ബെംഗളുരു; നേരിട്ടുള്ള ക്ലാസുകൾ 1-5 വരെ ഇന്ന് ആരംഭിക്കാനിരിക്കേ കുട്ടികൾക്കായി ഒരുക്കിയിരിയ്ക്കുന്നത് മികച്ച സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും. ഏറെ കാലത്തിനുശേഷം സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിയ്ഞ്ഞു. രാവിലെ 10 – മുതൽ ഉച്ചക്ക് 1.30 വരെ മാത്രമാണ് ഇ മാസം ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരിയ്ക്കുന്നത്. എന്നാൽ നവംബർ 2 ആകുന്നതോടെ രാവിലെ 10. 30 ന് ക്ലാസുകൾ ആരംഭിച്ച് വൈകിട്ട് 04.30 വരെ ക്ലാസുകൾ തുടരുന്ന തലത്തിലേയ്ക്ക് മാറും. രക്ഷിതാക്കളുടെ സമ്മതപത്രവും കുട്ടികൾ കയ്യിൽ കരുതേണ്ടതാണ്. 2 ഡോസ്…
Read MoreAuthor: News Team
എവൈ 4.2; ഡെൽറ്റ ഉപവകഭേദം കണ്ടെത്താൻ പരിശോധന
ബെംഗളുരു; കോവിഡ് ഡെൽറ്റ ഉപവകഭേദം, യുകെയിൽ നിന്നുള്ള എവൈ 4.2 കർണ്ണാടകയിൽ വ്യാപിച്ചിട്ടുണ്ടോ എന്നറിയുവാനായി പരിശോധന നടത്തും. ഇതിനായി കോവിഡ് ജനിതകമാറ്റ പഠനസമിതിയാണ് പരിശോധന നടത്തുക. ഇതിനായി ഇതുവരെ 1300 പഠന സാമ്പിളുകളാണ് ശേഖരിച്ചിരിക്കുന്നത്. എവൈ 4.2 കണ്ടെത്താനായി നടത്തിയ പരിശോധനയിലിതുവരെ ഈ വകഭേദം കണ്ടെത്താനായിട്ടില്ല എന്ന് സമിതി അംഗം ഡോക്ടർ വിശാൽ റാവു അറിയിച്ചു. എവൈ 4.2 കണ്ടെത്താനായുള്ള പരിശോധനകൾ നടത്തുന്നത് സ്ട്രാൻഡ് ലൈഫ് സയൻസസ് ലബോറട്ടറിയിലാണ്.
Read Moreവിദ്യാർഥികൾക്ക് നോൺ എസി ബസിൽ സൗജന്യ യാത്ര
ബെംഗളുരു; സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ബിഎംടിസി നോൺ എസി ബസിൽ യാത്രാ സൗജന്യം അനുവദിച്ചു. നവംബർ 30 വരെയാണ് ഇത്തരത്തിൽ സൗജന്യമായി വിദ്യാർഥികൾക്ക് ബസിൽ യാത്ര ചെയ്യാനാകുക. പിയുസി, 1-10, ഡിപ്ലോമ, ഐടിഐ, ടെക്നിക്കൽ, മെഡിക്കൽ, ഡിഗ്രി, പിജി, പിഎച്ച്ഡി ചെയ്യുന്നവർക്കും ഇത് ബാധകമാണ്. യാത്രാ സൗജന്യം ലഭിയ്ക്കുവാനായി ഫീസ് രസീത്, തിരിച്ചറിയൽ കാർഡ്, എന്നിവ കണ്ടക്ടറെ കാണിക്കണം. എന്നാൽ യാത്രാ സൗജന്യം നോൺ എസി ബസുകളിൽ മാത്രമാണ് ലഭിയ്ക്കുക. എസി ബസുകളിൽ ഇത് ബാധകമല്ല. വിദ്യാർഥികൾ ബിഎംടിസി നോൺ എസി ബസിൽ ഇളവ്…
Read Moreപ്രശസ്ത കന്നഡ സാഹിത്യകാരൻ രംഗറെഡ്ഡി കോടിരാംപുര അന്തരിച്ചു
ബെംഗളുരു; അധ്യാപകനും, നാടോടി വിഞ്ജാന പണ്ഡിതനും പ്രശസ്ത കന്നഡ സാഹിത്യകാരനുമായ രംഗറെഡ്ഡി കോടിരാംപുര അന്തരിച്ചു. ബെംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. കർണ്ണാടകയിലെ തൂമകുരുവിൽ ജനിച്ച രംഗറെഡ്ഡി കോടിരാംപുര ഗൗരിബിദനൂർ നാഷ്ണൽ കോളേജിൽ കന്നഡ പ്രഫസറായിരുന്നു. കൂടാതെ ഒട്ടേറെ പുസ്തകങ്ങളാണ് കന്നഡ നാടോടി വിഞ്ജാനത്തിൽ ഇദ്ദേഹം രചിച്ചത്. സാലു ഹൊങ്കയ തമ്പു, ബംഡായ ജനപഥ, നന്നൂര ഹാഡൂ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകങ്ങളാണ്. 2015 ൽ ചിക്കബല്ലാപുരയിൽ നടന്ന 5ആമത് കന്നഡ സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷൻ കൂടിയായിരുന്നു രംഗറെഡ്ഡി കോടിരാംപുര. യക്ഷഗാന അക്കാമദമി, ജനപഥ അക്കാദമി…
Read Moreസൂപ്പർ 30; എൻജിനീയറിംങ് കോളേജുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും
ബെംഗളുരു; അതിഗംഭീരവും മികച്ചതും, ലോകോത്തര നിലവാരം ഉറപ്പാക്കുന്നതുമായ സംസ്ഥാനത്തെ 30 എൻജിനീയറിംങ് കോളേജുകൾ സൃഷ്ട്ടിക്കും. സൂപ്പർ 30 എന്നാണ് ദൗത്യത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ വിദഗ്ദ പാനൽ സംഘത്തെയും നിയോഗിച്ചു. സർക്കാർ കോളേജുകൾക്കാണ് ഇത്തരത്തിൽ മുൻഗണന നൽകുക, എന്നാൽ ഇവയില്ലാത്ത ഇടങ്ങളിൽ സ്വകാര്യ കോളേജുകളെയും പരിഗണിക്കും. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, വിദേശ പിന്തുണ, ലബോറട്ടറികൾ സ്ഥാപിയ്ക്കുക, അധ്യാപകരുടെ പരിശീലനം എന്നിവക്കാണ് പ്രാധാന്യം നൽകുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അശ്വത്ഥ നാരായണ പറഞ്ഞു.
Read Moreഅമിത നിരക്ക് ഈടാക്കൽ; വെബ് ടാക്സി ഡ്രൈവർമാരും പിന്നിലല്ല
ബെംഗളുരു; യാത്രക്കാരെ വെബ് ടാക്സി ഡ്രൈവർമാരും ചൂഷണം ചെയ്യുന്നതായി പരാതി രൂക്ഷം. ടാക്സിയുടെ വലിപ്പം അനുസരിച്ച് 2-3 പേർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യാനാകുക. എന്നാൽ ബുക്ക് ചെയ്ത് കഴിഞ്ഞ് വാഹനം മുന്നിലെത്തുമ്പോൾ മാത്രമാണ് ഈ നിബന്ധനകൾ യാത്രക്കാർ തിരിച്ചറിയുന്നത്. ഒരാളെക്കൂടി ഉൾപ്പെടുത്താൻ 100-150 എന്ന തരത്തിൽ വീണ്ടും ഡ്രൈവർമാർ അമിത നിരക്ക് ആവശ്യപ്പെടും. പണം നേരിട്ട് നൽകാനും ഡ്രൈവർമാർ നിരന്തരം യാത്രക്കാരെ നിർബന്ധിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ഇന്ധന വിലക്ക് അനുബന്ധമായി വെബ് – ടാക്സികൾ ചാർജ് കൂട്ടാറുണ്ടെന്നും യാത്രക്കാർ വെളിപ്പെടുത്തുന്നു. 10…
Read Moreനഗരത്തിൽ 3 ദിവസത്തേക്ക് മഴക്ക് സാധ്യത
ബെംഗളുരു; മഴ വിട്ടുമാറാതെ നഗരം, ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ബെംഗളുരുവിൽ അതിശക്തമായ മഴയാണ് നിലവിൽ ലഭിച്ചത്. ഈ മാസം ഇതുവരെ മാത്രം 300 മില്ലീമീറ്ററിലധികം മഴ ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബെംഗളുരുവിൽ ഒക്ടോബറിൽ സമീപവർഷങ്ങളിൽ ലഭിക്കുന്നതിനേക്കാളധികം ഏറ്റവും കൂടുതൽ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ പെയിത കനത്ത മഴയിൽ കനത്ത മഴയിൽ ഏതാനും വീടുകൾ, മതിലുകൾ, ഫ്ളാറ്റുകൾ എന്നിവ തകർന്നും നാശനഷ്ടങ്ങൾ രേഖപ്പെടുത്തി.
Read Moreനാടിനെ ഞെട്ടിച്ച് കൂട്ട മരണം; വിമുക്ത ഭടനെയും നാല് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളുരു; ബെലഗാവിയിൽ നാടിനെ ഞെട്ടിച്ച് കൂട്ട മരണം, വിമുക്ത ഭടനെയും നാല് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപാൽ ഹിദമണി (46), സൗമ്യ(19), ശ്വേത (16), സാക്ഷി (11), ശൃഗൻ(8) എന്നിവരെയാണ് വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് പുറത്തേക്ക് ആരെയും കാണാത്തതിനാൽ അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബ്ലാക്ക് ഫംഗസ് വന്ന് ഭാര്യ മരിച്ചിട്ട് മൂന്ന് മാസം മാത്രമാകുമ്പോഴാണ് കൂട്ട ആത്മഹത്യ. ഭാര്യയുടെ മരണശേഷം ഗോപാൽ കടുത്ത നിരാശയിലായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. 20,000 രൂപ എടുത്ത് വച്ചിരുന്നു, മരണശേഷം അന്ത്യകർമ്മങ്ങൾക്കായി ഈ…
Read Moreഹോട്ടൽ ബിസിനസിന്റെ ബാധ്യത തീർക്കാൻ ജൂവലറി കുത്തിത്തുറന്ന് കവർച്ച; 3 പേർ അറസ്റ്റിൽ
ബെംഗളുരു; ജൂവലറി കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ച 3 പേർ പോലീസ് പിടിയിലായി. ഇന്ദിരാനഗറിലെ ജൂവലറി കുത്തിത്തുറന്നാണ് മോഷണം നടന്നത്. കുന്ദാപുര സ്വദേശികളായ മഹേന്ദ്ര(28), നീലകണ്ഡ(28), സാംസൺ (29) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലാകുമ്പോൾ 1.3 കിലോ സ്വർണ്ണമാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. ഇന്ദിരാനഗറിലെ ജൂവലറിയുടെ പൂട്ട് കുത്തിതുറന്നാണ് മോഷണം നടത്തിയത്. ആദ്യ ഘട്ടത്തിൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നില്ല. 2 ആഴ്ച്ചമുൻപ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബൊമ്മനഹള്ളിയിലും , ഇന്ദിരാനഗറിലും ഹോട്ടൽ നടത്തിയിരുന്ന ഇവർക്ക് 30 ലക്ഷം കടമുണ്ടായിരുന്നു, ഇത് വീട്ടാനാണ് മോഷണം…
Read Moreബംഗ്ലാദേശിലെ ക്ഷേത്രത്തിലെ ആസൂത്രിത ആക്രമണം; ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇസ്കോൺ
ബെംഗളുരു; ബംഗ്ലാദേശിലെ ഇസ്കോൺ ക്ഷേത്രത്തിനും ഹിന്ദുക്കൾക്ക് നേരെ നടന്ന കരുതിക്കൂട്ടിയുള്ള അക്രമത്തിലും ബെംഗളരു ഇസ്കോൺ ക്ഷേത്രം ശക്തമായി പ്രതിഷേധിച്ചു. ഹരേ കൃഷ്ണ ഹില്ലിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാർച്ച് നടത്തി. സമാധാനപരമായി ജീവിച്ചുപോരുന്ന ഇസ്കോൺ ഭക്തർക്കും ക്ഷേത്രത്തിനുമെതിരെ നടന്ന അക്രമണങ്ങളിൽ വേദനയും ആശങ്കയുമുണ്ടെന്ന് ക്ഷേത്രം ബെംഗളുരു പ്രസിഡന്റ് മധു പണ്ഡിറ്റ് ദാസ് അറിയിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും ഇത്തരം അക്രമങ്ങൾ ഇനിയുണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇസ്കോൺ നൊവാഖലിയിലെ ക്ഷേത്രത്തിൽ അഞ്ഞൂറിലധികം വരുന്ന ആൾക്കാർ…
Read More