നവംബർ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും വാക്‌സിനേഷൻ നൽകാൻ സർക്കാർ ലക്ഷ്യമിടുന്നു: കെ സുധാകർ

ബെംഗളൂരു: നവംബർ അവസാനത്തോടെ കർണാടകയിലെ മുഴുവൻ മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു.

മുമ്പ്, ഡിസംബറോടെ മുതിർന്ന എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് നിശ്ചയിച്ചിരുന്നത്. വാക്സിനേഷൻ കവറേജിൽ പിന്നാക്കം നിൽക്കുന്ന 23 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായും ജില്ലാപഞ്ചായത്ത് സിഇഒമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷം, മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വാക്‌സിനേഷൻ വേഗത്തിലാക്കാനും സെപ്റ്റംബർ അവസാനത്തോടെ ആദ്യ ഡോസ് പൂർത്തിയാക്കാനും ജില്ലാ ഭരണകൂടങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട്.

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

കഴിഞ്ഞ വർഷം പോലും, ധാരാളം കേസുകൾ ഉണ്ടായിരുന്നിട്ടും ഉത്സവം ആഘോഷിക്കാൻ അനുവദിച്ചിരുന്നതായി ഗണേശ ചതുർത്ഥി പൊതു ആഘോഷം അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് , സുധാകർ പറഞ്ഞു. വർഷം, 0.7 ശതമാനം പോസിറ്റിവിറ്റി നിരക്ക് ആണ് ഉള്ളത്, മുൻകരുതൽ നടപടികൾ ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. ജില്ല തിരിച്ചുള്ള സാഹചര്യം ഞങ്ങൾ അവലോകനം ചെയ്യുകയും പോസിറ്റിവിറ്റി 2 ശതമാനത്തിൽ കൂടുതലുള്ളിടത്ത് പ്രത്യേകമാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും, എന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
[masterslider id="10"]

Related posts