വൈസ് മെൻ ഇൻ്റർനാഷണലിൻ്റെ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആഗോളതലത്തിൽ 100 വർഷം പൂർത്തിയാക്കിയ വൈസ് മെൻ ഇൻറർനാഷണൽ സംഘടനയുടെ ബെംഗളൂരു ഡിസ്ട്രിക്ട് – 1, 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു ഡിസ്ട്രിക്ട് ഗവർണറായി വൈസ് മെൻ എൽവിസ് ഗോഡ്ഫ്രഡ് ( വൈസ് മെൻ ക്ലബ്, പീനിയ) , ഡിസ്ട്രിക്ട് സെക്രട്ടറി ആയി വൈസ് മെൻ സുമോജ് മാത്യു (വൈസ് മെൻ ക്ലബ് ബാംഗ്ലൂർ കണ്ടോൺമെൻറ്) , ഡിസ്ട്രിക്ട് ട്രഷററായി വൈസ് മെൻ ടി. ഡി. കുര്യാക്കോസ് ( വൈസ് മെൻ ക്ലബ് ഇന്ദിരാ നഗർ), ബുള്ളറ്റിൻ എഡിറ്ററായി വൈസ്…

Read More

രാജീവ്ഗാന്ധി രക്തസാക്ഷി ദിനം; ഹൊസൂർ ഗാന്ധി ശിലയ്ക്ക് പുഷപാർച്ചന നടത്തി

ബെംഗളൂരു: രാജീവ്ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിനോട് അനുബന്ധിച്ച് തമിഴ്നാട് മലയാളി കോൺഗ്രസ്സും കൃഷ്ണഗിരി ഡി.സി.സിയും ചേർന്ന് ഹൊസൂർ ഗാന്ധി ശിലയ്ക്ക് മുൻപിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് പുഷപാർച്ചന നടത്തി ആദരാജ്ഞലികൾ അർപിച്ചു’ മലയാളി കോൺഗ്രസ്സിന് വേണ്ടി സ്റ്റേറ്റ് സെക്രടറി മനോജ് കുമാർ ബാബു താന്നിവിള എം.കെ. സജീവ് മാത്യൂ തോമസ് കൃഷ്ണഗിരി ഡി.സി.സി പ്രിസിഡൻ്റ് മുരളീധരൻ ,ടൗൺ പ്രിസിഡൻ്റ് ത്യാഗരാജ എന്നിവർ പങ്കെടുത്തു

Read More

“കുളിർമഴ” അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടി ഒരു ഗാനം

ബെംഗളൂരു: സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമായ ലോക മാതൃദിനത്തിൽ അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടി അവതരിപ്പിക്കുന്നു “കുളിർമഴ” എന്ന ഗാനം. കോവിഡ് കാലത്ത് അമ്മയെ നഷ്ടപ്പെട്ടത്തിന്റെ വേദയുടെ ആഴങ്ങളിലേക്ക് വീണു പോയ ഒരു മകന്റെ കഥയാണ് ഗാനത്തിന്റെ പശ്ചാത്തലം. വേർപെട്ടുപോയ അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടിയും മൺമറഞ്ഞുപോയ എല്ലാ അമ്മമാരുടേയും ഒരിക്കലും മായാത്ത സ്നേഹത്തിനു മുന്നിലുമായീ ഈ ഗാനം നിറകണ്ണുകളോടെ സമർപ്പിക്കുന്നതെന്നും ഇതിലെ അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനമെന്നും…

Read More

കൈരളീ നിലയം സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം

ബെംഗളൂരു: സി ബി എസ് ഇ 10-ആം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന് തുടർച്ചയായ 11-ആം വർഷവും നൂറുമേനി വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച മാർക്കോടെയാണ് പാസായത്, 72 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്, അതിൽ 36 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ങ്ഷനും, 32 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും, 4 വിദ്യാർഥികൾക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.

Read More

എല്ലാ മേഖലയിലും വിദ്വേഷം പരത്താനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം

ബെംഗളൂരു: മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും വിദ്വേഷം പരത്തി ജനമനസ്സുകളെ വിഭജിക്കാനുള്ള നീക്കങ്ങൾ ഒറ്റക്കെട്ടായി നേരിട്ട് പരാജയപ്പെടുത്താൻ രാജ്യത്തെ മതേതര ചിന്താഗതി ഉള്ള എല്ലാവരും ഒന്നിക്കണമെന്ന് ബെഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച ഓൺ ലൈൻ സംഗമം അഭിപ്രായപ്പെട്ടു. ആദ്യം ദൈവത്തിന്റെ പേരിലും ആരാധന യുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ജനങ്ങളെ ഭിന്നിപ്പിച്ചവർ പിന്നീട് ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം എന്നീ മേഖലകളിലും രാജ്യത്തെ രണ്ടു ചേരിയിലാക്കി. ഇപ്പോൾ കലാ രംഗത്ത് കൂടി ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ് കേരള സ്റ്റോറി എന്ന സിനിമ മനുഷ്യ മനസ്സുകളെ…

Read More

നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും മതേതരത്വവും നിലനിൽക്കാൻ കോൺഗ്രസ്‌ അധികാരത്തിൽ വരണം. കെപിസിസി പ്രസിഡന്റ്‌ സുധാകരൻ.

നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും മതേതരത്വവും നിലനിൽക്കാൻ കോൺഗ്രസ്‌ അധികാരത്തിൽ വരണം. കെപിസിസി പ്രസിഡന്റ്‌സുധാകരൻ.യുഡിഫ് കർണാടക സംഘടിപ്പിച്ച ബി ടി എം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ അഡ്വ. സത്യൻ പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി ശ്രീ രാമലിംഗറെഡി മറുപടി പ്രസംഗം പറഞ്ഞു.മുൻ കോർപറേറ്റർമാരായ, മഞ്ജുനാഥ്‌ റെഡ്‌ഡി, ജി മഞ്ജുനാഥ്‌,കൺവീനർ എം. കെ. നൗഷാദ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് തങ്ങൾ,എംപിസിസി സെക്രട്ടറി ജോജോ തോമസ്,വിദ്യാ…

Read More

പ്രവേശനം നേടിയ പഠിതാക്കളെ ഉൾപ്പെടുത്തി നീലക്കുറിഞ്ഞി പ്രവേശനോത്സവം-2023 സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി പ്രവേശനോത്സവം-2023 കർണാടക ചാപ്റ്ററിലെ ബാംഗ്ലൂരിലെ വിവിധ മേഖലകളിൽ നിന്നും നീലക്കുറിഞ്ഞിയിലേക്ക് പ്രവേശനം നേടിയ പഠിതാക്കളെ ഉൾപ്പെടുത്തി 2023 ഏപ്രിൽ 30 ന് കൈരളി കലാസമിതി പഠന കേന്ദ്രത്തിൽ വച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സുധാകരൻ രാമന്തളി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . മലയാളം കർണാടക ചാപ്റ്റർ പ്രസിഡൻറ് ശ്രീ കെ ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈരളി കലാസമിതി സെക്രട്ടറി ശ്രീ സുധീഷും കർണാടക ചാപ്റ്റർ…

Read More

സമന്വയ ബെംഗളൂരു സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ നടൻ സുരേഷ് ഗോപി മുഖ്യാതിഥിയായി

ബെംഗളൂരു: സമന്വയ ബെംഗളൂരു ബൊമ്മനഹള്ളിയിൽ ബേഗൂർ റോഡ് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. സൂപ്പർ സ്റ്റാറും മുൻ എം പി യുമായിരുന്ന പദ്മശ്രീ സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാദിതിയായി. ബിജെപി യുടെ മുതിർന്ന നേതാവ് ശ്രീ പി കെ കൃഷ്ണദാസ് ചടണ്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സമന്വയ വർക്കിംഗ് പ്രസിഡന്റ് ശ്രീ പി എം മനോജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബൊമ്മനഹള്ളി എംഎൽഎ യും കർണ്ണാടക ചീഫ് വിപ്പുമായ ശ്രീ സതീഷ് റെഡ്ഡി സുരേഷ് ഗോപിയെ ആദരിച്ചു. ബിജെപി വിവിധ ഭാഷ…

Read More

മോദി സർക്കാരിന്റെ അവസാനം കർണാടകത്തിൽ നിന്ന് തുടക്കം കുറിക്കും: ബെന്നി ബെഹനാൻ എം.പി 

ബെംഗളൂരു: ഭാരതത്തിൻ്റെ ചരിത്രവും, പാരമ്പര്യവും സംസ്കാരവും മാറ്റി മറിക്കാൻ ശ്രമിക്കുന്ന ,പാവപ്പെട്ടവൻ്റെ ജീവിതം ദുസ്സഹാമാക്കിയ കേന്ദ്രത്തിലെ ഫാസിസ്റ്റു ഭരണത്തിൻ്റെ അന്ത്യം കർണാടകത്തിൽ നിന്നു തുടങ്ങാൻ ബെന്നി ബെഹനാൻ എം പി ആഹ്വാനം ചെയ്തു കർണാടക മലയാളി കോൺഗ്രസ്സ് മഹദേവപുര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി എച്ച്. നാഗേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരതം സ്നേഹത്തിൻ്റെ യും സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും പൂങ്കാവനം ആയിരുന്നു, അത് ഇല്ലാതാക്കാൻ ഒരു ശക്തിയേയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കർണാടകത്തിലെ കമ്മീഷൻ…

Read More

സുഡാനിൽ നിന്നും എത്തിയ മലയാളികൾക്ക് നോർക്കയുടെ സഹായഹസ്തം

ബെംഗളൂരു: സുഡാനിൽ നിന്നും ജിദ്ദ വഴി ഏപ്രിൽ 28ന് വൈകിട്ട് ബാംഗളൂരിൽ എത്തിയ മലയാളികളിൽ 40 പേരെ കേരള സർക്കാരിനുവേണ്ടി ബെംഗളൂരു നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത് എയർപോർട്ടിൽ സ്വികരിച്ചു. ശേഷം  വാഹനസൗകര്യം, താമസ സൗകര്യം, ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള വിമാനക്കൂലി ഉൾപ്പെടെയുള്ള യാത്രച്ചെലവുകളും നൽകി കേരളത്തിലേക്ക് യാത്രയാക്കി. 15 പേർ കണ്ണൂർ കോഴിക്കോട് ഭാഗത്തേക്കും , 09 പേർ തിരുവനന്തപുരത്തേക്കും , 15 പേർ കൊച്ചിയെലേക്കും ഒരാൾ മംഗലാപുരത്തേക്കും യാത്ര തിരിച്ചു .

Read More
Click Here to Follow Us