ബെംഗളൂരു: ഉത്സവ സീസണിന് ശേഷം കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനെക്കുറിച്ച് സർക്കാർ ജാഗ്രത പുലർത്തുന്നതിനാൽ, രാത്രി കർഫ്യൂയിൽ ഉടനെ ഇളവ് വരുത്താൻ സാധ്യതയില്ലെന്ന് സംസ്ഥാന ക്യാബിനെറ്റിലെ മന്ത്രിമാർ പറഞ്ഞു. സെപ്റ്റംബർ 13 ന് മാർഗ്ഗനിർദ്ദേശങ്ങൾ വീണ്ടും അവലോകനം ചെയ്യുമ്പോൾ സർക്കാർ രാത്രി കർഫ്യൂ പിൻവലിക്കാൻ സാധ്യതയില്ലെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു . സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, ഐടി/ബിടി മന്ത്രി സി എൻ അശ്വത് നാരായൺ മാധ്യമങ്ങളോട് പറഞ്ഞു. “ഇപ്പോഴും മഹാമാരിയുടെ കാലംതന്നെയാണ് , ഒക്ടോബറിൽ കേസുകളിൽ വർദ്ധനവ് ഉണ്ടാകുമെന്ന ഭയമുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു. യെദിയൂരപ്പ…
Read MoreAuthor: WEB TEAM
നാല് ലക്ഷം വീടുകൾ: അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
ബെംഗളൂരു: വിവിധ ഭവന പദ്ധതികൾ പ്രകാരം നാല് ലക്ഷം വീടുകൾക്ക് അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. “നാല് ലക്ഷം പുതിയ വീടുകൾ എന്ന ലക്ഷ്യം കേന്ദ്ര സർക്കാർ അംഗീകരിക്കുകയോ അല്ലെങ്കിൽ കുറച്ച് വീടുകൾ അംഗീകരിക്കുകയോ ചെയ്താൽ, ബാക്കി വീടുകൾ സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതി പ്രകാരം നിർമ്മിക്കും,” എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭവനപദ്ധതിയിൽ നാല് ലക്ഷം വീടുകൾക്കായി സംസ്ഥാനത്തുടനീളമുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള നടപടിആരംഭിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
Read Moreകോവിഡ് വീണ്ടും ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാറിനോടാവശ്യപ്പെട്ട് വിദഗ്ധർ.
ബെംഗളൂരു: ഒക്ടോബർ–നവംബർ മാസത്തെ ഉത്സവ സീസണിന് മുന്നോടിയായി, സംസ്ഥാന സർക്കാരിനോട് കൊറോണ വൈറസ് വീണ്ടും ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. ജനങ്ങളുടെ സംരക്ഷണം ഉറപ്പിക്കാൻ വർഷാവസാന മാസങ്ങളിൽ കോവിഡ് -19 വാക്സിന്റെ മൂന്നാമത്തെ ഡോസ് നൽകണം എന്നും അവർ ആവശ്യപ്പെടുന്നു. ഈ വർഷം വേനൽക്കാലത്ത് കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ രോഗബാധിതരായവരിൽ ആറ് മാസത്തിനുശേഷം ആന്റിബോഡികൾ കുറയുമെന്നതിനാൽ വീണ്ടും അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോകത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പ്രധാനമായും വൈറസിന്റെ സാംക്രമിക വിഭാഗമായ ഡെൽറ്റ വേരിയന്റ് കാരണം. ഈ കുതിച്ചുചാട്ടം ഇന്ത്യയിൽ വ്യാപകമായി പ്രവചിക്കപ്പെടുന്ന…
Read More10 വയസുകാരൻ്റെ കൊലപാതകത്തിൻ്റെ ചുരുളഴിയുന്നു;6 മാസത്തിന് ശേഷം മാതാവ് പിടിയിൽ.
ബെംഗളൂരു: 2021 ഫെബ്രുവരി 7 നാണ് 10 വയസുകാരന്റെ മൃതദേഹം തമിഴ്നാട്ടിലെ ബരാഗൂരിന് സമീപം ഒറ്റപ്പെട്ടസ്ഥലത്ത് നിന്ന് കണ്ടെത്തിയത്– അമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംഭവം നടന്ന് മാസങ്ങൾക്ക്ശേഷം, പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി ശ്രീനാഥ് മഹാദേവ്ജോഷി വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയെ കാണാതായി ആറ് മാസങ്ങൾക്ക് ശേഷം കുട്ടിയെകാണാതായി എന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് മൈക്കോ ലേഔട്ട് പോലീസ്കേസ് അന്വേഷിക്കാൻ തുടങ്ങിയിരുന്നു. കുട്ടിയുടെ അമ്മയെക്കൂടാതെ കുട്ടിയെ കൊലപ്പെടുത്തിയതിന് മറ്റ് ഒരാളെയും മൃതദേഹം മറച്ചുവെച്ച മറ്റൊരു സ്ത്രീയെയും പോലീസ് അറസ്റ്റ്…
Read Moreകോവിഡ് ബാധിത കുടുംബങ്ങൾക്കായി സർക്കാർ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നു
ബെംഗളൂരു: കോവിഡ് -19 ബാധിച്ച പാവങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തന്നെ ഒരു പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പകർച്ചവ്യാധി ധാരാളം ആളുകളിൾക്ക് ദുരിതം സമ്മാനിച്ചു, നിരവധി കുട്ടികൾ അനാഥരായി, നിരവധി കുടുംബങ്ങൾക്ക് കുട്ടികളെ നഷ്ടപ്പെട്ടു, ആ ആളുകൾക്കെല്ലാം സാമൂഹിക സുരക്ഷ ആവശ്യമാണ്, എന്ന് മുഖ്യമന്ത്രി പറഞ്ഞു. പകർച്ചവ്യാധി ബാധിച്ച കുടുംബങ്ങളെ സഹായിക്കുന്നതിന്, മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. നേരത്തെ പ്രഖ്യാപിച്ച…
Read Moreനിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിൽപെട്ട 73 പേരുടെ ഫലം പുറത്ത്: എല്ലാവർക്കും നെഗറ്റീവ്
ബെംഗളൂരു: കേരളത്തിൽ നിപ വൈറസിന് കീഴടങ്ങിയ 12 വയസുള്ള കുട്ടിയുമായി അടുത്ത ബന്ധം പുലർത്തിയ73 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു. കോൺടാക്റ്റ് ലിസ്റ്റിലുള്ള അഞ്ച് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയി എന്നും ഇതോടെ നെഗറ്റീവ് ഫലം വ്യക്തമായ ആളുകളുടെ എണ്ണം 73 ആയി എന്നും പ്രസ്താവനയിൽ അറിയിച്ചു . വ്യാഴാഴ്ച 22 കോൺടാക്റ്റുകളുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിരുന്നു എന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് കൂടുതൽ സാമ്പിളുകൾ പരിശോധിക്കുമെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ 64…
Read Moreഗണേശോൽസവത്തിന് നഗരത്തിൽ 5 ദിവസത്തെ പൊതു ആഘോഷം അനുവദിച്ചു.
ബെംഗളൂരു: ഗണേശ ചതുർഥിയോടനുബന്ധിച്ച പൊതു ആഘോഷത്തിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയതിലും ആഘോഷങ്ങൾ മൂന്ന് ദിവസമായി പരിമിതപ്പെടുത്തിയതിലും ഹിന്ദു അനുകൂല ഗ്രൂപ്പുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് ബിബിഎംപി പുറപ്പെടുവിച്ച ഉത്സവ മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന മൂന്ന് ദിവസത്തെ ആഘോഷ കാലയളവിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ നിശ്ചയിച്ച പ്രകാരം അഞ്ച് ദിവസങ്ങളിലായി നഗരത്തിൽ ആഘോഷങ്ങൾ അനുവദിക്കുമെന്ന് ബിബിഎംപി അറിയിച്ചു. “പോലീസ് ഉപദേശപ്രകാരം ആഘോഷങ്ങൾ മൂന്ന് ദിവസത്തേക്ക് പരിമിതപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം തീരുമാനിക്കാൻ ഞങ്ങൾ ഇപ്പോൾ ലോക്കൽ പോലീസിനോടും ബിബിഎംപി ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്, ”എന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ്…
Read Moreനഗരത്തിൽ ജലവിതരണം മുടങ്ങും.
ബെംഗളൂരു: സെപ്റ്റംബർ 12, 13 തീയതികളിൽ ടി കെ ഹള്ളിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, നഗരത്തിന്റെ പല ഭാഗങ്ങളിലും ഈ രണ്ട് ദിവസത്തെ ജലവിതരണം മുടങ്ങുന്നതായിരിക്കും. കാവേരി മൂന്നാം സ്റ്റേറ്റ് പമ്പിംഗ് സ്റ്റേഷനിൽ നിന്നുള്ള 1,750 എംഎം ട്രാൻസ്മിഷൻ മെയിൻ പൈപ്പ്‌ലൈനിലെ ചോർച്ച തടയുന്നതിനുള്ള ജോലികൾ ചെയ്യുന്നതിന് വേണ്ടിയാണ് ജലവിതരണം നിർത്തുന്നത് എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. താഴെ പറയുന്ന പ്രദേശങ്ങളിലായിരിക്കും ജലവിതരണം മുടങ്ങുന്നത്: ഗാന്ധിനഗർ, കുമാര പാർക്ക് ഈസ്റ്റ്, വസന്തനഗർ, ഹൈ ഗ്രൗണ്ട്സ്, സമ്പംഗിരംനഗർ, സികെസി ഗാർഡൻ, കെഎസ് ഗാർഡൻ, ടൗൺ ഹാൾ, ലാൽബാഗ് റോഡ്, ഇൻഫൻട്രി റോഡ്, ശിവാജിനഗറും ചുറ്റുമുള്ള…
Read Moreഉത്സവകാലം: പഴങ്ങളുടെയും പൂക്കളുടെയും വില കുതിച്ചുയരുന്നു
ബെംഗളൂരു: ഗൗരി ഗണേശ ഉത്സവ വാരാന്ത്യത്തിന് കഷ്ടിച്ച് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഷോപ്പിംഗ് ആഘോഷങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് നഗരത്തിലെ വിപണികളിലെ വ്യാപാരികൾ പറഞ്ഞു. അവശ്യവസ്തുക്കളുടെ വില കൂടിയിട്ടില്ലെങ്കിലും,പൂക്കളുടെയും പഴങ്ങളുടെയും വില നഗര വിപണികളിൽ കുതിച്ചുയരുകയാണ്. വിവിധ പഴങ്ങളുടെ വില 10 രൂപയിൽ നിന്ന് 20 രൂപയായി ഉയർത്തിയതായി കെആർ മാർക്കറ്റിലെ മൊത്തക്കച്ചവടക്കാർ പറഞ്ഞു. മാതളനാരങ്ങ ഒരു കിലോഗ്രാമിന് 120 രൂപയിൽ നിന്ന് 140 മുതൽ 150 രൂപ വരെയായി ഉയർന്നു, അതേസമയം ആപ്പിൾ 100 ൽ നിന്ന് 130-150 രൂപയായി ഉയർന്നു. ഓറഞ്ചിന്റെ വിലയും 100 രൂപ കടന്നതോടെ, കിലോയ്ക്ക്…
Read Moreവൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റോഡരികിലെ ഭക്ഷണശാലകൾ പരിശോധിക്കാനൊരുങ്ങി ബിബിഎംപി
ബെംഗളൂരു: നിപ്പ വൈറസിന്റെയും മറ്റ് പകർച്ചവ്യാധികളുടെയും ഭീതിക്കൊപ്പം കോവിഡ് -19 കേസുകളുടെ എണ്ണവും വർദ്ധിക്കുന്നതിനാൽ, റോഡരികിലെ ഭക്ഷണശാലകളിലെ തിരക്കും ശുചിത്വവും ആരോഗ്യ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നതായിരിക്കുമെന്ന് ബിബിഎംപി അറിയിച്ചു. റോഡരികിലെ ഭക്ഷണശാലകൾ പരിശോധിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ, റെസ്റ്റോറന്റുകളോടും ഹോട്ടലുകളോടും മൃദു സമീപനം കൈക്കൊള്ളുമ്പോഴും, റോഡരികിലെ ഭക്ഷണശാലകൾ മാത്രം ലക്ഷ്യമിടുന്നുവെന്ന് കച്ചവടക്കാർ അതൃപ്തി പ്രകടിപ്പിച്ചു. തുറന്ന് വെച്ചിരിക്കുന്ന കട്ട് പഴങ്ങളും പച്ചക്കറികളും, ചാറ്റ് സ്റ്റാളുകളും നോൺ വെജിറ്റേറിയൻ ഇനങ്ങളും വിൽക്കുന്നതിൽ സർക്കാരിന് ആശങ്കയുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ…
Read More