കെമിക്കൽ ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം

ബെംഗളൂരു: സംസ്ഥാനത്തെ അങ്കോള-യെല്ലാപൂർ ഹൈവേയിലെ അർബലി ഘട്ടിൽ ഇന്ന് രാവിലെ രാസവസ്തുക്കളുമായി പോയ ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം ഉണ്ടായി. തീപിടുത്തത്തെ തുടർന്ന് ഈ റോഡിലെ ഗതാഗതം തൽക്കാലത്തേക്ക് നിർത്തിവെച്ചു.

അങ്കോള-യെല്ലാപൂർ ഹൈവേയിൽ ഇന്ന് രാവിലെ 7.30 ന് മംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ നിന്ന് ഗുജറാത്തിലെ ഒരു പെയിന്റ് സ്ഥാപനത്തിലേക്ക് ബെൻസീൻ കൊണ്ടുപോയ ഒരു ടാങ്കറാണ് അപകടത്തിൽപ്പെട്ടത് എന്ന്  ഉദ്യോഗസ്ഥർ അറിയിച്ചു.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

രാസവസ്തു നിർവീകരണം നടത്തുന്ന ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രാസവസ്തു മാറ്റാനായി മറ്റൊരു ടാങ്കർ കാർവാറിൽ നിന്ന് കമ്പനി തന്നെ എത്തിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts