ഒരു മണിക്കൂർ പോലീസ് തടഞ്ഞു വച്ചു, ചികിത്സ വൈകി  പിഞ്ചു കുഞ്ഞു മരിച്ചു

ഹൈദരാബാദ് : തെലങ്കാനയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ട്രാഫിക് പോലീസ് ഒരു മണിക്കൂറോളം വാഹനം തടഞ്ഞിട്ടതിനെ തുടര്‍ന്ന് ചികിത്സ വൈകിയതാണ് മരണ കാരണം. തെലങ്കാന സ്വദേശി സരസ്വതിയുടെ മകന്‍ രേവന്താണ് മരിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ജങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ അവിടെയുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുഞ്ഞിനെ ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

യാത്രയ്ക്കിടെ യാദഗിരിഗുട്ടയില്‍ വെച്ച്‌ പോലീസ് തടയുകയും ഡ്രൈവര്‍ സീറ്റ്ബെല്‍റ്റിടാത്തതിന് 1000 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇളവ് നല്‍കാന്‍ പോലീസ് തയാറായില്ല.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

തുടര്‍ന്ന് അരമണിക്കൂറിന് ശേഷം പണം എത്തിച്ചപ്പോഴാണ് പോകാന്‍ അനുവദിച്ചത് എന്നാണ് കുഞ്ഞിന്റെ മാതാവ് സരസ്വതി പറഞ്ഞത്. ഇതു കഴിഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ കുട്ടിക്ക് അനക്കമില്ലായിരുന്നു. അര മണിക്കൂര്‍ മുമ്പ് കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കൃത്യസമയത്ത് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നുവെന്നാണ് സരസ്വതി പറയുന്നത്. സംഭവത്തിന് പിന്നാലെ ട്രാഫിക് പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടുണ്ട്. അടിയന്തര സന്ദര്‍ഭങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ തടയാറില്ലെന്നും ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ സഹായിക്കാറാണ് തങ്ങള്‍ ചെയ്യാറെന്നും യാദഗിരിഗുട്ട ട്രാഫിക് സിഐ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts