ബെംഗളൂരു: കെങ്കേരി-ചെല്ലഘട്ട മെട്രോ സ്‌ട്രെച്ചിന്റെ സുരക്ഷാ പരിശോധന സെപ്തംബർ 29-ന് നടക്കുന്നതിനാൽ, പർപ്പിൾ ലൈനിന്റെ ചില ഭാഗങ്ങളിൽ അന്നേ ദിവസം മെട്രോ ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച (സെപ്റ്റംബർ 29) മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ മെട്രോ ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന്
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പ്രസ്താവനയിൽ അറിയിച്ചു. എന്നിരുന്നാലും, ബൈയപ്പനഹള്ളി-മൈസൂരു റോഡ്, വൈറ്റ്ഫീൽഡ് (കടുഗോഡി)-കെആർ പുരം സെക്ഷനുകളിൽ ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടാകില്ല.
ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകളിലും മാറ്റങ്ങളുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
1.69 കിലോമീറ്റർ ദൈർഘ്യമുള്ള കെങ്കേരി-ചെല്ലഘട്ട പാതയുടെ സുരക്ഷാ പരിശോധന മെട്രോ റെയിൽവേ സേഫ്റ്റി (സതേൺ സർക്കിൾ) കമ്മീഷണർ എ എം ചൗധരിയാണ് നിർവഹിക്കുന്നത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.