വന്യമൃഗങ്ങളുടെ തോൽ വിൽക്കാൻ ശ്രമിച്ച നായാട്ടുകാരൻ പിടിയിൽ

ബെംഗളൂരു : വന്യമൃഗങ്ങളുടെ തോൽ വിൽക്കാൻ ശ്രമിച്ച നായാട്ടുകാരനെ വനംവകുപ്പ് പിടിയിൽ. ചെന്നായ, മരപ്പട്ടി എന്നിവയുടെ അഞ്ച് തോലുകളും ജീവനുള്ള രണ്ട് ഉടുമ്പുകളെയും ഇയാളിൽനിന്ന് പിടികൂടി.അറസ്റ്റിലായ യശ്വന്ത് റാവു (48) മാണ്ഡ്യ ജില്ലയിലെ നാഗമംഗള താലൂക്കിലെ ശിക്കാരിപുര ഗ്രാമനിവാസി ആണ്.

അന്ധവിശ്വാസങ്ങളുടെ മറപിടിച്ചതാണ് ഇയാൾ തോൽ വിട്ട് ജീവിച്ചിരിക്കുന്നത് വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവർക്ക് ചെന്നായയുടെ തലയോട്ടിയും തോലും ഇയാൾ വിറ്റിരുന്നുവെന്ന് വനംവകുപ്പ് പോലീസ് പറഞ്ഞു. ദുർമന്ത്രവാദം ചെയ്യുന്നവർക്കാണ് ഉടുമ്പിനെ വിറ്റിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൈസൂരു വനംവകുപ്പിന്റെ മൊബൈൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

  ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം; വർഗീയ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത കാറിനും പാർക്ക് ചെയ്തിരുന്ന ബസിനുമിടയിൽപ്പെട്ട് വഴിയോര കച്ചവടക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us