സിസേറിയനെ തുടർന്ന് കഴിഞ്ഞ മാസം നാലുസ്ത്രീകൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്; കുടുംബത്തിന് രണ്ടുലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു : ബല്ലാരി ജില്ലാ ആശുപത്രിയിൽ സിസേറിയനെത്തുടർന്ന് നാലുസ്ത്രീകൾ മരിച്ച സംഭവത്തിൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ ഡോ. എസ്. ഉമേഷിന് സസ്പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി.

കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ പേരിൽ വകുപ്പുതല അന്വേഷണം നടത്താനും ബല്ലാരി ജില്ലാസർജനെ താക്കീതുചെയ്യാനും സർക്കാർ തീരുമാനിച്ചു.

സ്ത്രീകളുടെ മരണത്തിൽ ലോകായുക്ത സ്വമേധയാ കേസെടുത്തു.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

ശസ്ത്രക്രിയക്കിടെ നൽകിയ നിലവാരം കുറഞ്ഞ റിങ്ങേഴ്‌സ് ലാക്ടേറ്റാണ് (ഐ.വി. ഫ്ലൂയിഡ്) മരണത്തിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു. റിങ്ങേഴ്‌സ് ലാക്ടേറ്റ് വിതരണം ചെയ്ത പശ്ചിമ ബംഗാളിലെ പാസ്ചിം ബംഗ ഫാർമസ്യൂട്ടിക്കൽസിന്റെ പേരിൽ കേസെടുക്കാനും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. ഈ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കമ്പനിയെക്കൊണ്ട് നഷ്ടപരിഹാരം നൽകിക്കാനുള്ള നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കുടുംബത്തിന് രണ്ടുലക്ഷം രൂപവീതം സർക്കാർ നഷ്ടപരിഹാരം നൽകും.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

കഴിഞ്ഞമാസമാണ് ആശുപത്രിയിൽ പ്രസവചികിത്സയ്ക്കെത്തിയ നാലുസ്ത്രീകൾ മരിച്ചത്. റിങ്ങേഴ്‌സ് ലാക്ടേറ്റ് നൽകിയതിനെത്തുടർന്ന് ഇവരുടെ ആരോഗ്യനില മോശമാവുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
[masterslider id="10"]

Related posts