കോവിഡ് ബാധിത കുടുംബങ്ങൾക്കായി സർക്കാർ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നു

ബെംഗളൂരു: കോവിഡ് -19  ബാധിച്ച പാവങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തന്നെ ഒരു പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ  പറഞ്ഞു.

പകർച്ചവ്യാധി ധാരാളം ആളുകളിൾക്ക് ദുരിതം സമ്മാനിച്ചു, നിരവധി കുട്ടികൾ അനാഥരായി, നിരവധി കുടുംബങ്ങൾക്ക് കുട്ടികളെ നഷ്ടപ്പെട്ടു, ആളുകൾക്കെല്ലാം സാമൂഹിക സുരക്ഷ ആവശ്യമാണ്, എന്ന് മുഖ്യമന്ത്രി  പറഞ്ഞു. പകർച്ചവ്യാധി ബാധിച്ച കുടുംബങ്ങളെ സഹായിക്കുന്നതിന്, മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

നേരത്തെ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന് പുറമേ, കുട്ടികളുടെ വിദ്യാഭ്യാസം തുടരാനും ആരോഗ്യം പരിപാലിക്കാനും കുടുംബങ്ങളെ സഹായിക്കാനും സർക്കാർ പദ്ധതി ആവിഷ്കരിക്കുമെന്നും ഒരു സ്വകാര്യ കന്നഡ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിശദാംശങ്ങൾ ലഭിച്ച ശേഷം പുതിയ പദ്ധതിയുടെ  വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. കോവിഡ് -19 ബാധിത കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നൽകിയില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. നിയമസഭാ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts