കഴിഞ്ഞ ദിവസം നഗരത്തിൽ അന്തരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കഴിഞ്ഞ ദിവസം നഗരത്തിൽ അന്തരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. നീലസാന്ദ്ര ആനേപാളയത്ത് ഫാത്തിമ ഗിഫ്റ്റ് ഷോപ്പിന്റെ ഉടമയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ പനിയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. കോവിഡ് ഫലം പോസിറ്റീവായതോടെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി.

കോവിഡ് പരിശോധനാഫലം വരുന്നതുവരെ മൃതദേഹം സൂക്ഷിക്കാൻ പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും രാത്രി ഏഴോടെയാണ് വിക്‌ടോറിയ ആശുപത്രിയിലെ മോർച്ചറിയിൽ ഇടം ലഭിച്ചത്. എ.ഐ.കെ.എം.സി.സി. നീലസാന്ദ്ര ഏരിയാ പ്രവർത്തകരാണ് ആശുപത്രിയിൽ ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകിയത്.

  അടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സംസ്ഥാനത്ത് കോവിഡ് ബാധിച്ചുമരിച്ച നാലാമത്തെ മലയാളിയാണ് ഇദ്ദേഹം. മേഴ്‌സി ഏഞ്ചൽസ് സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം സംസ്കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us