10 വയസുകാരൻ്റെ കൊലപാതകത്തിൻ്റെ ചുരുളഴിയുന്നു;6 മാസത്തിന് ശേഷം മാതാവ് പിടിയിൽ.

ബെംഗളൂരു: 2021 ഫെബ്രുവരി 7 നാണ് 10 വയസുകാരന്റെ മൃതദേഹം തമിഴ്നാട്ടിലെ ബരാഗൂരിന് സമീപം ഒറ്റപ്പെട്ടസ്ഥലത്ത് നിന്ന് കണ്ടെത്തിയത്അമ്മയാണ് കുട്ടിയെ  കൊലപ്പെടുത്തിയതെന്ന് സംഭവം നടന്ന് മാസങ്ങൾക്ക്ശേഷം, പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് .

ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി ശ്രീനാഥ്‌ മഹാദേവ്ജോഷി വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയെ കാണാതായി ആറ്‌ മാസങ്ങൾക്ക് ശേഷം കുട്ടിയെകാണാതായി എന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് മൈക്കോ ലേഔട്ട് പോലീസ്കേസ് അന്വേഷിക്കാൻ തുടങ്ങിയിരുന്നു.

കുട്ടിയുടെ അമ്മയെക്കൂടാതെ കുട്ടിയെ കൊലപ്പെടുത്തിയതിന് മറ്റ്‌ ഒരാളെയും മൃതദേഹം മറച്ചുവെച്ച മറ്റൊരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. ആറ് മാസത്തോളം മൗനം പാലിച്ചതിന് ശേഷം മകനെ കാണാനില്ലെന്ന് അമ്മ പരാതി രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ ആഗസ്റ്റ് 27 നാണ് അറസ്റ്റ് നടന്നിരിക്കുന്നത്. അറസ്റ്റിലായ പുരുഷനും രണ്ട് സ്ത്രീകളും തമ്മിൽ ബന്ധമുണ്ടെന്നും അവരുടെ ബന്ധത്തെ എതിർത്തതിനാലാണ് കുട്ടിയെകൊലപ്പെടുത്തിയതെന്നും ഡിസിപി ശ്രീനാഥ് മാധ്യമങ്ങളോട്  പറഞ്ഞു. ആൺകുട്ടിയുടെ പിതാവ് നേരത്തെമരിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെല്ലാം ഇപ്പോൾ ജയിലിലാണ്.

  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!

കുട്ടിയെ ആക്രമിക്കാൻ ഉപയോഗിച്ച ഒരു പ്ലാസ്റ്റിക് പൈപ്പും ടോർച്ചും മൃതശരീരം മാറ്റാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു, എന്ന് ജോഷി പറഞ്ഞു. പ്രധാന പ്രതി കുട്ടിയുമായി വഴക്കുണ്ടാക്കുകയും അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

2021 ഫെബ്രുവരി 7 നാണ് സംഭവം നടന്നത്. പിന്നീട്, അയാൾ തന്റെ കാമുകിയെയും കുട്ടിയുടെ അമ്മയെയും വീട്ടിലേക്ക് വിളിച്ച് മൃതദേഹം കാണിച്ചു. മുഖ്യപ്രതിയും കാമുകിയും അമ്മയോട് സംഭവം ആരോടും പറയരുതെന്ന് പറയുകയും ചെയ്തു.

  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം ഇവർ അമ്മയെ മാതാപിതാക്കളുടെ വീട്ടിലേക്ക് അയച്ചു. മുഖ്യപ്രതിയും പങ്കാളിയുമൊത്ത് മൃതദേഹം കാറിലേക്ക് മാറ്റി. തങ്ങൾ മൃതദേഹം വലിച്ചെറിഞ്ഞതായി അവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ദുരൂഹത ഒഴിവാക്കാൻ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ഓഗസ്റ്റിൽ മൈക്കോ ലേഔട്ട് പോലീസിൽ പരാതിനൽകിയതായി പോലീസ് പറഞ്ഞു.

എന്നിരുന്നാലും, പരാതി നൽകാൻ സ്റ്റേഷനിലേക്ക് ഒപ്പം വന്ന  മറ്റ് രണ്ട് പ്രതികളെക്കുറിച്ച് പോലീസിന് സംശയം തോന്നി. അവർ അവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രധാന പ്രതി വഴി കേസ് ചുരുളഴിയുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us