കൊമേഴ്സ്യൽ സ്ട്രീറ്റ്; ചർച്ച് സ്ട്രീറ്റ് – ടെൻഡർ ഷുവർ മാതൃകയിൽ വികസിപ്പിക്കുന്നു. വാഹന പാർക്കിങ് പൂർണമായും നിരോധിക്കും.

ബെംഗളൂരു: ബംഗളുരുവിലെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ കൊമേഴ്സ്യൽ സ്ട്രീറ്റ്, ചർച്ച് സ്ട്രീറ്റ് മാതൃകയിൽ വികസിപ്പിക്കാൻ പദ്ധതിയുമായി ബിബിഎംപി. സമീപത്തെ റോഡുകൾ വികസിപ്പിച്ച് കാൽനടയാത്രികർക്കു സുഗമമായി നടക്കാൻ കരിങ്കല്ലു പാകും. ടെൻഡർ ഷുവർ മാതൃകയിൽ വീതിയേറിയ നടപ്പാതകളാണ് നിർമിക്കുക.

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നടക്കാൻ പോലും ഇടമില്ലാത്ത കൊമേഴ്സ്യൽ സ്ട്രീറ്റിൽ വാഹന പാർക്കിങ് പൂർണമായും നിരോധിക്കും. ഇവിടെയെത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യാൻ കാമരാജ് റോഡിൽ സൗകര്യം ഏർപ്പെടുത്തും. ആദ്യ ഘട്ടത്തിൽ കൊമേഴ്സ്യൽ സ്ട്രീറ്റ് പരിസരത്തെ റോഡുകൾ 31.5 കോടി രൂപ ചെലവിൽ വികസിപ്പിക്കും.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ജുമാ മസ്ജിദ് മുതൽ കാമരാജ് റോഡ് വരെ കരിങ്കല്ല് പാകാൻ 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനം 2 മാസത്തിനകം തുടങ്ങാനാണ് ബിബിഎംപി ശ്രമം. അധികം വൈകിയാൽ ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നേക്കാം.

പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായതായും അംഗീകാരത്തിനായി സ്മാർട് സിറ്റി പദ്ധതി ബോർഡ് സമിതിക്കു സമർപ്പിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
[masterslider id="10"]

Related posts