ആണവ ഗവേഷണ കേന്ദ്രത്തിനായുള്ള യൂറോപ്യൻ ഓർഗനൈസേഷനായ CERN, ഇന്ത്യയിൽ നിന്നു റിസേർച്ച് കം ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് നിയ ഷമീറിനെ തിരഞ്ഞെടുത്തു . CERN ന്റെ പൂർണ്ണമായ സ്കോളർഷിപ്പ് പ്രോഗ്രാമാണിത്. നിയ ബാംഗ്ലൂരിൽ നിന്ന് ഐസിഎസ്ഇ , ഐഎസ്സി സിലബസിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിയ ഇപ്പോൾ ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിടെക് കമ്പ്യൂട്ടർ സയൻസിൽ അവസാന വർഷ പഠിക്കുകയാണ്. പാഠ്യേ പ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കുമായി അവൾ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അടുത്തിടെ നിയ ഐഒഎസിനായി സർക്കിളുകൾ എന്ന ആപ്പ് വികസിപ്പിച്ചെടുക്കുകയും ആപ്പിളിൽ നിന്ന്…
Read MoreCategory: BENGALURU JALAKAM
കലയുടെ പ്രഥമ സ്വരലയ പുരസ്‌കാരം പ്രഖ്യാപിച്ചു
ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ പുരസ്‌കാരമായ കലാ സ്വരലയ അവാർഡിന് കേരളത്തിലെ പ്രമുഖ പിന്നണി ഗായകൻ ശ്രീ. അതുൽ നറുകര അർഹനായി. കഴിഞ്ഞ വർഷം നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്നു അവാർഡ് പ്രഖ്യാപന ചടങ്ങിൽ കലയുടെ ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 24 ന് നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ വേദിയിൽ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പുരസ്‌കാരം…
Read Moreതിരുവോണനാളിൽ സാന്ത്വന പ്രവർത്തനങ്ങളുമായി കേരള സമാജം യൂത്ത്
ബെംഗളൂരു: കേരള സമാജം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഉള്ളാൾ റോഡിലുള്ള സുപ്രഭ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്ദേവാസികളായ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത്, യൂത്ത് വിങ് കൺവീനർ അഭിഷേക് ഡി എ , ജോ.കൺവീനർമാരായ മേഘ എം , അരുൺ. എ മറ്റു യൂത്ത് വിങ് പ്രവർത്തകാസിമിതി അംഗങ്ങൾ, ട്രസ്റ്റ് ചെയർപേഴ്സൺ പ്രതിമ കുമാർ എന്നിവരും പങ്കെടുത്തു. സാന്ത്വനം ഫണ്ടിൽ നിന്നും ആലപ്പുഴ കരുവാറ്റ സ്വദേശി ബെംഗളൂരു കന്ദിരവ ലേയൗട്ടിൽ താമസിക്കുന്ന…
Read Moreപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബെംഗളൂരു മലയാളി കോൺഗ്രസും പ്രചാരണ രംഗത്ത്
ബെംഗളൂരു: പുതുപ്പള്ളി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിനായി കർണാടക മലയാളി കോൺഗ്രസ്സ് പുതുപ്പള്ളിയിൽ പ്രചരണം നടത്തി. വാകത്താനം പഞ്ചായത്തിലെ സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിക്ക് ശേഷം കെ എം സി യുടെ നേതൃത്വത്തിൽ വീടുകളിൽ കയറിയുള്ള പ്രചരണം നടത്തി. രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തിയതിനു ശേഷമാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത് . പ്രചാരണത്തിന് കർണാടക മലയാളി കോൺഗ്രസ്സ് പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിലിന്റെ…
Read Moreമോട്ടിവേഷണൽ സ്ട്രിപ്സ് ആഗോള കവിതാ ചാമ്പ്യൻമാരെ പ്രഖ്യാപിച്ചു
ബെംഗളൂരു: ലോകത്തെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്‌സ് ഇന്നലെ വൈകുന്നേരം ‘ബി എ സ്റ്റാർ കവിതാ മത്സരത്തിലെ’ വിജയികളെ പ്രഖ്യാപിച്ചു. ചടങ്ങിൽ ഡോ.കെ.സച്ചിദാനന്ദൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, രൂപ പബ്ലിക്കേഷൻസ് മാനേജിംഗ് പാർട്ണർ രാജു ബർമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ മത്സരത്തിൽ പങ്കെടുത്തതായി മോട്ടിവേഷണൽ സ്ട്രിപ്‌സിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഷിജു എച്ച് പള്ളിത്താഴേത്ത് പറഞ്ഞു.സാഹിത്യത്തിലൂടെ അചഞ്ചലമായ ഐക്യവും ആഗോള സമന്വയവുമാണ് ഈ മൽസരം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജൂറിയെ…
Read Moreബെംഗളൂരു സെക്കുലർ ഫോറം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു
ബെംഗളൂരു: എദ്ദേലു കർണാടക സങ്കൽപ്പവും എദ്ദേലു കർണാടക അനുഭവവും സമകാലിക കാര്യങ്ങളും എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. എദ്ദേലു കർണാടക എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും പരിസ്ഥിതി പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ താര രാവു ചടങ്ങിൽ ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യ വ്യവസ്ഥയും ഭരണഘടനയും തകർക്കുന്ന മോഡി സർക്കാരിന്റെ നടപടിയെ ചെറുത്തു തോൽപ്പിക്കുകയും വർഗീയതയ്ക്കെതിരെ മതേതര ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഈ സന്ദർഭത്തിൽ നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമെന്ന് എദ്ദേളു കർണാടക എക്സിക്യൂട്ടീവ് കൗൺസിൽ അംഗം താരാ റാവു പറഞ്ഞു. ബെംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച…
Read Moreകേരള സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു
ബംഗളുരു: കേരള സമാജം ബംഗളുരു സൗത്ത് വെസ്റ്റ് സമാജം മെമ്പേഴ്സിന് വേണ്ടി നാളെ തിരുവോണ നാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. പേര് രജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികളുടെ വീടുകളിൽ സമാജം പ്രവർത്തക സമിതി അംഗങ്ങളും ജഡ്ജെസും നേരിട്ട് എത്തി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമാജത്തിന്റെ ഓണാഘോഷ സമാപന ദിവസമായ സെപ്തംബർ 24 ന് ക്യാഷ്‌പ്രൈസും ആൽബർട്ട് മെമ്മോറിയൽ എവറോളിങ് ട്രോഫിയും നൽകും.
