ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് ഗർഭാശയ അർബുദം, വാക്സിൻ ഉപയോഗിച്ച് തടയാൻ കഴിയുന്ന ഒരേയൊരു തരം അർബുദം കൂടിയാണിത്. എന്നിട്ടും, ഈ ക്യാൻസറിനുള്ളചികിത്സയെക്കുറിച്ചോ അത് തടയാനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്‌സിനിനെ കുറിച്ചൊജനങ്ങളിൽ അവബോധം കുറവാണ്.
കർണാടകയിലെ ഏക സർക്കാർ കാൻസർ ആശുപത്രിയായ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഓങ്കോളജി കാൻസർ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിൽ ഓരോ വർഷവും ഏകദേശം 1500 ഗർഭാശയക്യാൻസർ കേസുകളാണ് ചികിത്‌സക്കെത്തുന്നത്, അവരിൽ ഭൂരിഭാഗവും രോഗത്തിന്റെ അവസാനഘട്ടത്തിലാണ് വരുന്നത്.
” 9 നും 15 നും ഇടയിൽ പ്രായമുള്ള 30 ലക്ഷം വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനുകൾ നൽകണമെന്ന്ഞങ്ങൾ ശുപാർശ ചെയ്തു. അവർക്കിടയിൽ ആറ് മാസത്തെ ഇടവേളയിൽ രണ്ട് ഡോസ് വീതം നൽകണം. 108 രാജ്യങ്ങൾ ഇത് അംഗീകരിച്ചു. സർക്കാർ ചെലവ് വഹിക്കാനും സൗജന്യമായി നൽകാനും തീരുമാനിക്കണം ,” എന്ന് കിദ്വായ് ഡയറക്ടർ ഡോ. സി രാമചന്ദ്ര പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.