കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ​ദസറയ്ക്ക് ശേഷം; മുഖ്യമന്ത്രി

ബെം​ഗളുരു; കർണ്ണാടകയുടെ അതിർത്തി ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നത് ദസറ ആഘോഷങ്ങൾക്ക് ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

കൂടാതെ അതിർത്തി ജില്ലകളിലെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് വിശദമായി പഠിച്ച് തീരുമാനമെടുക്കാൻ ദസറക്ക് ശേഷം വിദ​ഗ്ദരുടെ യോ​ഗം വിളിച്ച് ചേർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

ഇത്തരത്തിൽ കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് കർശന നിയന്ത്രണങ്ങൾ നിലവിലുള്ളത്. നിലവിൽ കേരളത്തിൽ നിന്നുള്ളവർക്ക് 2 ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും ആർടിപിസിആർ നിർബന്ധമാണ്.

ഈ തീരുമാനം കർണ്ണാടക മാറ്റുമോ എന്നറിയാനാണ് യാത്രക്കാർ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts