“എ ബില്യൻ ഐസ് ഫോർ എ സേഫർ ബെംഗളൂരു” ക്യാംപെയ്നു തുടക്കമായി; സ്ത്രീസുരക്ഷയ്ക്കായി സിറ്റി പൊലീന്റെ പുതിയ ഉദ്യമം.

ബെംഗളൂരു ∙ സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ എ ബില്യൻ ഐസ് ഫോർ എ സേഫർ ബെംഗളൂരു ക്യാംപെയ്നു തുടക്കമായി. സന്നദ്ധസംഘടനയായ ബി പാക്കിന്റെ നേതൃത്വത്തിലാണു പ്രചാരണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കൊപ്പം കുടുംബാംഗങ്ങളെക്കൂടി ബോധവൽക്കരിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നു ബിപാക്ക് സിഇഒ രേവതി അശോക് പറഞ്ഞു.

സ്ത്രീസുരക്ഷയ്ക്കായി ടോൾ ഫ്രീ നമ്പറുകളും മൊബൈൽ ആപ്പുകളും ഒട്ടേറെയുണ്ടെങ്കിലും പ്രായമായവർക്കു പലപ്പോഴും ഇതിന്റെ ശരിയായ ഉപയോഗം അറിയാത്ത സാഹചര്യമാണ്. ഇത്തരക്കാരെക്കൂടി ഇതിന്റെ ഗുണഫലങ്ങൾ മനസ്സിലാക്കുകയാണു ലക്ഷ്യം.

  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു

നമ്മ മെട്രോ, ബിഎംടിസി, ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്കൂളുകളും കോളജുകളും, ഷോപ്പിങ് മാളുകൾ എന്നിവ കേന്ദ്രീകരിച്ചാണു പ്രചാരണം. ക്യാംപെയ്ന്റെ ഉദ്ഘാടനം ഓസ്ട്രേലിയൻ കോൺസൽ ജനറൽ സീൻ കെല്ലി നിർവഹിച്ചു. സിറ്റി പൊലീസ് കമ്മിഷണർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

  ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ 'നമ്മകസ'; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "ഭാവിയുടെ നഗരം"; ബെംഗളൂരുവിനെ വാനോളം പുകഴ്ത്തി വിദേശ സഞ്ചാരി, കർണാടക പ്രിയപ്പെട്ട സംസ്ഥാനമെന്നും യുവാവ്
[masterslider id="10"]

Related posts

Click Here to Follow Us