Read Moreഓണം ശ്രാവണ പുലരി 2023; വിപുലമായി ആഘോഷിച്ച് എസ്.എം.ഒ.എൻ.ഡി.ഒ -3 ഓണം സാംസ്‌കാരിക സമിതി
ബെംഗളൂരു: മലയാളികളുടെ സ്വന്തം ആഘോഷമായ ഓണനാളിനെ വിപുലമായി സ്വീകരിച്ചിരിക്കുകയാണ് എസ്.എം.ഒ.എൻ.ഡി.ഒ -3 യിലെ ഒരു പറ്റം സാംസ്‌കാരിക സമിതി അംഗങ്ങൾ. ഇലക്‌ട്രോണിക് സിറ്റി എസ്.എം.ഒ.എൻ.ഡി.ഒ -3 (SMONDO-3 ) ഓണം സാംസ്‌കാരിക സമിതി 19, 20 തീയതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ആയ “ഓണം ശ്രാവണ പുലരി 2023” കെങ്കേമമായി ആഘോഷിച്ചു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ സാംസ്‌കാരിക പരിപാടികളോടൊപ്പം തന്നെ തീവ്രം ചെണ്ടമേളം ഫ്യൂഷൻ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, ഓണസദ്യ , കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട് , വിഭവ…
Read Moreവിദ്യാർത്ഥികളിൽ സാഹിത്യ-കവിത അവബോധം സൃഷ്ടിക്കുന്നതിനായി സെമിനാർ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി കന്റോണ്മെന്റിലെ മൗണ്ട് സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ സാഹിത്യ-കവിത അവബോധം സൃഷ്ടിക്കുന്നതിനായി അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. അഞ്ഞൂറിലധികം ഹൈസ്കൂൾ, സീനിയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ശക്തമായ പങ്കാളിത്തത്തോടെ നടന്ന സെമിനാർ ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സിന്റെ മീഡിയ കോർഡിനേറ്ററും ലോജിസ്റ്റിക്സ് മേധാവിയുമായ എഴുത്തുകാരി ശ്രീകല പി വിജയൻ നിർവഹിച്ചു. എഴുത്തുകാരി ശ്രീകല ബെംഗളൂരുവിലെ ബ്യൂട്ടി സെൻട്രൽ സ്കൂളിലെ അക്കാദമിക് ഇൻചാർജ് കൂടിയാണ്. പ്രാരംഭ ഘട്ടത്തിൽ വിദ്യാർത്ഥികളുടെ സാഹിത്യ താൽപ്പര്യം ഉണർത്തുന്നതിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ച് അവർ സംസാരിക്കുകയും മോട്ടിവേഷണൽ…
Read Moreമാതൃഭൂമി-സാഞ്ജോ ക്ലബ് മെഗാ പൂക്കള മത്സരം.
ബെംഗളൂരു : ഓണമിങ്ങെത്തിക്കഴിഞ്ഞു, മാവേലി മന്നനെ വരവേൽക്കാൻ ഉദ്യാന നഗരിയും ഒരുങ്ങിക്കഴിഞ്ഞു. തുടർച്ചയായി രണ്ടാം വർഷവും മാതൃഭൂമിയും ബാബുസ പാളയ സാഞ്ജോ ക്ലബും ചേർന്ന് ബെംഗളൂരു മലയാളികൾക്ക് വേണ്ടി പുക്കള മൽസരം ഒരുക്കുകയാണ്. “ദളങ്ങൾ-2023” എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്നത് 25001 രൂപയാണ് 15001,10001 എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനക്കാർക്കും ലഭിക്കും. പ്രോൽസാഹന സമ്മാനമായി 5 ടീമുകൾക്ക് 1000 രൂപ വീതവും ലഭിക്കും. വിജയികൾക്ക് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ സമ്മാനങ്ങൾ കൈമാറുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ നോബി…
Read More