രണ്ട് കോവിഡ് തരംഗങ്ങൾ തരണം ചെയ്യാൻ 800 കോടി രൂപ ചെലവാഴിച്ച് ബിബിഎംപി.

ബെംഗളൂരു: രണ്ട് കോവിഡ് തരംഗങ്ങളിൽ ഉണ്ടായ ചെലവുകൾ ഓഡിറ്റ് ചെയ്യുകയും ബില്ലുകൾ ക്ലിയർ ചെയ്യുകയും ചെയ്ത ബിബിഎംപി, കഴിഞ്ഞ 20 മാസത്തിനിടെ പകർച്ചവ്യാധി നിയന്ത്രിക്കാൻ 821.22 കോടി രൂപ ചെലവഴിച്ചതായി വെളിപ്പെടുത്തി. എന്നാൽ ഇനിയും 10% ചെലവുകൾ തീർക്കേണ്ടതുണ്ട്, അതുകൊണ്ടു തന്നെ ചെലവ് 100-150 കോടി രൂപ കൂടി വർധിച്ചേക്കാം എന്നും അറിയിച്ചു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

“ലാബ് ടെസ്റ്റുകൾക്കും ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ജീവനക്കാർക്കുള്ള ശമ്പളത്തിനുമായി കുറച്ച് പേയ്‌മെന്റുകൾ കൂടി ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്നും അവ കൂടി ക്ലിയർ ചെയ്തുകഴിഞ്ഞാൽ, ഞങ്ങൾക്ക് വ്യക്തമായ ആശയം ലഭിക്കും, എന്ന് ”ധനകാര്യ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരു മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

ബൃഹത് ബെംഗളൂരു മഹാനഗര പാലികയ്ക്ക് (ബിബിഎംപി) സംസ്ഥാന സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെങ്കിലും കൃത്യമായ കണക്ക് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാന സർക്കാരിന് പുറമെ ദേശീയ നഗര ആരോഗ്യ മിഷനും 40 കോടി രൂപ അനുവദിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts