മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 26 പേർ വെന്തു മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ ബസിനാണ് തീപിടിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. 25 പേരുടെ മൃതദേഹങ്ങൾ ബസിൽ നിന്ന് പുറത്തെടുത്തു. 32 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. എട്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബുൽധാനയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുൽധാന ഡിവൈഎസ്പി. ബാബുരാവോ മഹാമുനി പറഞ്ഞു. നാഗ്പുരിൽ നിന്നും പുണെയിലേക്ക് പോവുകയായിരുന്ന സ്വകാര്യ…
Read MoreTag: accident
ഖത്തറിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ 5 മരണം
ദോഹ: ഖത്തറിലെ അൽ ഖോറിൽ വാഹനാപകടത്തിൽ കരുനാഗപ്പള്ളി അഴീക്കൽ നിന്നുള്ള ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നു പേരും ഒപ്പം യാത്ര ചെയ്ത 2 സുഹൃത്തുക്കൾ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുകാരൻ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്. അഴീക്കൽ പുതുവൽ ജോസഫ് ഗോമസ് – മെർലിൻ ദമ്പതികളുടെ മകൾ ആൻസി ഗോമസ് (29), ഭർത്താവ് നീണ്ടകര കല്ലുംമൂട്ടിൽ കമ്പനി കടയിൽ തോപ്പിൽ ജോണിന്റെ മകൻ റോഷിൻ ജോൺ (38), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി…
Read Moreബെംഗളൂരുവിൽ നിന്നും മൂന്നാറിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടെ കൊക്കയിലേക്ക് തെന്നിനീങ്ങി. കൊച്ചി-ധുനുഷ്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തിന് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പിൻചക്രങ്ങൾ കൊക്കയിലേക്ക് തെന്നിമാറുകയായിരുന്നു. ബാക്കിഭാഗം റോഡിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് സംഭവം. വിദ്യാർത്ഥികളെ കൂടാതെ അധ്യാപകരും ഡ്രൈവറും ക്ലീനറും അടക്കും 50 പേർ ബസിൽ ഉണ്ടായിരുന്നു. 200 അടിയോളം താഴെയുള്ള കൊക്കയ്ക്കരികിൽ തങ്ങി നിന്ന ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങാൻ ശ്രമിച്ചപ്പോൾ വാഹനം വീണ്ടും താഴേക്ക് ചരിഞ്ഞത്…
Read Moreശസ്ത്രക്രിയ വിജയകരം ; നടന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർ
മറയൂരിൽ സിനിമ ഷൂട്ടിങ്ങിനിടെ കാലിനു പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിലെ പരുക്കിന് ശസ്ത്രക്രിയ പൂർത്തിയായ പൃഥ്വിരാജിന് വിശ്രമം നിർദ്ദേശിച്ചു. കാലിന്റെ ലിഗമെന്റിനു പരിക്കേറ്റ താരത്തിന് രാവിലെയാണ് കീഹോൾ ശസ്ത്രക്രിയ നടത്തിയത്. കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലയത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു.
Read Moreബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
ബെംഗളൂരു:ചികമംഗളൂരു താരികെരെ പോലീസ് സ്റ്റേഷൻ പരിധിയില്‍ കട്ടെഹോളെ ഗേറ്റിലുണ്ടായ വാഹന അപകടത്തില്‍ രണ്ട് മോടോര്‍ ബൈക്ക് യാത്രക്കാര്‍ മരിച്ചു. ബെനളെഹള്ളിയിലെ വിശ്വാസ് (24), ഗുണ്ടല്‍പേട്ടയിലെ ദീപിക (22) എന്നിവരാണ് മരിച്ചത്. ബെനളെഹള്ളിയിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഷിമോഗയില്‍ ഒരു ഇന്റര്‍വ്യൂ ഉള്ളതിനാല്‍ മറ്റൊരു വനിതാ സുഹൃത്തിനൊപ്പം ഗുണ്ടല്‍പേട്ടില്‍ നിന്ന് തരികെരെയില്‍ എത്തിയതായിരുന്നു ദീപിക. വിശ്വാസ്, സുഹൃത്ത് കാര്‍ത്തിക് എന്നിവര്‍ രണ്ട് യുവതികളെയും തരികെരെയില്‍ നിന്ന് ബെനളെഹള്ളിയിലേക്ക് രണ്ട് ബൈക്കുകളിലായി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. കാര്‍ത്തിക്കും മറ്റൊരു യുവതിയും വീട്ടിലെത്തിയെങ്കിലും…
Read Moreകാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം
ബെംഗളൂരു: മംഗളൂരു സുള്ള്യക്കടുത്ത സമ്പാജെ ദേവറകൊല്ലി ദേശീയ പാതയിൽ ഇന്ന് പുലർച്ചെ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി കെ.ആർ.രവിയാണ്(40) മരിച്ചത്. നിതിൻ, ചന്ദ്രശേഖർ, ഹർഷ, ജഗദീഷ്, ലോറി ഡ്രൈവർ കുളൈയിലെ ഈശ്വർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്ക് വരുകയായിരുന്ന കണ്ടയ്‌നർ ബ്രേക്ക് തകരാറിനെ തുടർന്ന് ബംഗളൂരുവിൽ നിന്ന് ധർമസ്ഥലത്തേക്ക് സഞ്ചരിച്ച കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Read Moreബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ അപകടം ; മൂന്നു പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: മൈസൂരു – ബെംഗളൂരു എക്സ്പ്രസ്സ് വേയിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. നീരജ് കുമാർ, ഭാര്യ ശെൽവി കുമാർ, നിരഞ്ജൻ കുമാർ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാഗർ ശ്രീവാസ്ത എന്ന യുവാവാണ് ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്നത്. ഇദ്ദേഹം മണ്ഡ്യ മിംസ് ആശുപത്രിയിൽ ആണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
Read Moreസ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ബെംഗളൂരു: അഗുംബെ ചുരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഉടുപ്പി ബാർകൂറിലെ എൻ.ശശാങ്ക്(21) ആണ് അപകടത്തിൽ പെട്ടത്.പിന്നിൽ സഞ്ചരിച്ച കെ.നിർമിതയെ(19) പരുക്കുകളോടെ ബൈക്കിൽ പ്രവേശിപ്പിച്ചു. ശിവമൊഗ്ഗയിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ബസാണ് ചുരത്തിലെ പന്ത്രണ്ടാം വളവിൽ അപകടം ഉണ്ടാക്കിയത്.
Read Moreകാറപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ഗുണ്ടൽപേട്ട് ഊട്ടി റോഡിലെ ബസവപുരയിൽ മലയാളികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു. താമരശ്ശേരി പെരുമ്പള്ളിയിലെ അസസിന്റെ മകൻ ജംഷിൽ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന താമരശ്ശേരി അമ്പായത്തോട് റഷീദിന്റെ മകൻ അൻഷാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അൻഷാദിനെ ആദ്യം ഗുണ്ടൽപ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി. കേരളത്തിലേക്ക് പോവുകയായിരുന്ന KL – 58 Z 1976 സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
Read Moreബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ അപകടം; ആർബിഐ ഉദ്യോഗസ്ഥൻ മരിച്ചു
ബെംഗളൂരു: രാമനഗര ജയ്പൂർ ഗേറ്റിന് സമീപം ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. മൈസൂരുവിൽ ജോലിചെയ്യുന്ന ജഗദീഷ് (48) ആണ് മരിച്ചത്. ഭാര്യ നന്ദിതയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കാറിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇരുമ്പ് വേലിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം സമീപത്തെ സർവീസ് റോഡിലേക്ക് മറിയുകയും ജഗദീഷിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജഗദീഷിനെ രക്ഷപ്പെടുത്താനായില്ല. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രാമനഗര…
Read More