പ്രണയം ചോദ്യം ചെയ്ത കൗമാരക്കാരനെ കൊലപ്പെടുത്തി; അമ്മയുടെ കാമുകൻ അറസ്റ്റിൽ

ബെം​ഗളുരു; പ്രണയം ചോദ്യം ചെയ്ത കൗമാരക്കാരനെ കൊലപ്പെടുത്തി, അൾസൂറിലെ മൾഫി ടൗണിലെ നന്ദു(17) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഓട്ടോ ഡ്രൈവർ ശക്തിവേലിനെ (35 )  പോലീസ് പിടികൂടി. 6 വർഷമായി ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന നന്ദുവിന്റെ അമ്മ ​ഗീതയും, ശക്തിവേലും പ്രണയത്തിലായിരുന്നു. എന്നാൽ ശക്തിവേൽ വീട്ടിൽ വരുന്നതെല്ലാം നന്ദു ചോദ്യം ചെയ്തിരുന്നു, കഴിഞ്ഞ ദിവസം ശക്തിവേൽ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ നന്ദു ചോദ്യം ചെയ്യുകയും തർക്കം ഉണ്ടാകുകയും ചെയ്തു. തർക്കം രൂക്ഷമായപ്പോൾ ശക്തിവേൽ കത്തിയെടുത്ത് നന്ദുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംസ്കാരത്തിനിടെ സംഘർഷം ഉണ്ടാകുകയും…

Read More

നായ്ക്കളെ വളർത്തുന്നവരാണോ നിങ്ങൾ? ഇനി മുതൽ ബെം​ഗളുരുവിൽ ലൈസൻസ് നിർബന്ധം; വായിക്കുക

ബെം​ഗളുരു; വളർത്തു നായ്ക്കൾക്ക് ഇനി മുതൽ ലൈസൻസ് നിർബന്ധമാക്കുമെന്ന് വ്യക്തമാക്കി ബിബിഎംപി രം​ഗത്ത്. നായ്ക്കളെ വളർത്തുന്നവരുടെ എണ്ണം കൂടിയതോടെയാണ് ബിബിഎംപി ഇത്തരമൊരു നടപടി എടുത്തിരിയ്ക്കുന്നത്. നായ്ക്കളുടെ മുഖം സ്കാനിംങ് നടത്താനുള്ള സോഫ്റ്റ്വെയർ തയ്യാറാക്കിയാണ് ലൈസൻസ് അനുവദിയ്ക്കുക. ലൈസൻസ് സംവിധാനം ന​ഗരത്തിൽ നിർബന്ധമാക്കുമെന്ന് ബിബിഎംപിയുടെ മൃ​ഗസംരക്ഷണ വിഭാ​ഗം ജോയിന്റ് ഡയറക്ടർ മഞ്ചുനാഥ് വ്യക്തമാക്കി. നായയുടെ ചിത്രം പകർത്തി സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നതോടെ ലൈസൻസ് നമ്പർ ഉൾപ്പെടെയുള്ളവ വേ​ഗത്തിൽ നടപ്പിലാക്കാൻ കഴിയും. പ്രതിരോധ കുത്തിവപ്പുകളുടെ എണ്ണവും ഈ സംവിധാനത്തിൽ രേഖപ്പെടുത്താൻ കഴിയും. അപ്പാർട്ട്മെന്റുകളിലും , ഫ്ലാറ്റുകളിലും അനധികൃതമായി നായ്ക്കളെ…

Read More

കനത്ത മഴയിലെ വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും; മുൻകരുതൽ സ്വീകരിക്കാൻ നിർദേശം

ബെം​ഗളുരു; കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ സൃഷ്ട്ടിച്ച കെടുതികൾ ജനജീവിതം തടസപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും മഴ പെയ്യാൻ സാഹചര്യം ഉള്ളതിനാൽ മുൻ കരുതലുകൾ എടുക്കണമെന്ന് ബിബിഎംപി കമ്മീഷ്ണർ ഉദ്യോ​ഗസ്ഥർക്ക് നിർ​ദേശം നൽകി. ന​ഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തിരുന്നു. കൂടാതെ മരങ്ങൾ ഒടിഞ്ഞ് വീണും ഒട്ടേറെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നത്. കടപുഴകി വീണ മരത്തിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു, തുടർന്ന് ഒടിഞ്ഞു വീഴുന്ന മരങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും നിർദേശം നൽകി. കൺട്രോൾ റൂമുകൾ കൃത്യമായി പ്രവർത്തിക്കണമെന്നും…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ചു; ടാക്സി ഡ്രൈവർക്ക് 10 വർഷം തടവ് ശിക്ഷ

ബെം​ഗളുരു; 16 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ച ടാക്സി ഡ്രൈവറെ പോലീസ് പിടികൂടി. തുംകൂർ സ്വദേശിയായ എസ് ​ഗജേന്ദ്ര ( 29) യാണ് അറസ്റ്റിലായത്. 10 വർഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. ശൈശവ വിവാഹ, പോക്സോ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. തുംകൂരിലെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസ് പരി​ഗണിച്ചത്. സിർസി സ്വദേശിനിയായ 16 വയസുള്ള പെൺകുട്ടിയെ 2015 ൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം ചെയ്ത് ഒളിച്ചു താമസിക്കുകയായിരുന്നു. 2015 ൽ തന്നെ ഇയാൾ അറസ്റ്റിലായിരുന്നു,…

Read More

മൂന്നാറിലേക്ക് ഇനി ബെം​ഗളുരുവിൽ‌ നിന്ന് യാത്ര ചെയ്യാം; ബസ് സർവ്വീസ് പുനരാരംഭിച്ചു

ബെം​ഗളുരു; കോവിഡിനെ തുടർന്ന് നിലച്ചിരുന്ന ബെം​ഗളുരു – മൂന്നാർ ബസ് സർവ്വീസ് പുനരാരംഭിച്ചു, ബെം​ഗളുരു- കമ്പം എന്നിവിടങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് തുടങ്ങിയത്. കർണ്ണാടക സർക്കാരിന്റെ ബസ്, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ബെം​ഗളുരുവിൽ നിന്ന് മൂന്നാറിലേക്ക് സർവ്വീസ് നടത്തുന്നത്. തമിഴ്നാട് കമ്പത്തുനിന്നുള്ള സ്വകാര്യ ബസും മൂന്നാർ സർവ്വീസ് വീണ്ടും തുടങ്ങി. പതിറ്റാണ്ടുകളായി തമിഴ്നാട്ടിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു. പുലർച്ചെ നാലിന് കമ്പത്തുനിന്നു തുടങ്ങി തേനി വഴി 9ന് മൂന്നാറാലെത്തും. പത്തരയ്ക്ക് മൂന്നാറിൽ നിന്ന് മടങ്ങും.…

Read More

വെള്ളക്കെട്ട്; തടാകങ്ങളും, കനാലുകളും കയ്യേറി നടത്തിയ കോൺക്രീറ്റുവത്കരണം നൽകിയ തിരിച്ചടി

ബെം​ഗളുരു; കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് കുറച്ചൊന്നുമല്ല ന​ഗരനിവാസികളെ ബുദ്ധിമുട്ടിച്ചത്. തടാകങ്ങളും, ഓടകളും, കനാലുകളും കയ്യേറി നടത്തിയ കോൺക്രീറ്റുവത്കരണമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് റിപ്പോർട്ട്. തടാക, മഴവെള്ള കനാലുകളുടെ കയ്യേറ്റം ഒഴിപ്പിക്കുന്നത് ബിബിഎംപി ഊർജിതമാക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. 2626 കയ്യേറ്റങ്ങൾ കണ്ടെത്തിയതിൽ 714 എണ്ണത്തിൽ ഇനിയും യാതൊരു വിധ നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സിഎജി റിപ്പോർട്ടിൽ പറയുന്നു. ബിബിഎംപി ചീഫ് നൽകിയ കണക്കുകൾ വിശ്വാസയോ​ഗ്യമല്ലെന്ന് സിഎജി അറിയിച്ചിരുന്നു, കനത്ത മഴയിൽ ബിബിഎംപിയുടെ 8 സോണുകളിൽ 2 എണ്ണം ഒഴികെ മറ്റെല്ലായിടങ്ങളിലും…

Read More

കിണറിലെ മലിനജലം കുടിച്ച സംഭവം; മരണം ആറായി, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ബെം​ഗളുരു; മലിനജലം കുടിച്ച സംഭവത്തിൽ മരണം ആറായി ഉയർന്നു, വിജയന​ഗർ ജില്ലയിലാണ് സംഭവം നടന്നത്. ഇതോടെ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരണമടഞ്ഞവരുടെ കുടുംബത്തിന് 3 ലക്ഷം സഹായം പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം ആളുകൾ ജലമെടുക്കുന്ന കുഴൽകിണറിൽ ശുചിമുറി മാലിന്യം കലർന്നതാണ് ദുരന്തത്തിന് പിന്നിലെന്നാണ് നി​ഗമനം. മുതിർന്ന ഐഎസ് ഉദ്യോ​ഗസ്ഥൻ മുനീഷ് മോഡ്​ഗില്ലിന്റെ അധ്യക്ഷതയിലുള്ള സമിതിയെ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിയോ​ഗിച്ചു. ലക്ഷ്മമ്മ, ബസവമ്മ, നീലപ്പ ബെലവ​ഗി, ​ഗോനപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നീ ​ഗ്രാമവാസികളാണ് മരിച്ചത്. സംഭവത്തിൽ ഇതോടെ മരണം ആറായി ഉയർന്നു, കൂടാതെ ഇരുനൂറിലധികം…

Read More

ഓപ്പൺ ബുക്ക് അനുമതി; ഇനി പുസ്തകം തുറന്ന് പരീക്ഷ എഴുതാം

ബെം​ഗളുരു; ഓപ്പൺ ബുക്ക് അനുമതി നേടി സർവ്വകലാശാല, വിശ്വേശ്വരായ സാങ്കേതിക സർവ്വകലാശാലയിൽ പരീക്ഷയ്ക്ക് പുസ്തകം തുറന്ന് എഴുതാൻ ( ഓപ്പൺ ബുക്ക് ) അനുമതി. ഐഐടി, എൻഐടി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഈ സിസ്റ്റം നിലവിലുണ്ട്. ഈ വർഷം മുതൽ വിശ്വേശ്വരായ സാങ്കേതിക സർവ്വകലാശാലയിൽ പരീക്ഷയ്ക്ക് ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കും. ആർക്കിടെക്ച്ചർ, ഇലക്ട്രിക്കൽ, സിവിൽ , മെക്കാനിക്കൽ, സെമസ്റ്റർ എക്സാമിനാണ് ഓപ്പൺ ബുക്ക് അനുവദിക്കുകയെന്ന് വൈസ് ചാൻസ്ലർ പ്രഫ; കാരി സി​ദ്ധപ്പ വ്യക്തമാക്കി.              …

Read More

മന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിയെടുത്തത് ലക്ഷങ്ങൾ; കയ്യോടെ അറസ്റ്റ് ചെയ്ത് പോലീസ്

ബെം​ഗളുരു; മന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിയെടുത്തത് ലക്ഷങ്ങൾ, മന്ത്രി ഈശ്വരപ്പയുടെ പിഎ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 37 ലക്ഷം തട്ടിയെടുത്ത കേസിൽ 2 പേരാണ് അറസ്റ്റിലായത്. ശിവമൊ​​​ഗ സ്വദേശികളായ കാജിവാലിസ്, വിറ്റർ റാവു എന്നിവരാണ് പിടിയിലായത്. മൊബൈൽ ജല ശുദ്ധീകരണ പ്ലാന്റുകൾ ബെം​ഗളുരുവിൽ സ്ഥാപിക്കാനുള്ള അനുമതി നേടിത്തരാം എന്ന് വാ​ഗ്ദാനം നടത്തിയാണ് സാ​ഗർ സ്വദേശിയിൽ നിന്ന് പണം മേടിച്ചെടുത്തത്. പണം മേടിച്ചെടുത്തതിനേ ശേഷം ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടെയാണ് പണം നൽകിയയാൾക്ക് സംശയം തോന്നുന്നതും പോലീസിൽ പരാതി നൽകിയതും.            …

Read More

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

ബെം​ഗളുരു; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിത്സൻ ​ഗാർഡൻ സ്വദേശികളായ ഡേവിഡ് (24) ആണ് പെൺകുട്ടിയെ വർഷങ്ങളായി ശല്യം ചെയ്തിരുന്നത്. ഇയാളുടെ 4 സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസം മുൻപ് പെൺകുട്ടിയുടെ വീടിന് മുന്നിൽ വച്ച് ഡേവിഡ് പിറന്നാൾ ആഘോഷം നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം, ഇത് പെൺകുട്ടിയുടെ പിതാവ് ചോദ്യം ചെയ്തു. പിറന്നാൾ ആഘോഷം ചോദ്യം ചെയ്തതോടെ പെൺകുട്ടിയുടെ അച്ഛനും ഡേവിഡും സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റം നടന്നു, തുടർന്ന്…

Read More
Click Here to Follow Us