നഗരവാസികൾക്കിടയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന!

ബെംഗളൂരു: ബിബിഎംപിയുടെ വീടുതോറുമുള്ള ആരോഗ്യ സർവേ പ്രകാരം, ബെംഗളൂരു നിവാസികൾക്കിടയിലെ പ്രധാന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ഇവിടെ വളരെ സാധാരണമാണ് എന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

50.86 ശതമാനം ആളുകളിൽ പ്രമേഹമുള്ളതായി സർവേ കണ്ടെത്തി.  35.82 ശതമാനം പേരിൽ അമിതരക്തസമ്മർദം കണ്ടു വരുന്നു.

ഹൈപ്പോതൈറോയിഡിസം (2.99 ശതമാനം), ഹൃദയ സംബന്ധമായ അസുഖങ്ങൾ(2.48 ശതമാനം) എന്നിവയാണ് സർവേ പ്രകാരം നഗരവാസികളിൽ കണ്ടു വരുന്ന മറ്റ്  പ്രധാന രോഗങ്ങൾ.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

സർവേയിൽ ഉൾപ്പെട്ട 7.11 ലക്ഷം പേരിൽ 57,528 പേർക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു രോഗാവസ്ഥയുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 2,48,280 വീടുകൾ സർവേയിൽ  ഉൾപ്പെടുത്തി, ഇത് ഉദ്ദേശിച്ച ലക്ഷ്യത്തിന്റെ 90 ശതമാനമാണ്.

മറ്റ് രോഗാവസ്ഥകൾ , കോവിഡ് വാക്സിനേഷൻ നില, പൊതുജനാരോഗ്യ നില തുടങ്ങിയ പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് 16-ന് സർവേ ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts