കർണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : കർണാടകയിലെ ബിജെപി സർക്കാരിലെ ഒരു മന്ത്രി തന്നെ “കമ്മീഷനുകൾ” ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്ന് അടുത്തിടെ ആരോപിച്ച സർക്കാർ പദ്ധതികളിൽ ഉൾപ്പെട്ട കരാറുകാരനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.

മരിച്ചയാൾ സന്തോഷ് പാട്ടീൽ (40) ആണെന്ന് തിരിച്ചറിഞ്ഞതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ശാംഭവി ഹോട്ടലിൽ ആണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

ഒരു വർഷം മുമ്പ് താൻ സർക്കാരിനായി നടപ്പാക്കിയ കരാറുകളുടെ ബില്ലുകൾ ക്ലിയർ ചെയ്യുന്നതിനായി ബിജെപി നേതാവ് കമ്മീഷനുകൾക്കായി തന്നെ ഉപദ്രവിക്കുകയാണെന്ന് ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ പാട്ടീൽ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈശ്വരപ്പ ഉത്തരവാദിയാകണമെന്നും പാട്ടീൽ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts