സ്‌കൂട്ടർ യാത്രക്കാരൻ കുഴിയിൽ വീണ് മരിച്ചു; ബി.ബി.എം.പിക്ക് അന്ത്യശാസനം നൽകി റെവന്യൂ മന്ത്രി

ബെംഗളൂരു: നഗരത്തിലെ വിശ്വേശ്വരയ്യ ലേഔട്ട് ഫോർത്ത് ബ്ലോക്കിലെ മംഗനഹള്ളി റോഡിലുള്ള കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരനായ മൈക്കോ ലേഔട്ട് സ്വദേശി കുർഷിദ് അഹമ്മദ് (75) മരിച്ചു. കനത്ത മഴയയായതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞതു കാരണം കുഴികാണാൻ പറ്റാതെയാണ് സ്കൂട്ടർ അപകടത്തിൽ പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?

സംഭവത്തെ തുടർന്ന് നഗരത്തിലെ കുഴികളെല്ലാം അടക്കാൻ ബി.ബി.എം.പിക്ക് കർശന നിർദ്ദേശം നൽകി റെവന്യൂ മന്ത്രി. ശാസ്ത്രീയമായ രീതിയിൽ അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു തന്നെ റോഡു പണികൾ തീർക്കണമെന്നും, ഗുണനിലവാരത്തിൽ എന്തെങ്കിലും വീഴ്ച വന്നാൽ റോഡുപണിക്ക് നേതൃത്വം നൽകുന്ന എഞ്ചിനീർമാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി നിർദ്ദേശം നൽകി. 2022 മുതൽ റോഡിന്റെ ഇരുവശങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
[masterslider id="10"]

Related posts