നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്കത്തിൽപെട്ട 73 പേരുടെ ഫലം പുറത്ത്: എല്ലാവർക്കും നെഗറ്റീവ്

ബെംഗളൂരു: കേരളത്തിൽ നിപ വൈറസിന് കീഴടങ്ങിയ 12 വയസുള്ള കുട്ടിയുമായി അടുത്ത ബന്ധം പുലർത്തിയ73 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു. കോൺടാക്റ്റ് ലിസ്റ്റിലുള്ള അഞ്ച് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയി എന്നും ഇതോടെ നെഗറ്റീവ് ഫലം വ്യക്തമായ ആളുകളുടെ എണ്ണം 73 ആയി എന്നും പ്രസ്താവനയിൽ അറിയിച്ചു . വ്യാഴാഴ്ച 22 കോൺടാക്റ്റുകളുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിരുന്നു എന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് കൂടുതൽ സാമ്പിളുകൾ പരിശോധിക്കുമെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ 64 പേർ നിരീക്ഷണത്തിലാണെന്നും അവരുടെ ആരോഗ്യം സുസ്ഥിരമാണെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

നിലവിൽ, മരിച്ച കുട്ടിയുടെ  പരാഥമിക സമ്പർക്ക പട്ടികയിൽ പെട്ട 274 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അവരിൽ 149 പേർ ആരോഗ്യ പ്രവർത്തകരും 47 പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഏഴ് പേർക്ക് പനിയുടെ നേരിയ ലക്ഷണങ്ങളുള്ളവരുമാണ്. എല്ലാവരുടെയും ആരോഗ്യം സുസ്ഥിരമാണെന്നും അവർ കൂട്ടിച്ചേർത്തു. വൈറസിൻറെ ഇൻകുബേഷൻ കാലയളവ് കുട്ടിയുമായി  ആദ്യം സമ്പർക്കം പുലർത്തിയ തീയതി മുതൽ 21 ദിവസമായതിനാൽ കോൺടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts