ബെംഗളൂരു: കോവിഡ് -19, നിപ വൈറസുകൾ ഭീതി പരത്തുന്ന സാഹചര്യത്തിൽ, വൈറൽ അണുബാധകളുടെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുള്ളതായി ഡോക്ടർമാർ അറിയിക്കുന്നു. രോഗികൾ ജാഗ്രത പാലിക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഡോക്ടർമാർ പ്രത്യേകിച്ച് ശിശുരോഗവിദഗ്ദ്ധർ ഇത്തരത്തിലുള്ള കൂടുതൽ കേസുകൾ വരുന്നതായി അറിയിച്ചു. നഗരത്തിലെ റോഡ് ജോലികൾ ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ, രാവിലെയും വൈകുന്നേരവും പൊടി നിറഞ്ഞ റോഡുകൾ, മഴ, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക എന്നിവ എല്ലാം ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നു. ഇത് മൂന്നാം തരംഗത്തിന്റെ ക്രമാനുഗതമായ തുടക്കമാകുമെന്ന് ഡോക്ടർമാരും വിദഗ്ധരും മുന്നറിയിപ്പ്നൽകുന്നുണ്ട്. മാസ്ക് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല…
Read MoreAuthor: WEB TEAM
ബിബിഎംപി മെഗാ കോവിഡ് വാക്സിൻ സെന്ററുകൾ തുറന്നു
ബെംഗളൂരു: യലഹങ്കയിലെ ഡോ ബി ആർ അംബേദ്കർ ഭവനിൽ ബിബിഎംപി ബുധനാഴ്ച മെഗാവാക്സിനേഷൻ സെന്റർ തുറന്നു. ഈസ്റ്റ് സോണിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനു പിന്നിലുള്ള എപിഡെമിക് ഡിസീസ് ആശുപത്രി, വെസ്റ്റ് സോണിലെ മല്ലേശ്വരത്തെ യങ്സ്റ്റെർസ് കബഡി ക്ലബ് ഗ്രൗണ്ട് എന്നിവിടങ്ങളിലും ബിബിഎംപി ഇതിന് മുൻപ് മെഗാ വാക്സിനേഷൻ സെന്റർ തുറന്നിട്ടുണ്ട്. ഓരോരുത്തരും വാക്സിൻ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ലക്ഷ്യമെന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഇതുവരെ, 18 വയസ്സിന് മുകളിലുള്ളവരിൽ 80% പേരും ആദ്യത്തെ വാക്സിൻ ഡോസ് എടുത്തിട്ടുണ്ട്, ഏകദേശം 33% പേർ…
Read Moreനഗരവാസികൾക്കിടയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന!
ബെംഗളൂരു: ബിബിഎംപിയുടെ വീടുതോറുമുള്ള ആരോഗ്യ സർവേ പ്രകാരം, ബെംഗളൂരു നിവാസികൾക്കിടയിലെ പ്രധാന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ഇവിടെ വളരെ സാധാരണമാണ് എന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. 50.86 ശതമാനം ആളുകളിൽ പ്രമേഹമുള്ളതായി സർവേ കണ്ടെത്തി. 35.82 ശതമാനം പേരിൽ അമിതരക്തസമ്മർദം കണ്ടു വരുന്നു. ഹൈപ്പോതൈറോയിഡിസം (2.99 ശതമാനം), ഹൃദയ സംബന്ധമായ അസുഖങ്ങൾ(2.48 ശതമാനം) എന്നിവയാണ് സർവേ പ്രകാരം നഗരവാസികളിൽ കണ്ടു വരുന്ന മറ്റ് പ്രധാന രോഗങ്ങൾ. സർവേയിൽ ഉൾപ്പെട്ട 7.11 ലക്ഷം പേരിൽ 57,528 പേർക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു രോഗാവസ്ഥയുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 2,48,280…
Read Moreമുത്തശ്ശിയെയും മുത്തശ്ശനെയും കാണാൻ കുടകിലേക്ക് നടന്നുപോയ 15 വയസുകാരിയെ പോലീസ് കണ്ടെത്തി.
ബെംഗളൂരു: കുടകിൽ താമസിക്കുന്ന മുത്തശ്ശിയെയും മുത്തശ്ശനെയും കാണാൻ കുടകിലേക്ക് നടന്നുപോകാൻ ശ്രമിച്ച ബനശങ്കരിയിൽ നിന്ന് കാണാതായ 15 വയസ്സുള്ള ഒരു അനാഥ പെൺകുട്ടിയെ പോലീസ് കൃത്യസമയത്ത് രക്ഷിച്ചു. ബനശങ്കരി പോലീസ് താവരകരയിലെ ഒരു സ്ത്രീയുടെ വീട്ടിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഏകദേശം ഒന്നര വർഷം മുമ്പ് പെൺകുട്ടിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. അന്നുമുതൽ ബെംഗളൂരു നിവാസിയായ ബന്ധു അയ്യപ്പയാണ് അവളെ പരിപാലിക്കുന്നത് കുട്ടിയെ ഇവിടെ ഒരു സ്കൂളിൽ ചേർത്തിരുന്നു. ഓഗസ്റ്റ് 21 ന് കുട്ടിയെ കാണാതായതിനെ തുടർന്ന് അയ്യപ്പ പോലീസിൽ പരാതി നൽകി. ” മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പെൺകുട്ടി ആഗ്രഹിച്ചു. കുട്ടി കുടകിലേക്ക് നടക്കാൻ…
Read Moreഡെൽറ്റ വകഭേദത്തിന്റെ മൂന്ന് ഉപ-വകഭേദങ്ങൾ നഗരത്തിൽ കണ്ടെത്തി
ബെംഗളൂരു: AY.4, AY.12 എന്നിവയുൾപ്പെടെ, നോവൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ മൂന്ന് ഉപ–വകഭേദങ്ങൾ , കഴിഞ്ഞമൂന്നാഴ്ചയ്ക്കുള്ളിൽ ബെംഗളൂരു നിവാസികളുടെ 298 സാമ്പിളുകളിൽ ടെസ്റ്റ് ചെയ്തതിൽ നിന്നുംകണ്ടെത്തിയിട്ടുണ്ട്. ഇസ്രായേൽ പോലുള്ള രാജ്യങ്ങളിൽ കോവിഡ് പൊട്ടിപ്പുറപ്പെടുന്നത് കണക്കിലെടുത്ത് ഈ വകഭേദങ്ങൾസൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് സംസ്ഥാന ജനിതക നിരീക്ഷണ സമിതി അംഗങ്ങൾ പറഞ്ഞു (ഇവിടെ മിക്കകേസുകളും AY.12 ആയിരുന്നു). മൂന്നാമത്തെ കോവിഡ് തരംഗത്തിൽ വൈറസിന്റെ പുതിയ വകഭേദം ഒരുഘടകമായിരിക്കുമെന്ന് ഗവേഷകർ പ്രവചിക്കുന്നു. ടെസ്റ്റ് നടത്തിയ സ്ട്രാൻഡ് ലൈഫ് സയൻസസ് നൽകിയ ഡാറ്റ അനുസരിച്ച്, ഡെൽറ്റ–ഡെറിവേഡ്വേരിയന്റുകളിൽ AY.1 (ഡെൽറ്റ പ്ലസ്), AY.12, AY.2,…
Read Moreനഗരത്തിൽ ഗണേശോത്സവ ആഘോഷങ്ങൾ മൂന്ന് ദിവസത്തേക്ക് മാത്രം
ബെംഗളൂരു: സംസ്ഥാന സർക്കാർ അഞ്ച് ദിവസത്തേക്ക് ഗണേശ ചതുർത്ഥി ആഘോഷങ്ങൾഅനുവദിച്ചിട്ടുണ്ടെങ്കിലും, ബിബിഎംപിയും ബെംഗളൂരു സിറ്റി പോലീസ് മേധാവിയും കോവിഡ് 19, നിപ വൈറസ്കേസുകൾ കണക്കിലെടുത്ത് ആഘോഷങ്ങൾ മൂന്ന് ദിവസമായി വെട്ടിക്കുറച്ചു. ഈ വർഷം ഗൗരി–ഗണേശ ഉത്സവത്തിന് മൂന്ന് ദിവസത്തേക്ക് മാത്രമേ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുവദിക്കൂഎന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തുംചൊവ്വാഴ്ച പറഞ്ഞു. ‘ഒരു വാർഡിൽ ഒരു പന്തൽ’ അനുവദനീയമാണ്, പന്തൽ സ്ഥാപിക്കേണ്ട സ്ഥലം എവിടെ എന്ന് പോലീസ്, ആരോഗ്യ ഉദ്യോഗസ്ഥർ, വാർഡ് തല ഉദ്യോഗസ്ഥർ…
Read Moreനഗരത്തിലെ കോളേജുകളിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ആശങ്ക അറിയിച്ചു ബി.ബി.എം.പി
ബെംഗളൂരു: നഗരത്തിലെ നഴ്സിംഗ് കോളേജുകളിലും ഹോസ്റ്റലുകളിലും ക്ലസ്റ്ററുകൾ രൂപീകരിക്കപ്പെടുന്നതും കേസുകളുടെ എണ്ണം ഉയരുന്നതും ആശങ്കാജനകമാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച പറഞ്ഞു. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ വരവ് കാരണം മാത്രമല്ല കേസുകൾ വർദ്ധിക്കുന്നത് എന്നും നഗരത്തിൽ അല്ലാതെയും കേസുകൾ വർദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് എത്തുന്ന ആളുകളെ പരിശോധിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച് സർക്കാർ, വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ രണ്ട് കോളേജുകളും അഞ്ച് ഹോസ്റ്റലുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ നഴ്സിംഗ് കോളേജുകളും , ഹോസ്റ്റലുകളും , പിജി താമസസ്ഥലങ്ങളും ,…
Read Moreനവംബർ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും വാക്‌സിനേഷൻ നൽകാൻ സർക്കാർ ലക്ഷ്യമിടുന്നു: കെ സുധാകർ
ബെംഗളൂരു: നവംബർ അവസാനത്തോടെ കർണാടകയിലെ മുഴുവൻ മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു. മുമ്പ്, ഡിസംബറോടെ മുതിർന്ന എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് നിശ്ചയിച്ചിരുന്നത്. വാക്സിനേഷൻ കവറേജിൽ പിന്നാക്കം നിൽക്കുന്ന 23 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായും ജില്ലാപഞ്ചായത്ത് സിഇഒമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷം, മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വാക്‌സിനേഷൻ വേഗത്തിലാക്കാനും സെപ്റ്റംബർ അവസാനത്തോടെ ആദ്യ ഡോസ് പൂർത്തിയാക്കാനും ജില്ലാ ഭരണകൂടങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പോലും, ധാരാളം കേസുകൾ ഉണ്ടായിരുന്നിട്ടും ഉത്സവം ആഘോഷിക്കാൻ അനുവദിച്ചിരുന്നതായി ഗണേശ ചതുർത്ഥി പൊതു…
Read More50% ഹാജർ നിലയുമായി 6-8 ക്ലാസുകൾക്കായി സംസ്ഥാനത്ത് വീണ്ടും സ്കൂൾ തുറന്നു.
ബെംഗളൂരു: സംസ്ഥാനത്തുടനീളം 6 മുതൽ 8 വരെ ക്ലാസുകൾക്ക് തിങ്കളാഴ്ച സ്കൂൾ വീണ്ടും തുറന്നു. ക്ലാസ്സുകളിൽ 50 ശതമാനം ഹാജർ നില രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പദ്ധതി അനുസരിച്ച്, ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുക. ഒരു ദിവസം 50 ശതമാനം കുട്ടികളും മറ്റുള്ളവർ അടുത്ത ദിവസവും സ്കൂളിൽ എത്തും. ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുക. 6 മുതൽ 12 വരെ ക്ലാസുകളെ നിരീക്ഷിച്ചതിന് ശേഷം 1 മുതൽ 5 വരെ ക്ലാസുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് പ്രൈമറി , സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. ആഗസ്ത് 23…
Read Moreനിപ ബാധിച്ച് മരിച്ച കുട്ടിയുടെ അടുത്ത സമ്പർക്കത്തിൽപ്പെട്ട എട്ട് പേർക്ക് നെഗറ്റീവ്.
കോഴിക്കോട്: കേരളത്തിൽ നിപ ലക്ഷണങ്ങളുള്ള എട്ട് പേർക്ക് ടെസ്റ്റ് ഫലം നെഗറ്റീവ് സ്ഥിരീകരിച്ചു. എട്ടിൽ നിന്ന് മൂന്ന് സാമ്പിളുകൾ വീതം എൻഐവിയിൽ പരിശോധിച്ചതായും ഫലങ്ങൾ നെഗറ്റീവ് ആണെന്നും കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച പറഞ്ഞു. രോഗലക്ഷണമുള്ള അഞ്ച് വ്യക്തികളുടെ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച നിപ ബാധിച്ച് മരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ ആകെ 251 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. അവരിൽ 54 പേർ ഹൈ റിസ്ക് ഗ്രൂപ്പിൽ ഉണ്ടായിരുന്നു. 251…
Read More