പുതുക്കിയ പാഠപുസ്തകങ്ങൾ പിൻവലിക്കില്ലെന്ന് കർണാടക സർക്കാർ

ബെംഗളൂരു: പുതുക്കിയ പാഠപുസ്തകങ്ങൾ പിൻവലിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കി, എന്നാൽ പുനഃപരിശോധനയ്ക്കിടെ ഏഴ് മുതൽ എട്ട് വരെയുള്ള പാഠപുസ്തകങ്ങളിൽ പിഴവുകളുണ്ടായാതായി സമ്മതിക്കുകയും, അവ പരിഹരിച്ച് സ്കൂളുകളിലേക്ക് അയയ്ക്കുമെന്ന് സർക്കാർ കൂട്ടിച്ചേർത്തു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പാഠപുസ്തകങ്ങളിൽ വ്യാകരണ പിശകുകൾ ഉൾപ്പെടെ 150-ലധികം തെറ്റുകൾ ഉണ്ടായിരുന്നുവെന്നും അവ പുനഃപ്രസിദ്ധീകരിക്കാൻ പോയില്ലെന്നും തിരുത്തലുകൾക്ക് ശേഷം അധിക ഷീറ്റുകൾ നൽകിയെന്നും റവന്യൂ മന്ത്രി ആർ അശോക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

എന്നാൽ “ഞങ്ങളുടേത് ഏഴ് മുതൽ എട്ട് വരെയുള്ള പാഠപുസ്തകങ്ങളിലാണ് തെറ്റുകൾ ഉള്ളത് എന്നും അത് ഞങ്ങൾ അടുത്ത 10 ദിവസത്തിനുള്ളിൽ തിരുത്തി പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ.ബി.ആർ.അംബേദ്കറിന് ‘സംവിധാന ശിൽപി’ (ഭരണഘടനാ ശില്പി) എന്ന പേര് ചേർക്കൽ, ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ പുരാണദരദാസരുവിനെയും കനകദാസരുവിനെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ, ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ കവിയുടെ പേര് മാറ്റുക, കർണാടക വികസനം എന്ന അധ്യായത്തിൽ സിദ്ധഗംഗ മഠത്തിന്റെ സംഭാവനകൾ ഉൾപ്പെടുത്തുക എന്നിവയും ചില തിരുത്തലുകളിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

സർക്കാർ തീരുമാനം അറിയിക്കാൻ മന്ത്രി അശോക് വിളിച്ച വാർത്താസമ്മേളനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി സി സി പാട്ടീൽ, തൊഴിൽ വകുപ്പ് മന്ത്രി ശിവറാം ഹെബ്ബാർ, നഗരവികസന മന്ത്രി ബൈരതി ബസവരാജ് എന്നിവർ പങ്കെടുത്തു എന്നതാണ് ശ്രദ്ധേയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts