നഗരത്തിൽ ഗണേശോത്സവ ആഘോഷങ്ങൾ മൂന്ന് ദിവസത്തേക്ക് മാത്രം

ബെംഗളൂരു: സംസ്ഥാന സർക്കാർ അഞ്ച് ദിവസത്തേക്ക് ഗണേശ ചതുർത്ഥി ആഘോഷങ്ങൾഅനുവദിച്ചിട്ടുണ്ടെങ്കിലും, ബിബിഎംപിയും ബെംഗളൂരു സിറ്റി പോലീസ് മേധാവിയും കോവിഡ് 19, നിപ വൈറസ്കേസുകൾ കണക്കിലെടുത്ത് ആഘോഷങ്ങൾ മൂന്ന് ദിവസമായി വെട്ടിക്കുറച്ചു.

വർഷം ഗൗരിഗണേശ ഉത്സവത്തിന് മൂന്ന് ദിവസത്തേക്ക് മാത്രമേ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുവദിക്കൂഎന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തുംചൊവ്വാഴ്ച പറഞ്ഞു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

ഒരു വാർഡിൽ ഒരു പന്തൽഅനുവദനീയമാണ്, പന്തൽ സ്ഥാപിക്കേണ്ട സ്ഥലം എവിടെ എന്ന് പോലീസ്, ആരോഗ്യ ഉദ്യോഗസ്ഥർ, വാർഡ് തല ഉദ്യോഗസ്ഥർ എന്നിവർ തീരുമാനിക്കും. എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

പന്തലുകൾക്ക് അനുമതി തേടേണ്ട അവസാന തീയതി: സെപ്റ്റംബർ 8 ആണ്. 4 അടിയിൽ കൂടാത്ത കമ്മ്യൂണിറ്റി വിഗ്രഹങ്ങൾ, 2 അടി വീതമുള്ള വീട്ടു വിഗ്രഹങ്ങൾ അനുവദനീയമാണ്. സംഘാടകർക്ക് കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റും, വാക്സിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പന്തലിൽ ഒരു സമയം 20 പേരെ മാത്രമേ അനുവദിക്കൂ. ജോയിന്റ് കമ്മീഷണർ, ആരോഗ്യ ഉദ്യോഗസ്ഥർ, പോലീസ് എന്നിവർ പന്തൽ സ്ഥലം പരിശോധിക്കും പന്തലുകളിൽ ഘോഷയാത്ര, സംഗീതം എന്നിവ അനുവദനീയമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts