മീൻ പിടിക്കുന്നതിനിടെ മുതലയുടെ അപ്രതീക്ഷിത ആക്രമണം; 15 വയസുകാരനെ കണ്ടെത്താനായില്ല

ബെം​ഗളുരു; നദിയിൽ മീൻ പിടിക്കുകയായിരുന്ന 15 വയസുകാരനെ മുതല ആക്രമിച്ചു, ദാണ്ഡേലിയിലാണ് ദാരുണ സംഭവം നടന്നത്.

കാളി നദിയിൽ മീൻ പിടിക്കുന്നതിനിടെയാണ് മുതല ആക്രമണത്തിനെത്തിയത്. വിനായക് നദർ സ്വദേശിയായ മൊയാൻ മുഹമ്മദിനെയാണ് മീൻ പിടിക്കുന്നതിനിടെ മുതല പിടിച്ചത്.

പതിവുപോലെ മീൻ പിടിക്കാനായി മൊയാൻ മുഹമ്മദ് വെള്ളത്തിൽ തല താഴ്ത്തവേ മുതല ആക്രമിക്കുകയായിരുന്നു. കുട്ടി രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

മുതലയിൽ നിന്ന് പിടിവിടുവിക്കാൻ ശ്രമം നടത്തുന്നതിനിടെ മുതല കുട്ടിയെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് പോകുകയായിരുന്നു.

പോലീസും അ​ഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts