ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം 

ബെംഗളൂരു:ചികമംഗളൂരു താരികെരെ പോലീസ് സ്റ്റേഷൻ പരിധിയില്‍ കട്ടെഹോളെ ഗേറ്റിലുണ്ടായ വാഹന അപകടത്തില്‍ രണ്ട് മോടോര്‍ ബൈക്ക് യാത്രക്കാര്‍ മരിച്ചു.

 

ബെനളെഹള്ളിയിലെ വിശ്വാസ് (24), ഗുണ്ടല്‍പേട്ടയിലെ ദീപിക (22) എന്നിവരാണ് മരിച്ചത്. ബെനളെഹള്ളിയിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

ഷിമോഗയില്‍ ഒരു ഇന്റര്‍വ്യൂ ഉള്ളതിനാല്‍ മറ്റൊരു വനിതാ സുഹൃത്തിനൊപ്പം ഗുണ്ടല്‍പേട്ടില്‍ നിന്ന് തരികെരെയില്‍ എത്തിയതായിരുന്നു ദീപിക.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

വിശ്വാസ്, സുഹൃത്ത് കാര്‍ത്തിക് എന്നിവര്‍ രണ്ട് യുവതികളെയും തരികെരെയില്‍ നിന്ന് ബെനളെഹള്ളിയിലേക്ക് രണ്ട് ബൈക്കുകളിലായി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

കാര്‍ത്തിക്കും മറ്റൊരു യുവതിയും വീട്ടിലെത്തിയെങ്കിലും വിശ്വാസും ദീപികയും അപകടത്തില്‍ പെടുകയായിരുന്നു.

 

വിവരത്തെ തുടര്‍ന്ന് തരികരെ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts