ബെംഗളൂരുവിലെ ഇന്നത്തെ കാലാവസ്ഥാ അറിയാം.

ബെംഗളൂരു: രണ്ട് ദിവസം കൂടി മേഘാവൃതമായ അവസ്ഥയും ചാറ്റൽ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. തെളിഞ്ഞ കാലാവസ്ഥയ്ക്കും ഇടവിട്ടുള്ള ചാറ്റൽ മഴയ്ക്കും പകരമായി തിങ്കളാഴ്ച ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും നേരിയ മഴയും മേഘാവൃതമായ അന്തരീക്ഷവും നിലനിന്നിരുന്നു.

ബിബിഎംപിയുടെ മഹാദേവപുര, യെലഹങ്ക സോണുകളിൽ ഉൾപ്പെടുന്ന പുറം പ്രദേശങ്ങളിൽ മറ്റുള്ള പ്രദേശങ്ങളേക്കാൾ കൂടുതൽ മഴ ലഭിച്ചു. ചിലയിടങ്ങളിൽ രാവിലെ തന്നെ മഴ പെയ്തപ്പോൾ മറ്റു ചിലയിടങ്ങളിൽ ഉച്ചയോടെ മാത്രമാണ് മഴ പെയ്തത് .

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ഇനിയുള്ള അടുത്ത രണ്ട് ദിവസങ്ങളിൽ പൊതുവെ മേഘാവൃതമായ അന്തരീക്ഷവും നേരിയ മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച ദാവംഗരെയിലാണ് ഏറ്റവും കുറഞ്ഞ താപനിലയായ 14.3 ഡിഗ്രി രേഖപ്പെടുത്തിയത്.

ബെംഗളൂരുവിലും ദക്ഷിണ കർണാടകയുടെ മറ്റ് ഭാഗങ്ങളിലും വരണ്ട കാലാവസ്ഥയുടെ വ്യാപനത്തിന് ശേഷം താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഇതുവരെ ജാഗ്രതാ നിർദേശങ്ങളൊന്നും നൽകിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts