യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരുന്നു, എല്ലാ നോൺ എസി ബസുകളും നിരത്തിലിറക്കും; ബിഎംടിസി

ബെം​ഗളുരു; കോവിഡ് കേസുകൾ ​ഗണ്യമായി കുറഞ്ഞതോടെ എല്ലാ നോൺ എസി ബസുകളും നിരത്തിലിറക്കുവാൻ തീരുമാനമെടുത്ത് ബിഎംടിസി അധികൃതർ രം​ഗത്ത്. 100 എസി ബസുകൾ ഉൾപ്പെടെ 5100 ബസുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. എന്നാലിത് 5,500 ആക്കി മാറ്റുകയാണ് ലക്ഷ്യം. ഏറെ നാളുകൾക്ക് ശേഷം ബസ് സർവ്വീസ് തുടങ്ങിയപ്പോൾ 1.5 കോടി മാത്രമായിരുന്നു പ്രതിദിന വരുമാനം രേഖപ്പെടുത്തിയത്. എന്നാൽ നിലവിൽ ഇത് 2.9 കോടി എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ബസുകളുടെ എണ്ണം കൂട്ടി സർവീസ് നടത്തിയാൽ പടിപടിയായി വരുമാന വർധന ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഏതാനും…

Read More

കള്ളപ്പണ വേട്ട; നിരോധിച്ച കറൻസികളുടെ 5.80 കോടി അച്ചടിച്ചവർ പിടിയിൽ

ബെം​ഗളുരു; നിരോധിച്ച കറൻസികളുടെ 5.80 കോടി അച്ചടിച്ചവർ പിടിയിലായി. കള്ള നോട്ടുകൾ അച്ചടിച്ച സംഘത്തെ ബെം​ഗളുരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കാസർകോട് നിന്നാണ് 5 കോടി പിടിച്ചെടുത്തത്. 80 ലക്ഷം ബെം​ഗളുരുവിൽ നിന്നും പിടികൂടി. നിരോധനം ഏർപ്പെടുത്തിയ 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. രാജാജി ന​ഗർ സ്വദേശി രാമകൃഷ്ണ (32), കെആർ എൽപുരം സ്വദേശി സുരേഷ് കുമാർ (32), അനേകൽ സ്വദേശി മഞ്ജുനാഥ് (43), ഹൊങ്കസാന്ദ്ര സ്വദേശികളായ ദയാനന്ദ് (45), വെങ്കടേഷ് (53) എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ നിരോധനം ഏർപ്പെടുത്തിയ നോട്ടുകളുടെ കോടിക്കണക്കിന്…

Read More

അടുത്ത സ്റ്റാർട്ടപ്പ് ഹബ്ബാകാൻ മൈസൂരുവിന് സാധിക്കും; സൂചന നൽകി മന്ത്രി

മൈസൂരു; സാധ്യതകൾ വിശകലനം ചെയ്ത് അടുത്ത സ്റ്റാർട്ടപ്പ് ഹബ്ബാകാൻ മൈസൂരുവിന് സാധിക്കുമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വന്ഥ് നാരായൺ. ബിയോണ്ട് ബെം​ഗളുരു ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ഉച്ചകോടി മൈസൂരു രാജാവ് യദുവീർ കൃഷ്ണ​ദത്ത ചാമരാ‍ജ വോഡയാറും, അശ്വന്ഥ നാരായണും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. നേരത്തെ തീരുമാനിച്ച പ്രകാരം കേന്ദ്ര ധനമന്ത്രിയായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. എന്നാൽ തിരക്കുകൾ മൂലം പങ്കെടുക്കാൻ കഴിഞ്ഞില്ല. പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത കേന്ദ്ര സഹമന്ത്രി രാജീവ്…

Read More

മീൻ പിടിക്കുന്നതിനിടെ മുതലയുടെ അപ്രതീക്ഷിത ആക്രമണം; 15 വയസുകാരനെ കണ്ടെത്താനായില്ല

ബെം​ഗളുരു; നദിയിൽ മീൻ പിടിക്കുകയായിരുന്ന 15 വയസുകാരനെ മുതല ആക്രമിച്ചു, ദാണ്ഡേലിയിലാണ് ദാരുണ സംഭവം നടന്നത്. കാളി നദിയിൽ മീൻ പിടിക്കുന്നതിനിടെയാണ് മുതല ആക്രമണത്തിനെത്തിയത്. വിനായക് നദർ സ്വദേശിയായ മൊയാൻ മുഹമ്മദിനെയാണ് മീൻ പിടിക്കുന്നതിനിടെ മുതല പിടിച്ചത്. പതിവുപോലെ മീൻ പിടിക്കാനായി മൊയാൻ മുഹമ്മദ് വെള്ളത്തിൽ തല താഴ്ത്തവേ മുതല ആക്രമിക്കുകയായിരുന്നു. കുട്ടി രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. മുതലയിൽ നിന്ന് പിടിവിടുവിക്കാൻ ശ്രമം നടത്തുന്നതിനിടെ മുതല കുട്ടിയെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് പോകുകയായിരുന്നു. പോലീസും അ​ഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ…

