പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബെംഗളൂരു മലയാളി കോൺഗ്രസും പ്രചാരണ രംഗത്ത്

ബെംഗളൂരു: പുതുപ്പള്ളി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിനായി കർണാടക മലയാളി കോൺഗ്രസ്സ് പുതുപ്പള്ളിയിൽ പ്രചരണം നടത്തി.

വാകത്താനം പഞ്ചായത്തിലെ സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിക്ക് ശേഷം കെ എം സി യുടെ നേതൃത്വത്തിൽ വീടുകളിൽ കയറിയുള്ള പ്രചരണം നടത്തി.

രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തിയതിനു ശേഷമാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത് .

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

പ്രചാരണത്തിന് കർണാടക മലയാളി കോൺഗ്രസ്സ് പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിലിന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളായ മോണ്ടി മാത്യു , ഡാനിയേൽ ജോൺ , സോമരാജ് , ജിബി കെ ആർ നായർ , ജസ്റ്റിൻ ജെയിംസ് , ടോമി ജോർജ് , കെ എം സി അംഗങ്ങളായ നിയാസ് , സഖറിയ ,ബിജു ,ദീപു, അബിൻ ഈപ്പൻ എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
[masterslider id="10"]

Related posts