കർണാടക മലയാളി കോൺഗ്രസ്‌ സ്വാതന്ത്ര്യ ദിനാഘോഷവും എക്സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യ ദിനാഘോഷവും സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങും ഇന്ദിരാനഗർ ഇ സി എ യിൽ വെച്ച് നടത്തി. സ്വാതന്ത്ര്യം നേടിയെടുക്കുവാൻ കോൺഗ്രസ്സ് നടത്തിയ ധീരോജ്വല പോരാട്ടങ്ങളെ മായ്ച്ചുകളയുവാൻ ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റുകൾക്കെതിരെ രാജ്യം നിലകൊള്ളണം. വർഗീയതയും വി ഭാഗീയതയും ആണ്‌ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റു സർക്കാരിന്റെ നിലപാട്. രാജ്യത്തു ജനാധിപത്യം പുനഃസ്ഥാപിക്കണമെങ്കിൽ കോൺഗ്രസ്സ് തിരികെ അധികാരത്തിൽ എത്തണം അതിനു വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകരും തയ്യാറാകണമെന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ…

Read More

കേരളസമാജം കൊത്തന്നൂർ സ്വാതന്ത്ര്യദിനാഘോഷം നടത്തി 

ബെംഗളൂരു: കേരളസമാജം കൊത്തന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ബൈരതി ഗവണ്മെന്റ് പ്രൈമറി സ്കൂളിൽ നടത്തിയ ആഘോഷം കൺവീനർ ജെയ്സൺ ലുക്കോസിന്റെ അധ്യക്ഷതയിൽ ഈസ്റ്റ്‌ സോൺ ചെയർമാൻ വിനു. ജി. ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകനായ ബൈരതി രമേശ് മുഖ്യപ്രഭാഷണം നടത്തി. ആഘോഷത്തോടെനുബന്ധിച്ചു പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ പരിപാടികൾക്ക് ശേഷം ഭക്ഷണത്തോടെ ആഘോഷം സമാപിച്ചു. രാജേഷ്, തോമസ് പയ്യപ്പള്ളി, സിന്റോ, സാം, ബിനോയ്‌, ഷിനോജ്, ഷൈജു,എന്നിവർ നേതൃത്വം നൽകി.

Read More

മലയാളി ഫാമിലി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡന്റ് സജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ റിട്ട. കെണൽ ഗംഗാധരൻ  സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിക്കുകയും സെക്രട്ടറി അനിൽ കുമാർ ടിഎ, സതീഷ് കുമാർ എസ്, ബിജു ആർ, സേതുമാധവൻ, സലീം രാജ്, അനിൽ കുമാർ ആർ, തങ്കപ്പൻ പി, മോഹൻ രാജ്, വിജയൻ പി, ശരത് കുമാർ, സത്യവാൻ, ഗണേശൻ എന്നിവർ നേതൃത്വം നൽകി.

Read More

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മൈസൂരു റോഡ് ബ്യാറ്ററായണപുരയിലെ സൊസൈറ്റി ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി പതാക ഉയർത്തി. സെക്രട്ടറി ജി. ജോയ്, ടി. കെ. കെ. നായർ, ജി.രാധാകൃഷ്ണൻ, കെ. രാജേന്ദ്രൻ, വി.സി. കേശവ മേനോൻ, ജലജ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Read More

യുണൈറ്റഡ് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംവാദം നടന്നു

ബെംഗളൂരു: യുണൈറ്റഡ് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരണ്യപുരം കൈരളി സമാജത്തിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു. വി. ആർ. ഹർഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, “വിവർത്തനം മലയാള സാഹിത്യത്തിൽ “എന്ന വിഷയത്തെ ആസ്പദമാക്കി സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി. രമ പ്രസന്ന പിഷാരടി, ഡോക്ടർ പ്രേംരാജ് കെ. കെ , ബിജു ഗുരുക്കൾ, വിഷ്ണുമംഗലം കുമാർ, ഇന്ദിരാ ബാലൻ, ടി കെ രവീന്ദ്രൻ, ടോമി ആലുങ്കൽ, രുഗ്മിണി സുധാകരൻ, വി എം പി നമ്പീശൻ തുടങ്ങിയവർ സംസാരിച്ചു. വി.കെ വിജയൻ ഹെന എന്നിവരുടെ ഗാനാലാപനത്തോടെ പരിപാടി…

Read More

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ആഗസ്ററ് 26, 27 തീയതികളിൽ നടത്തും. ഓണച്ചന്തയിൽ നേന്ത്ര പഴം, കായ, ചിപ്സ്, ശർക്കര ഉപ്പേരി, ഹൽവ, പപ്പടം, അച്ചാർ, പച്ചക്കറികൾ തുടങ്ങി എല്ലാ ഓണ വിഭവങ്ങളും ലഭ്യമാക്കും. മൈസൂരു റോഡ്  ബ്യാറ്ററായണപുരയിലെ സൊസൈറ്റി സിൽവർജൂബിലി ഹാളിൽ കാലത്ത് 9 മണി മുതൽ രാത്രി 8 മണി വരെയാകും ഓണച്ചന്ത പ്രവർത്തിക്കുക

Read More

ബെംഗളൂരു മലയാളികൾക്ക് വിനീത് ശ്രീനിവാസൻ്റെ സംഗീത സന്ധ്യ ആസ്വദിക്കാനുള്ള”കിടിലൻ”അവസരം! ഈ സുവർണാവസരം പാഴാക്കല്ലേ…

ബെംഗളൂരു : മലയാള സിനിമയിലെ സകലകലാവല്ലഭനാണ് വിനീത് ശ്രീനിവാസൻ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ…തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ പ്രതിഭ… ഗാനാലാപനത്തിലും അഭിനയത്തിലും സംവിധാനത്തിലും മോളിവുഡിൽ പുതിയ പന്ഥാവ് വെട്ടിത്തുറന്ന വ്യത്യസ്തമായ വ്യക്തിത്വം. ഈ മഹാ കലാകാരനെ നേരിട്ട് കാണാനും അദ്ദേഹത്തിൻ്റെ സംഗീത സന്ധ്യയിൽ ഒരു ആസ്വാദകനാകാനും ഓരോ ബെംഗളൂരു മലയാളിക്കും അവസരം. നഗരത്തിലെ എണ്ണം പറഞ്ഞ മലയാളി സംഘടനകളിൽ ഒന്നായ ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീത സന്ധ്യ ബന്നാർഘട്ട റോഡിലെ എ.എം.സി. എഞ്ചിനീയറിംഗ് കോളേജിൽ…

Read More

സർഗ്ഗധാര കുടുംബ സംഗമം നടത്തി 

ബെംഗളൂരു: സർഗ്ഗധാരയുടെ കുടുംബസംഗമത്തിൽ എസ്. കെ. നായർ മുഖ്യാതിഥിയായി. വിവാഹത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ സർഗ്ഗധാര അംഗങ്ങളെ ഉപഹാരം നൽകി അനുമോദിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിഡണ്ട്‌ ശാന്ത മേനോൻ, സെക്രട്ടറി ഷൈനി അജിത്, രക്ഷാധികാരി വിഷ്ണുമംഗലം കുമാർ,സുധാകരൻ രാമന്തളി, കമനീധരൻ, സത്യൻ പുത്തൂർ,പി. കൃഷ്ണകുമാർ, ഷാജിഅക്കിത്തടം,ശ്രീജേഷ്, സഹദേവൻ,പ്രസാദ്, ഭാസ്കരൻ ആചാരി,അജിത്, രാജേഷ്, ടോമി, അഞ്ജന, എന്നിവർ കുടുംബസമേതം പങ്കെടുത്തു. ബാലഎഴുത്തുകാരൻ ഓസ്റ്റിൻ അജിത്തിന് പി. കൃഷ്ണകുമാർ ഉപഹാരം നൽകി. പ്രശസ്ത ഗായകൻ അകലൂർ രാധാകൃഷ്ണൻ നയിച്ച ഗാനമേളയിൽ, വി. കെ. വിജയൻ,…

Read More

പഠനോപകരണങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കി കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കൂട്ടായ്മ

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ചാരിറ്റി പ്രവർത്തന പദ്ധതി ആയ സാന്ത്വനം ഫണ്ടിൽ നിന്നും കെങ്കേരി ഉപനഗറിലെ വിദ്യാലയമായ ഭാനു എഡ്യൂക്കേഷൻ സൊസൈറ്റിക്ക് വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണങ്ങൾ വാങ്ങുന്നതിനായി സാമ്പത്തിക സഹായം നൽകി. സാമ്പത്തികസഹായ തുക സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത് സ്കൂൾ സെക്രട്ടറി രംഗസ്വാമിക്കു കൈമാറി. പ്രസ്തുത ചടങ്ങിൽ സമാജം സെക്രട്ടറി പ്രദീപ് സമാജം പ്രവർത്തക സമിതി അംഗങ്ങൾ ആയ അരവിന്ദാക്ഷൻ. പി. കെ, കേശവൻ, നവീൻ മേനോൻ, വിൻസെന്റ്. ടി എന്നിവരും വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സാവിത്രിഭായി എന്നിവരും പങ്കെടുത്തു.

Read More

കവിത- ചെറുകഥ രചനാ മത്സരം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: ഡെക്കാൻ കൽച്ചറൽ സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി പുരസ്കാരത്തിനായുള്ള കവിത, ചെറുകഥാ രചന മത്സരം നടത്തുന്നു. രചനകൾ സെപ്റ്റംബർ അഞ്ചാം തിയതിക്ക്മുൻപായി decanculturalsociety@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കവിത രണ്ടു പേജിലും ചെറുകഥ അഞ്ചു പേജിലും കവിയരുത്. ഒക്ടോബർ രണ്ടിന് ജെ. സി. റോഡ് എ. ഡി. എ രംഗമന്ദിരത്തിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമാപന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും.

Read More