Read More

രൂക്ഷമായ മഴക്കെടുതി; കേരളത്തിലേക്ക് ബിജെപി കർണ്ണാടകയുടെ കൈത്താങ്ങ്

ബെം​ഗളുരു; മഴക്കെടുതി മൂലം കനത്ത പ്രതിസന്ധിയിലായ കേരളത്തിനും ജനങ്ങൾക്കും അടിയന്തിര ഘട്ടത്തിൽ സഹായവുമായി ബിജെപി കർണ്ണാടക രം​ഗത്തെത്തി. ബിജെപി കർണ്ണാടകയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ റോഡ് മാർ​ഗമാണ് അയച്ചിരിക്കുന്നത്. ഏറെ നാളുകളായി കനത്ത മഴയും വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും മറ്റ് നാശനഷ്ടങ്ങളും എല്ലാം നേരിടേണ്ടി വന്ന കേരള മക്കൾക്ക് കൈത്താങ്ങാകുവാനാണ് ബിജെപി കർണ്ണാടക രം​ഗത്തെത്തിയത്. ആവശ്യവസ്തുക്കൾ അടങ്ങിയ ലോറികളുടെ ഫ്ലാ​ഗ് ഓഫ് മന്ത്രി ഡോ. അശ്വന്ഥ് നാരായൺ, എംഎൽഎ സതീഷ് റെഡ്ഡി, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നിർമ്മൽ സുരാന എന്നിവർ ചേർന്ന് നിർവഹിച്ചു. എഎൽ…

Read More

1-5 വരെയുള്ള ക്ലാസുകൾ ആരംഭിച്ചു; മധുരം നൽകി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ ക്ലാസിലേക്ക്

ബെം​ഗളുരു; സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷം കുരുന്നുകൾ സ്കൂളിലേക്ക് മടങ്ങിയെത്തി. 2020 മാർച്ചിലാണ് സ്കൂളുകൾ കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചത്. സ്കൂളിലേക്കെത്തിയ വിദ്യാർഥികൾക്ക് പൂച്ചെണ്ടും മധുരവും നൽകി, ഏതാനും സ്കൂളുകളിൽ ബാൻഡ് മേളവും കുരുന്നുകളെ വരവേൽക്കാൻ തയ്യാറാക്കിയിരുന്നു. മാസ്ക് ധരിച്ച്, സാമൂഹിക അകലം ഉറപ്പാക്കിയാണ് കുട്ടികൾ സ്കൂളിലെത്തിയത്. കൂട്ടുകാരെ ഏറെ നാളുകൾക്ക് ശേഷം കണ്ട കുട്ടികൾ ഏറെ സന്തോഷത്തിലാണ്. കൂടാതെ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളിലും ഇതോടെ ക്ലാസുകൾ പുനരാരംഭിച്ചു. സ്വകാര്യ സ്കൂളുകൾ ഭൂരിഭാ​ഗവും ദീപാവലി അവധിക്ക് ശേഷമായിരിയ്ക്കും തുറക്കുക. നവംബർ 2 മുതൽ…

Read More

മാലിന്യം ശേഖരിക്കുന്ന വണ്ടികളുടെ കൃത്യതയില്ലായ്മ; ആപ്പുമായി കോർപ്പറേഷൻ

ബെം​ഗളുരു; മാലിന്യം ശേഖരിക്കുന്ന വണ്ടികൾ കൃത്യമായ സമയത്ത് എത്താത്തതും വിവിധ സമയങ്ങളിൽ എത്തുന്നതും, ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്നതും ബെം​ഗളുരു നിവാസികളെ വട്ടം കറക്കുന്നതാണ്. എന്നാൽ മാലിന്യ ശേഖരണം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്ക് മാറ്റുവാൻ ആപ്പുമായി എത്താൻ ഒരുങ്ങുകയാണ് കോർപ്പറേഷൻ. ആപ്പ് നിർമ്മിക്കാനുള്ള പദ്ധതികൾ തുടങ്ങി കഴിഞ്ഞതായി വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യൽ കമ്മീഷ്ണർ ഹരീഷ് കുമാർ അറിയിച്ചു. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ആർഎഫ് ഐഡി സംവിധാനം അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ആപ്പ് എത്തുന്നതോടെ നിലവിലുള്ള മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നി​ഗമനം. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ നിലവിൽ ആർഎഫ് ഐഡി…

Read More

കർണ്ണാടകയിൽ മഴ ശക്തം; നാല് മരണം

ബെം​ഗളുരു;  ശക്തമായ മഴ തുടരുന്നു. കൊപ്പാളിൽ കരകവിഞ്ഞൊഴുകിയ തോട്ടിൽ മുങ്ങി ഒരാളും, 3 പേർ മിന്നലേറ്റുമാണ് മരിച്ചത്. വിജയപുര താലൂക്കിൽ ശകത്മായ മഴയിൽ ഇടിമിന്നലേറ്റ് മല്ലേഷ് (33), ഇദ്ദേഹത്തിന്റെ മകൻ സൊന്നാദ്(10) , ഉപ്പാർ (38) എന്നിവരാണ് മരിച്ചത്. ആടിനെ മേയ്ക്കുന്നതിനിടെയാണ് മൂവർക്കും മിന്നലേറ്റത്. കൊപ്പാളിൽ അ​ഗാസിമുൻദാൻ (68) ഒഴുക്കിൽപെട്ടാണ് മരണപ്പെട്ടത്. അതിശക്തമായ മഴയെ തുടർന്ന് ചിക്കമം​ഗളുരുവിൽ കവികൽ ​ഗന്ധി റോഡിൽ മണ്ണിടിഞ്ഞ് വീണ് ​ഗതാ​ഗത സ്തംഭനവും ഉണ്ടായി. ​ഗഥക്, ബല്ലാരി, റായ്ച്ചൂർ എന്നീ വടക്കൻ കർണ്ണാടകത്തിലും കനത്ത മഴയാണ് പെയ്യുന്നത്. ഹാസൻ ചാമരാജ്…

Read More

തീവ്രവാദ ബന്ധം; ബെം​ഗളുരുവിൽ ഒരാൾ അറസ്റ്റിൽ

ബെം​ഗളുരു; തീവ്രവാദ ബന്ധം പുലർത്തിയ ഒരാൾ ബെം​ഗളുരുവിൽ പിടിയിലായി. ഐഎസുമായി ബന്ധമുള്ള മുഹമ്മദ് തൗഖീർ മഹ്മൂദ് (33) ആണ് പിടിയിലായത്. ഭീകര സംഘടനയായ ഐഎസുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ നേരത്തെ തന്നെ സുബഹ് ഹമീദ്, മഹ്മൂദ്, ഇർഫാൻ നാസിർ, മുഹമ്മദ് ഷിഹാബ് എന്നിവർക്കെതിരെ എൻഐഎ കേസെടുത്തിരുന്നു.‌‌ തീവ്രവാദികൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി മഹ്മൂ​ദും കൂട്ടാളികളും ചേർന്ന് പണം സംഘടിപ്പിച്ചിരുന്നു. കൂടാതെ ഐഎസിൽ ചേരാൻ സിറിയയിലേക്ക് യുവാക്കളെ അയക്കുകയും ചെയ്തിരുന്നു. 2013 ൽ ഇവർ ഐഎസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും എൻഐഎ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Read More

അതി ശക്തമായ മഴ; മിന്നലേറ്റ് ഒരു മരണം

ബെം​ഗളുരു; ശക്തമായ മഴയിൽ മിന്നലേറ്റ് ഒരു മരണം, ഹൊസ്ദുർ​ഗ ടൗണിലാണ് ഒരാൾ മിന്നലേറ്റ് മരണപ്പെട്ടത്. അതിശക്തമായ മഴ പെയ്തതോടെ സമീപത്തുള്ള വലിയ വൃക്ഷത്തിന്റെ അടിയിൽ കയറി കൂട്ടുകാരൊടൊപ്പം നിൽക്കവെയാണ് മിന്നലേറ്റ് മരണം. കൂടെയുണ്ടായിരുന്ന നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയാണ് ചിത്രദുർ​ഗയിൽ ഒരാഴ്ച്ചയായി അനുഭവപ്പെടുന്നത്. ഏതാനും പാലങ്ങൾക്കും കൂടാതെ റോഡുകൾക്കും ശക്തമായ മഴയിൽ കാര്യമായ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചല്ലക്കരെ താലൂക്കിൽ 13 ആടുകൾ മിന്നലേറ്റ് ചത്തിരുന്നു. ഹെക്ടർ കണക്കിന് സ്ഥലത്തെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. വെള്ളം ഉയർന്നതിനെ തുടർന്ന് സമീപത്തെ വീടുകളിൽ…

Read More
Click Here to Follow Us