മൂന്നാറിലേക്ക് ഇനി ബെം​ഗളുരുവിൽ‌ നിന്ന് യാത്ര ചെയ്യാം; ബസ് സർവ്വീസ് പുനരാരംഭിച്ചു

ബെം​ഗളുരു; കോവിഡിനെ തുടർന്ന് നിലച്ചിരുന്ന ബെം​ഗളുരു – മൂന്നാർ ബസ് സർവ്വീസ് പുനരാരംഭിച്ചു, ബെം​ഗളുരു- കമ്പം എന്നിവിടങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് തുടങ്ങിയത്.

കർണ്ണാടക സർക്കാരിന്റെ ബസ്, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ബെം​ഗളുരുവിൽ നിന്ന് മൂന്നാറിലേക്ക് സർവ്വീസ് നടത്തുന്നത്. തമിഴ്നാട് കമ്പത്തുനിന്നുള്ള സ്വകാര്യ ബസും മൂന്നാർ സർവ്വീസ് വീണ്ടും തുടങ്ങി.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

പതിറ്റാണ്ടുകളായി തമിഴ്നാട്ടിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു.

പുലർച്ചെ നാലിന് കമ്പത്തുനിന്നു തുടങ്ങി തേനി വഴി 9ന് മൂന്നാറാലെത്തും. പത്തരയ്ക്ക് മൂന്നാറിൽ നിന്ന് മടങ്ങും. അയൽ സംസ്ഥാനങ്ങളിൽ ബസ് സർവ്വീസുകൾ ആരംഭിച്ചിട്ടും മൂന്നാറിൽ നിന്ന് ബെം​ഗലുരുവിലേക്കും, തമിഴ്നാട്ടിലേക്കും കെഎസ്ആർടിസി സർവ്വീസ് നടത്താത്തതിൽ കനത്ത പ്രതിഷേധമാണ് യാത്രക്കാരിൽ നിന്നുയരുന്നത്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts