ന​ഗരത്തിൽ 3 ദിവസത്തേക്ക് മഴക്ക് സാധ്യത

ബെം​ഗളുരു; മഴ വിട്ടുമാറാതെ ന​ഗരം, ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ബെം​ഗളുരുവിൽ അതിശക്തമായ മഴയാണ് നിലവിൽ ലഭിച്ചത്. ഈ മാസം ഇതുവരെ മാത്രം 300 മില്ലീമീറ്ററിലധികം മഴ ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബെം​ഗളുരുവിൽ ഒക്ടോബറിൽ സമീപവർഷങ്ങളിൽ ലഭിക്കുന്നതിനേക്കാളധികം ഏറ്റവും കൂടുതൽ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ പെയിത കനത്ത മഴയിൽ കനത്ത മഴയിൽ ഏതാനും വീടുകൾ, മതിലുകൾ, ഫ്ളാറ്റുകൾ എന്നിവ തകർന്നും നാശനഷ്ടങ്ങൾ രേഖപ്പെടുത്തി.

Read More
Click Here to Follow Us