നിപ ബാധിച്ച് മരിച്ച കുട്ടിയുടെ അടുത്ത സമ്പർക്കത്തിൽപ്പെട്ട എട്ട് പേർക്ക് നെഗറ്റീവ്.

കോഴിക്കോട്: കേരളത്തിൽ നിപ ലക്ഷണങ്ങളുള്ള എട്ട് പേർക്ക് ടെസ്റ്റ് ഫലം നെഗറ്റീവ് സ്ഥിരീകരിച്ചു. എട്ടിൽ നിന്ന് മൂന്ന് സാമ്പിളുകൾ വീതം എൻഐവിയിൽ പരിശോധിച്ചതായും ഫലങ്ങൾ നെഗറ്റീവ് ആണെന്നും കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച പറഞ്ഞു. രോഗലക്ഷണമുള്ള അഞ്ച് വ്യക്തികളുടെ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച നിപ ബാധിച്ച് മരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം  സ്വദേശിയായ 12 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ ആകെ 251 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. അവരിൽ 54 പേർ ഹൈ റിസ്ക് ഗ്രൂപ്പിൽ ഉണ്ടായിരുന്നു. 251 പേരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. നെഗറ്റീവ് ഫലം വന്നവരിൽ കുട്ടിയുടെ അമ്മയും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

” കുട്ടിയുടെ രക്ഷിതാക്കളുടെയും ആരോഗ്യ പ്രവർത്തകരുടെയും സാമ്പിളുകൾ നെഗറ്റീവ് സ്ഥിരീകരിച്ചു . കുട്ടിയുമായി അടുത്ത ബന്ധം പുലർത്തിയവരുടെ ഫലങ്ങൾ നെഗറ്റീവ് ആയത് ആശ്വാസമാണ് ,” എന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts