നഗരത്തിൽ ഡെങ്കിപനി കേസുകളിൽ വർദ്ധനവ്

ബെംഗളൂരു: ബെംഗളൂരുവിലെ മൺസൂൺ സീസണിൽ നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. മെയ് മാസത്തിൽ 102 കേസുകൾ ആയിരുന്നത് ഓഗസ്റ്റിൽ 677 ആയി ഉയർന്നു. എന്നാൽ നിലവിലെ സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നതല്ലെന്ന് ബി.ബി.എം.പി അധികൃതർ വ്യക്തമാക്കി.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) മേയ് മുതൽ ഓഗസ്റ്റ് വരെ നഗരത്തിൽ ഡെങ്കിപ്പനി പരിശോധിച്ച 12,203 സാമ്പിളുകളിൽ 1,304 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ബി.ബി.എം.പിയുടെ എട്ട് സോണുകളിൽ, കിഴക്കൻ മേഖലയിൽ 438 കേസുകളും, ദക്ഷിണ മേഖലയിൽ 319 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

മേയ് മുതൽ മുനിസിപ്പൽ പരിധിയിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിൽ നേരിയ തോതിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. മൊത്തം പോസിറ്റീവ് കേസുകൾ 102 ആയിരുന്നു, എന്നാൽ ഇത് ജൂണിൽ 174 കേസുകളും ജൂലൈയിൽ 351 കേസുകളും ഓഗസ്റ്റിൽ 677 കേസുകളുമായി ഉയർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts