ബെംഗളുരു; ജനജീവിതം താറുമാറാക്കി സ്തംഭിപ്പിച്ച കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രത്യേക പൂജ യഥാവിധി നടത്താനൊരുങ്ങി മുസ്റായ് വകുപ്പ് രംഗത്ത്. വിജയദശമി ദിനത്തിലാണ് കോവിഡിനെതിരെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താൻ തീരുമാനമായിരിയ്ക്കുന്നത്. വെള്ളിയാഴ്ച്ചയാണ് വിജയദശമി ദിനം ആചരിയ്ക്കുന്നത്. ജനങ്ങളുടെ ജീവിതം അല്ലലുകളില്ലാതെ മുന്നേറുന്നതിനും, അവരുടെ സൗഖ്യത്തിനും കൂടാതെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവാതിരിക്കുവാൻ കൂടിയാണ് പ്രത്യേക പൂജകൾ ചെയ്യുക. മുസ്റായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുമെന്ന് മുസ്റായ് വകുപ്പുമന്ത്രി ശശികല ജൊല്ലെ അറിയിച്ചു. ഇത്തരത്തിൽ മുസ്റായ് വകുപ്പിന് കീഴിലായി ഏകദേശം 34,563 ക്ഷേത്രങ്ങളുണ്ട്.
Read MoreAuthor: News Team
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ദസറയ്ക്ക് ശേഷം; മുഖ്യമന്ത്രി
ബെംഗളുരു; കർണ്ണാടകയുടെ അതിർത്തി ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നത് ദസറ ആഘോഷങ്ങൾക്ക് ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കൂടാതെ അതിർത്തി ജില്ലകളിലെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് വിശദമായി പഠിച്ച് തീരുമാനമെടുക്കാൻ ദസറക്ക് ശേഷം വിദഗ്ദരുടെ യോഗം വിളിച്ച് ചേർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് കർശന നിയന്ത്രണങ്ങൾ നിലവിലുള്ളത്. നിലവിൽ കേരളത്തിൽ നിന്നുള്ളവർക്ക് 2 ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും ആർടിപിസിആർ നിർബന്ധമാണ്. ഈ തീരുമാനം കർണ്ണാടക മാറ്റുമോ എന്നറിയാനാണ് യാത്രക്കാർ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്.
Read Moreനാടിനെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; മൂന്നു ദിവസത്തിനിടെ നാലാം ഭൂചലനം
ബെംഗളുരു; മൂന്നു ദിവസത്തിനിടെ നാലാം ഭൂചലനം, തുടർച്ചയായ ദിവസങ്ങളിലാണ് ഭൂചലനം അനുഭവപ്പെടുന്നത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കലബുറഗിയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് എന്ന് റിപ്പോർട്ടുകൾ. കുപ്നൂർ ഗ്രാമത്തിലും പരിസരങ്ങളിലുമായാണ് ഭൂചലനം രേഖപ്പെടുത്തിയിരിയ്ക്കുന്നത്. അടുത്തടുത്ത 3 ദിവസങ്ങളിലായുണ്ടായ നാലാമത്തെ ഭൂചലനമാണിത്. 3.0, 4.0, 3.4 എന്നിങ്ങനെ തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. 11 ദിവസത്തിനിടയിൽ കർണ്ണാടകത്തിലുണ്ടാകുന്ന ആറാമത്തെ ഭൂചലനമാണിത്. തുടർച്ചയായ ഭൂചലനങ്ങളുടെ കാരണമറിയാൻ അടിയന്തിരമായി ഭൂഗർഭശാസ്ത്രഞ്ജരുടെ യോഗം വിളിച്ചുകൂട്ടുമെന്ന് ദുരന്ത നിവാരണ സേനാ അതോറിറ്റി കമ്മീഷ്ണർ മനോജ് രാജൻ പറഞ്ഞു.
Read Moreകനത്ത മഴയിൽ വ്യാപക നഷ്ടം; മതിലുകൾ ഇടിഞ്ഞു വീണു
ബെംഗളുരു; നഗരത്തിൽ പെയ്തിറങ്ങി കനത്ത മഴ. മഴ ശക്തി പ്രാപിച്ചതോടെ മതിലിടിഞ്ഞ് ഉണ്ടായത് വ്യാപക നഷ്ടമെന്ന് വിലയിരുത്തൽ. താരതമ്യേന തിരക്കേറിയ റോഡുകളിലടക്കം മതിലിടിഞ്ഞു വീണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൂടാതെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതോടെ പലയിടത്തും വൻ ഗതാഗത കുരുക്ക് രൂപപ്പെടുകയും ചെയ്തു. കനത്ത മഴയിൽ മജസ്റ്റിക് റോഡിലെ ധന്വന്തരി റോഡിലേക്ക് മതിലിടിഞ്ഞ് വീണതിനാൽ വാഹനഗതാഗതം ഒരു വശത്ത് കൂടെ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്. സമീപത്തെ ഏതാനും കെട്ടിടങ്ങളും അപകട ഭീഷണി നേരിടുന്നതിനാൽ ഇവിടങ്ങളിലെ കടക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. ഇന്ദിരാ നഗറിലെ എംഇജി സെന്ററിന്റെ…
Read Moreകൽക്കരി ക്ഷാമം; നഗരത്തിലും പവർ കട്ട്
ബെംഗളുരു; ബെംഗളുരുവിലെ വൈദ്യുതി വിതരണത്തെയും ഇപ്പോഴത്തെ കൽക്കരി ക്ഷാമം ബാധിക്കുമെന്ന് നഗരത്തിന്റെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം വ്യക്തമാക്കി . ഇതിന്റെ ആദ്യ പടിയായി ഏതാനും ഇടങ്ങളിൽ കഴിഞ്ഞ ദിവസം പവർകട്ട് ഏർപ്പെടുത്തുകയും ചെയ്തു. കൽക്കരി ക്ഷാമവും വൈദ്യുതി വിതരണവും നഗരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കോറമംഗല, എച്ച്എസ്ആർ, ജയനഗർ എന്നിവിടങ്ങൾ ഉൾപ്പെടെ ഇരുന്നൂറിലേറെ സ്ഥലങ്ങളിലാണ് പകൽ വൈദ്യുതി വിതരണം തടസപ്പെട്ടത്. നഗരത്തിലെ 4 സോണുകളിലായാണ് വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി ഉത്പാദനത്തിനായി കൂടുതൽ കൽക്കരി എത്തിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ്…
Read Moreപണമില്ലാത്തതിനാൽ പരീക്ഷ എഴുതാനായില്ല; സപ്ലിമെന്ററി പരീക്ഷയിൽ ഗ്രീഷ്മ നരസിംഹ മൂർത്തിയ്ക്ക് ഒന്നാംസ്ഥാനം
ബെംഗളുരു; ആദ്യ ചാൻസ് എസ്എസ്എൽസി പരീക്ഷ എഴുതാൻ പണമില്ലാത്തതിനെ തുടർന്ന് മുടങ്ങിപ്പോയ വിദ്യാർഥിയ്ക്ക് സപ്ലിമെന്ററി പരീക്ഷയിൽ ഒന്നാം സ്ഥാനം. തൂമക്കുരു കൊരട്ടഗരൈ സ്വദേശിനി ഗ്രീഷ്മ നായിക്കാണ് 625 ൽ 599 മാർക്കും നേടിയത്. 53,115 പേർ എഴുതിയ പരീക്ഷയിൽ 55.4 ശതമാനമാണ് വിജയം. ദക്ഷിണ കന്നഡ ജില്ലയിലെ കർഷകനായ നരസിംഹ മൂർത്തിയുടെ മകളായ ഗ്രീഷ്മക്കാണ് ഈ മിന്നും വിജയം നേടായായത്. കർഷകനായ നരസിംഹ മൂർത്തിയ്ക്ക് വിളനാശം മൂലം മകളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല, ഇതോടെയാണ് ഗ്രീഷ്മക്ക് ജൂലൈയിൽ നടന്ന പരീക്ഷ എഴുതാൻ കഴിയാതെ…
Read Moreഅമ്മയെയും മൂന്ന് വയസുകാരിയായ മകളെയും കൊലപ്പെടുത്തി; പ്രതി പിടിയിൽ
ബെംഗളുരു; അമ്മയെയും 3 വയസുള്ള മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൃത്യം നടത്തിയ ബല്ലാരി സ്വദേശി പിടിയിൽ. ബേലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബല്ലാരി സ്വദേശി പ്രശാന്താണ് (35) അറസ്റ്റിലായത്. ചൗഡേശ്വരി നഗറിലെ ചന്ദ്രകല(36), മകൾ രത്ന എന്നിവരാണ് ഒക്ടോബർ 7ന് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചന്ദ്രകലയുമായി ഏതാനും മാസത്തെ പരിചയം മാത്രമാണ് പ്രതിക്ക് ഉണ്ടായിരുന്നത്. ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയത്തിലായത്. ചന്ദ്രകലയുടെ ഭർത്താവ് ജോലിക്ക് പോയശേഷം ഇയാൾ വീട്ടിലെത്തി. ശേഷം ചന്ദ്രകലയുമായി അഭിപ്രായ വ്യാത്യാസം ഉണ്ടായി. തുടർന്ന്…
Read Moreദസറ ആഘോഷം; നിശ്ചലദൃശ്യങ്ങൾ അണിയറയിൽ ഒരുങ്ങുന്നു
മൈസൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ, വിജയദശമി ദിനത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ആഘോഷങ്ങൾ വെട്ടിച്ചുരുക്കി. ഈ സാഹചര്യത്തിൽ ദസറ ആഘോഷങ്ങൾക്കു മുന്നോടിയായി ഘോഷയാത്രക്കുള്ള മുൻകൂർ തീരുമാനിച്ച നിശ്ചലദൃശ്യങ്ങൾ അണിയറയിൽ തയാറാകുന്നു. മൈസൂർ കൊട്ടാരത്തിന് സമീപമുള്ള ദസറ എക്സിബിഷൻ മൈതാനിയിൽ നടക്കുന്ന തയ്യാറെടുപ്പുകൾ ബുധനാഴ്ചയോടെ പൂർണമാകും. ആസാദി കാ അമൃത് മഹോത്സവ്, കോവിഡ്മുക്ത കർണാടക, മൈസൂരു കൊട്ടാരം, ബഹുനില പാർപ്പിട സമുച്ചയം, പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവയെ ആസ്പദമാക്കിയുള്ള ആറ് നിശ്ചലദൃശ്യങ്ങൾ മാത്രമാണ് ഇത്തവണ ഘോഷയാത്രയിൽ ഉണ്ടാകുക. മന്ത്രിയും ജില്ലാ ചുമതല വഹിക്കുന്നതുമായ ശ്രീ. എസ്. ടി സോമശേഖരൻ…
Read Moreകൈക്കൂലി വാങ്ങി കേസൊതുക്കി; 7 പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളുരു; ലഹരി ഇടപാട് കേസൊതുക്കി തീർത്തത് കൈക്കൂലിവാങ്ങി, ഹുബ്ബള്ളി എപിഎംസി സ്റ്റേഷൻ ഇൻസ്പെക്ടർ വിശ്വനാഥ് ചൗഗളെ ഉൾപ്പെടെ 7 പോലീസുകാർക്ക് സസ്പെൻഷൻ. 2 പേരിൽ നിന്ന് 1.5 കിലോഗ്രാമോളം വരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് ഉന്നത പോലീസുകാർ ഉൾപ്പെടെ കൈക്കൂലി ആവശ്യപ്പട്ടത്. കേസ് ചുമത്താതിരിക്കാനായാണ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി പോലീസുകാർ ഒത്തുകളിച്ചത്. സംഭവത്തിൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഡിപ്പാർട്ട്മെന്റ്തല അന്വേഷണത്തിന് ധാർവാഡ് പോലീസ് കമ്മീഷ്ണർ ലഭുറാം ഉത്തരവിട്ടു കഴിഞ്ഞു. ഡിസിപി കെ രാമരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Read Moreമെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയർന്നു; സർവീസുകളുടെ എണ്ണം കുറവെന്ന് പരാതി
ബെംഗളുരു; ഏറെക്കാലമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് . പക്ഷേ, യാത്രക്കാരുടെ എണ്ണം കൂടിയിട്ടും സർവീസുകളുടെ എണ്ണം കൂട്ടണമെന്നും ഇടവേളകൾ കുറക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. 4.5-5 ലക്ഷം പേരോളമായിരുന്നു കോവിഡ് പ്രതിസന്ധിക്ക് മുൻപ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സർവീസ് തുടങ്ങിയപ്പോഴത് വെറും 20,000 താഴെ മാത്രമായിരുന്നു. കോവിഡ് കനത്ത രണ്ടാം ലോക്ഡൗണിൽ സർവീസ് നിർത്തിവക്കുകയും ചെയ്തിരുന്നു. ബെംഗളുരുവിലെ സ്വകാര്യസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ച് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും ഉയർന്നു തുടങ്ങിയിരുന്നു. ഓഫീസ് സമയങ്ങളിൽ…
Read More