ബെംഗളൂരു: പാലക്കാട് വേലന്താവളം ഒഴലപതി സ്വദേശി സുധ 60 ഇന്ന് ബെംഗളൂരു അമ്യതനഗർ ചൂടസാന്ദ്രയിൽ വച്ച് നിര്യാധയായി. ഭർത്താവ് സഹദേവൻ മക്കൾ കാർത്തിക്, പ്രവീൺ. അന്ത്യകർമങ്ങൾ നാട്ടിൽ വച്ച് നാളെ നടത്തുന്നതാണ്.
Read MoreCategory: OBITUARY
കർണാടക ബാങ്ക് മുൻ ചെയർമാൻ പി.ജയറാം ഭട്ട് അന്തരിച്ചു
ബെംഗളൂരു: കർണാടക ബാങ്ക് മുൻ ചെയർമാൻ പി.ജയറാം ഭട്ട് (72) ബുധനാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഒരു ഇൻഷുറൻസ് കമ്പനിയുടെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച മുംബൈയിൽ പോയ അദ്ദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ മുംബൈയിൽ നിന്ന് വിമാനത്തിൽ മടങ്ങി. മംഗലാപുരം വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മുതൽ 9 വരെ നഗരത്തിലെ എജെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അന്തിമ ദർശനം…
Read Moreതെലുഗു വിപ്ലവ ഗായകൻ ഗദ്ദർ വിടവാങ്ങി
ഹൈദരാബാദ് : തെലുഗു വിപ്ലവ ഗായകൻ ഗുമ്മാടി വിത്തൽ റാവോ (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഗദ്ദർ എന്നറിയപ്പെടുന്ന ഗായകൻ്റെ മരണം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി അംഗമായിരുന്നു. 2010 വരെ നക്സ് ലെറ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു. 2017 മുതൽ തെലങ്കാനയുടെ രൂപീകരണത്തിനായി പ്രവർത്തിച്ചു. 1997ൽ ഇദ്ദേഹത്തിന് അജ്ഞാതരുടെ വെടിയേറ്റിരുന്നു. ഗദ്ദർ പ്രജ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
Read Moreമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങി.
ബെംഗളൂരു:കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു.അർബുദ രോഗത്തിന് ചികിൽസയിലിരിക്കെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 4.25 ഓടെയാണ് മരണം സംഭവിച്ചത്. രണ്ട് തവണയായി 7 വർഷം കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ അംഗമായിരുന്നതിൻ്റെ റെക്കാർഡ്,1970 മുതൽ 21 വരെ 12 തവണ അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എ.ഐ.സി.സി.ജനറൽ സെക്രട്ടറിയുമാണ്. കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മറിയാമ്മയാണ് ഭാര്യ. മക്കൾ :മറിയം ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു…
Read Moreയുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് കറി വച്ചു നൽകിയ യുവാവ് പിടിയിൽ
വാഷിംഗ്ടണ്‍: യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് നല്‍കിയ ശേഷം രണ്ട് പേരെ കൂടി കൊലപ്പെടുത്തി. യുഎസിലാണ് സംഭവം. 44-കാരന്‍ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണാണ് ക്രൂരത കാണിച്ചത്. 2021-ല്‍ കൊലക്കുറ്റത്തിന് ശിക്ഷപ്പെട്ടയാളാണ് പ്രതി. ജയിലില്‍ നിന്നും മോചിതനായി ആഴ്ചകള്‍ക്കുള്ളിലാണ് പ്രതി വീണ്ടും കൊല നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് ലോറന്‍സിന്റെ ആന്റിയുടെ വീട്ടില്‍ എത്തിച്ചു. ഇതിന് പിന്നാലെ ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിച്ച് ഭക്ഷണത്തിനൊപ്പം നല്‍കുകയായിരുന്നു. പിന്നാലെ ഇയാളുടെ 67-കാരന്‍ അമ്മാവനെയും നാല് വയസുകാരി പേരക്കുട്ടിയെയും കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
Read Moreകർണാടക സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: കര്‍ണാടക ചിക്കമംഗളൂരു സ്വദേശി കല്യാണ്‍ കുമാര്‍ (32) ഹൃദയാഘാതം മൂലം ജുബൈലില്‍ മരിച്ചു. സമാസ്‌കോ’ എന്ന സ്വകാര്യ കമ്പനിയിൽ ഇലക്‌ട്രിഷ്യനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജുബൈല്‍ അല്‍മന ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒരു മാസം മുമ്പാണ് കല്യാണ്‍ അവധി കഴിഞ്ഞു നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മൃതദേഹം അല്‍മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേനവ വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: മേഘന.
Read Moreഎഴുത്തുകാരി സിതാരയുടെ ഭർത്താവ് അന്തരിച്ചു
ദുബായ്: പ്രശസ്ത എഴുത്തുകാരി എസ് സിതാരയുടെ ഭർത്താവ് ഒ വി അബ്ദുൾ ഫഹിം(48) അന്തരിച്ചു. ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം കണ്ണൂർ തലശ്ശേരി സ്വദേശിയാണ് അബ്ദുൾ ഫാഫിം. ഭാര്യ സിതാര ദുബായിൽ ഉള്ളപ്പോഴാണ് ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത്. പിതാവ്: ബാറയിൽ അബൂട്ടി, മാതാവ്: ഒ വി സാബിറ. മക്കൾ: ഗസൽ, ഐദിൻ. സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreരാകേഷ് ജുൻജുൻവാല അന്തരിച്ചു
ന്യൂഡൽഹി: ഇൻഡ്യൻ ഓഹരി നിക്ഷേപകരിലെ അതികായകനും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. പുലർച്ചെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഈ മാസം ആരംഭിച്ച ആകാശ എയർ വിമാനക്കമ്പനിയുടെ ഉടമ കൂടിയായിരുന്നു ഇദ്ദേഹം. ഇൻഗിഡോ എയർലൈൻസിന്റെ മുൻ സിഐഒ ആയ ആദിത്യ ഘോഷും ജെറ്റ് എയർവേയ്‌സിന്റെ സിഐഒ വിനയ് ദുബെയുമാണ് ജുൻജുൻവാലയോടൊപ്പം ആകാശ എയർലൈൻസിന്റെ അമരത്തുണ്ടായിരുന്നത്. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാലയുടെ ആസ്തി ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫോബ്‌സ് പട്ടിക പ്രകാരം 4,000…
Read Moreഹൃദയാഘാതം;ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു
ബെംഗളൂരു: ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു. പാലക്കാട് കവളപ്പാറ നടുത്തോടി കൃഷ്ണൻ കുട്ടിയുടെ മകൻ ഹരിപ്രസാദിനെയാണ് (45) ഈജിപുര രാമർകോവിൽ 28 മത് ക്രോസിലുളള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്രസാദ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്. തനിച്ചു താമസമായിരുന്ന ഇയാളെ രണ്ടുനാളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂരിലുളള സുഹൃത്താണ് അദ്ദേഹത്തിന്റെ മറ്റൊരു സ്നേഹിതനെ വിളിച്ചു ഹരിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞത്. അതിന്റെ ഭാഗമായി താമസിക്കുന്നിടത്ത് എത്തിയ അദ്ദേഹം ജനാലവഴി നോക്കിയപ്പോളാണ് അനക്കമില്ലാതെ നിലത്തുകിടക്കുന്ന ഹരിയെ കണ്ടത്,…
Read Moreടൈറ്റാനിക്കിലെ നടൻ അന്തരിച്ചു
ടൈറ്റാനിക് നടന്‍ ഡേവിഡ് വാര്‍ണര്‍ (80) അന്തരിച്ചു. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1997-ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കില്‍ വില്ലനായ ബില്ലി സെയ്‌നിന്റെ അസിസ്റ്റന്റ് സ്‌പൈസര്‍ ലവ്‌ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡേവിഡ് വാര്‍ണര്‍ ആണ്. തേട്ടി നയന്‍ സ്‌റ്റെപ്സ്, ടൈം ബാന്‍ഡിറ്റ്സ്, വാലാന്‍ഡര്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ ഡേവിഡ് പ്രശസ്തനാണ്. സ്റ്റാര്‍ ട്രെക്ക് ഫ്രാഞ്ചൈസിയിലെ വിവിധ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി നിരവധി ഹിറ്റ് സിനിമകളും സംഗീതവും ഡേവിഡ് വാര്‍ണറുടെ കരിയറില്‍ ഉള്‍പ്പെടുന്നു.
Read More