ഇനി നായ്‌ക്കളും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ തരാലുവിലുള്ള സിഐഎസ്‌എഫിന്റെ നായ് വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ മികവ് പുലര്‍ത്തിയതിന് പിന്നാലെയാണ് നായ്‌ക്കളെ സുരക്ഷാ സംഘത്തിലേക്ക് ചേര്‍ത്തത്. പരിശീലന പരിപാടിയില്‍…
Read Moreരാജ്യാന്തര വിമാനത്താവള രണ്ടാം ടെർമിനൽ ആഭ്യന്തര യാത്രക്കാർക്ക് തുറന്നുകൊടുക്കാൻ ഒരുങ്ങുന്നു
ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ 15നു ആഭ്യന്തര യാത്രക്കാർക്ക് തുറന്നുകൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം നവംബറിലാണ് രാജ്യാന്തര വിമാനത്താവള രണ്ടാം ടെർമിനൽ ഉദ്ഘാടനം ചെയ്തത്. രാജ്യാന്തര യാത്രക്കാർക്കുള്ള വിഭാഗം അടുത്ത വർഷം പകുതിയോടെ പ്രവർത്തനം ആരംഭിക്കും. 2,55,645 ചതുരശ്ര അടി വിസ്തീർണമുള്ള ടെർമിനലിൽ യാത്രക്കാർക്കായി 22 പ്രവേശന കവാടങ്ങളും 95 ചെക്ക് ഇൻ കൗണ്ടറുകൾ, 5932 ഇരിപ്പിടങ്ങൾ, 9 ബാഗേജ് ബെൽറ്റുകൾ ടെർമിനലിലേക്കു പുറത്ത് നിന്ന് എത്താനായി 15ബസ് ഗേറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ടെർമിനലിൽ നിന്നു സ്റ്റാർ എയറിന്റെ സർവീസുകളാണ്…
Read Moreശിവമൊഗ്ഗ വിമാനത്താവളം ആരംഭിക്കുന്ന തിയതി അറിയിച്ച് ലോക്‌സഭാംഗം ബി വൈ രാഘവേന്ദ്ര
ബെംഗളൂരു: ഫെബ്രുവരി 12ന് സോഗാനെയിലെ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുമെന്ന് ലോക്‌സഭാംഗം ബി വൈ രാഘവേന്ദ്ര പറഞ്ഞു. വിമാനത്താവളത്തിന്റെ പണികൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ തന്നെ ഇത് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവുമെന്നും എംപി കൂട്ടിച്ചേർത്തു.
Read Moreഎയർപോർട്ടിൽ തുണിയഴിച്ചുള്ള പരിശോധനയെന്ന ട്വീറ്റും അക്കൗണ്ടും മുക്കി
ബെംഗളൂരു: എയർപോർട്ടിൽ തുണിയഴിച്ചുള്ള പരിശോധനയെന്ന ട്വീറ്റുമായി എത്തിയ യുവഗായിക കൃഷാനി ഗധ് വിയുടെ ട്വീറ്റും അക്കൗണ്ടും അപ്രത്യക്ഷമായി. തന്നെ സിഐഎസ്എഫുകാർ തുണിയഴിച്ചു പരിശോധിച്ചെന്നായിരുന്നു കൃഷാനി ഗധ് വിയുടെ ട്വീറ്റ്. ഉടനെ ബെംഗളൂരു വിമാനത്താവള അധികൃതർ മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാൽ ഈ ആരോപണം തെറ്റാണെന്നും മുകളിൽ ധരിച്ച ജാക്കറ്റ് മാത്രമാണ് പരിശോധനയ്ക്കായി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതെന്നായിരുന്നു സിഐഎസ് എഫ് വിശദീകരണം. ബെംഗളൂരു വിമാനത്താവളത്തിൽ ഓരോ ഇഞ്ച് സ്ഥലവും സിസിടിവി നിരീക്ഷണത്തിലുള്ളതാണ്. ക്യാമറ പരിശോധിച്ചപ്പോൾ അതിന്റെ പരിശോധന നടന്നതായി കണ്ടെത്തിയില്ല. കൃഷാനി ഗധ് വിയ്ക്കെതിരെ കേസെടുക്കാൻ സിഐഎസ്…
Read Moreമംഗളൂരു വിമാനത്താവളം പകൽ സമയം അടച്ചിടും
ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 2023 ജനുവരി 27 മുതല്‍ നാല് മാസത്തേക്ക് ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് മണി വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. റണ്‍വേയില്‍ അടക്കം അറ്റകുറ്റപണികള്‍ക്കും മറ്റുമായാണ് അടച്ചിടുന്നത്. 2023 മെയ് 31 വരെ ഞായറാഴ്ചയും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 നും വൈകിട്ട് ആറിനും ഇടയില്‍ പ്രവൃത്തികള്‍ നടക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2,450 മീറ്റര്‍ നീളവും…
Read Moreഅവധിക്കാല യാത്രകൾ വർധിച്ചതോടെ ബെംഗളൂരു വിമാനത്താവളത്തിൽ തിരക്ക് ക്രമാതീതം
ബെംഗളൂരു: അവധിക്കാലത്തിനു മുന്നോടിയായുള്ള യാത്രക്കാരുടെ തിരക്ക് കാരണം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) തിരക്കും അരാജകത്വവും വീണ്ടും അനുഭവപ്പെടുന്നു, പ്രത്യേകിച്ച് രാവിലെ സമയമങ്ങളിൽ തിരക്കൂടുതലാണെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. എയർപോർട്ട് ടെർമിനലിന് പുറത്ത്, ചെക്ക്-ഇൻ കൗണ്ടറുകളിലും, പുറപ്പെടുന്നതിന് മുമ്പുള്ള സുരക്ഷാ പരിശോധനകൾക്കുമായി സർപ്പന്റൈൻ ക്യൂകൾ ഉണ്ടെങ്കിലും നടപടി ക്രമങ്ങൾ നടക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്. പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് യാത്രക്കാർ എത്തിയിട്ടും ചില യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് നഷ്‌ടമാകുന്നതായാണ് ആക്ഷേപമുണ്ട്. ക്യൂകൾ നീണ്ടതിനാൽ എയർപോർട്ടിൽ പ്രവേശിക്കാൻ 30 മിനിറ്റെടുത്തു. ബാഗുകൾ ചെക്ക്-ഇൻ ചെയ്യാനും ബോർഡിംഗ്…
Read More