ബെംഗളൂരുവിൽ പുതിയ സ്ഥാനാരോഹണം.

Scott Morrison

ബെംഗളൂരു: ബംഗളൂരുവിൽ പുതിയ കോൺസുലേറ്റ് സ്ഥാപിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതിക നയങ്ങൾക്കായി ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ബുധനാഴ്ച പ്രഖ്യാപിച്ചു. വളർന്നുവരുന്ന, നിർണായക, സൈബർ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഉദ്ഘാടനമായ സിഡ്‌നി ഡയലോഗിൽ സംസാരിക്കവെ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക കേന്ദ്രമായ ബെംഗളൂരുവിന്റെ, ഭാഗമാകാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും ബെംഗളൂരു ഇന്ത്യയിലെ യൂണികോൺ കമ്പനികളുടെ മൂന്നിലൊന്ന് ആസ്ഥാനമാണെന്നും മോറിസൺ പറഞ്ഞു. ഇന്ത്യയുടെ നവീനർ, സാങ്കേതിക വിദഗ്ധർ, സംരംഭകർ…

Read More

ബെംഗളൂരു വിമാനത്താവളം മൈക്രോസോഫ്റ്റുമായി സഹകരിക്കുന്നു.

ബെംഗളൂരു: കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഓപ്പറേറ്ററായ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL), സാങ്കേതിക വിദ്യയുടെ നേതൃത്വത്തിലുള്ള നൂതനത്വവും തടസ്സങ്ങളില്ലാത്ത യാത്രാ അനുഭവങ്ങളും പരിപോഷിപ്പിക്കുവാനായി ‘BIAL Genie Hackathon’ എന്ന ആപ്പ് വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് ഇന്ത്യയുമായി സഹകരിച്ചു. ബെംഗളൂരു വിമാനത്താവളത്തിലൂടെ പറക്കുമ്പോൾ യാത്രക്കാർക്ക് ലളിതവും തടസ്സരഹിതവും ആകർഷകവുമായ യാത്ര ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു മികച്ച ഉപഭോക്തൃ സേവനം വികസിപ്പിക്കാനുള്ള BIAL-ന്റെ നിരന്തരമായ ശ്രമങ്ങൾക്ക് അനിയോജ്യമാണീ സംരംഭം. കൂടാതെ ബെംഗളൂരു വിമാനത്താവളത്തിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നത്തിനായി നൂതനമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യാൻ വേണ്ടി പ്രൊഫഷണൽ ഡെവലപ്പർമാർ, ഡാറ്റാ…

Read More

ടൈംടേബിൾ തയ്യാറാക്കാൻ ബുദ്ധിമുട്ടി കോളേജുകൾ

ബെംഗളൂരു: സംസ്ഥാനത്തുടനീളം കോളേജുകളിൽ  ക്ലാസുകൾ പുനരാരംഭിച്ചിട്ട് ഒരു മാസത്തിലേറെയായി, എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഒന്നിലധികം കോമ്പിനേഷനുകൾ ഉപയോഗിച്ച് ടൈംടേബിൾതയ്യാറാക്കാൻ കോളേജുകൾ ഇപ്പോഴും പാടുപെടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരാശരായ, നഗരത്തിലെ വിവിധ സർക്കാർ, എയ്ഡഡ് കോളേജുകളിലെ മേധാവികളും അധ്യാപകരുംചൊവ്വാഴ്ച ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ യോഗത്തിൽ തങ്ങളുടെ പരാതികൾഎടുത്തുപറഞ്ഞു. നഗരത്തിലെ ഒരു സർക്കാർ കോളേജിലെ പ്രൊഫസർ,  ടൈംടേബിൾ തയ്യാറാക്കാൻ വളരെ ബുദ്ധിമുട്ടാണെന്നുംതങ്ങളെ സഹായിക്കണമെന്ന് ബിസിയു ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 308 റിപ്പോർട്ട് ചെയ്തു. 384 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 384 ആകെ ഡിസ്ചാര്‍ജ് : 2946985 ഇന്നത്തെ കേസുകള്‍ : 308 ആകെ ആക്റ്റീവ് കേസുകള്‍ : 7409 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 38161 ആകെ പോസിറ്റീവ് കേസുകള്‍ : 2992584…

Read More

വിദ്യാർത്ഥിനികൾക്ക് ഗർഭാശയ കാൻസർ വാക്സിനുകൾ നൽകണമെന്ന് ശുപാർശ ചെയ്ത് കിഡ്‌വായി

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് ഗർഭാശയ അർബുദം, വാക്സിൻ ഉപയോഗിച്ച് തടയാൻ കഴിയുന്ന ഒരേയൊരു തരം അർബുദം കൂടിയാണിത്. എന്നിട്ടും, ഈ ക്യാൻസറിനുള്ളചികിത്സയെക്കുറിച്ചോ അത് തടയാനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്‌സിനിനെ കുറിച്ചൊജനങ്ങളിൽ  അവബോധം കുറവാണ്. കർണാടകയിലെ ഏക സർക്കാർ കാൻസർ ആശുപത്രിയായ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഓങ്കോളജി കാൻസർ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിൽ ഓരോ വർഷവും ഏകദേശം 1500 ഗർഭാശയക്യാൻസർ കേസുകളാണ് ചികിത്‌സക്കെത്തുന്നത്, അവരിൽ ഭൂരിഭാഗവും രോഗത്തിന്റെ അവസാനഘട്ടത്തിലാണ് വരുന്നത്. ” 9 നും 15 നും ഇടയിൽ…

Read More

കേളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-11-2021).

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ഇലക്ട്രോണിക് സിറ്റിയിലെ അപ്പാർട്മെന്റിൽ വൻ തീപിടുത്തം – വീഡിയോ

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം സാമ്പിഗെ നഗറിലെ പാർപ്പിട സമുച്ചയത്തിൽ തീപ്പിടുത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. താമസക്കാരെ ഒഴിപ്പിച്ചു. Updating…..   Another video of A fire accident was reported from the Vmaks Chalet Apartment in Sampige Nagar, Electronic City, Bengaluru. Fire brigade is at the spot. No injuries or casualties reported...#fire #fireaccident #SampigeNagar #ElectronicCity #Bengaluru #fireaccident #karnataka pic.twitter.com/I2p7D4JpDL — Siraj Noorani (@sirajnoorani)…

Read More

നഗരത്തിലെ വേറിട്ട കർഷകൻ

ബെംഗളൂരു: സങ്കരയിനം വിത്തുകൾ കൃഷിയിടം കീഴടക്കുമ്പോൾ അവഗണിക്കപ്പെട്ടുപോകുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറുന്നതിന് പരമ്പരാഗത നെൽവിത്തുകൾ ശേഖരിച്ച് മ്യൂസിയമൊരുക്കി സംരക്ഷിക്കുകയാണ് സയിദ് ഘനി ഖാൻ(43) എന്ന ഈ കർഷകൻ. വയനാട്ടിലെ രക്തശാലിയും പാലക്കാട്ടെ നവരയുമുൾപ്പെടെ നാട്ടിലെയും മറുനാട്ടിലെയും 1350 ഇനം തനത് നെൽവിത്തുകൾ ഇദ്ദേഹത്തിന്റെ മ്യൂസിയത്തിൽ ഉണ്ട്. കൂടാതെ പാരമ്പര്യ നെൽക്കൃസിയിൽ താല്പര്യമുള്ളവർക് മ്യൂസിയത്തിൽനിന്ന് വിത്തും വില്പന ചെയ്യാറുമുണ്ട്. ഒരു കർഷകൻ സ്വന്തമായി തയ്യാറാക്കുന്ന ആദ്യത്തെ നെൽമ്യൂസിയമാണിതെന്നുമുള്ള പ്രേത്യേകതായും ഈ മ്യൂസിയത്തിനുണ്ട്. മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കിരുഗാവലു എന്ന കർഷകഗ്രാമത്തിലാണ് ഈ…

Read More

കോവിഡ് 19 ബാധിച്ച് മരിച്ച പോലീസുകാരുടെ ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ₹2.7 കോടി രൂപ

ബെംഗളൂരു: കർണാടക ഡിജിയും ഐജിപിയുമായ പ്രവീൺ സൂദ് തിങ്കളാഴ്ച ഡ്യൂട്ടിയിലിരിക്കെ കൊവിഡ്-19 ബാധിച്ച് ജീവൻ നഷ്ടപ്പെട്ട 90 പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക്സമ്മാനിച്ചു. ചെക്കുകളുടെ ആകെ മൂല്യം ഏകദേശം 2.7 കോടി രൂപയോളമാണ്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കുള്ള ചെറിയ സംഭാവനയാണ് ഇതെന്ന് മാൻകൈൻഡ് ഫാർമസീനിയർ ഡിവിഷണൽ മാനേജർ മനീഷ് അറോറ പറഞ്ഞു. ഓരോ കുടുംബത്തിനും സർക്കാർ ഇതിനകം 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് സൂദ് പറഞ്ഞു. ഇതിനുപുറമെ, മരിച്ചവരുടെ…

Read More

നായകളുടെ ആക്രമണത്തിൽ നഷ്ട്ടപ്പെട്ട ചിറകുകൾ വീണ്ടെടുത്ത് പെണ്മയിൽ

ബെംഗളൂരു: തെരുവുനായ്ക്കളുടെ മാരകമായ ആക്രമണത്തെ തുടർന്ന് ചിറകുകൾക് കേട് പറ്റിയഒന്നരവയസ്സുള്ള പെണ്മയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ ചിറകുകൾ തീരിച്ച്‌ പിടിച്ചു. പക്ഷി നാല് മാസമായിചികിത്സയിലായിരുന്നു. മൃഗഡോക്ടർമാർ പക്ഷിയിൽ ഇൻട്രാമെഡുള്ളറി പിന്നിംഗ് നടത്തി. എല്ലുകളെചികിത്സിക്കുന്നതിനായി മനുഷ്യരിൽ ഒരു ലോഹഫലകമോ വടിയോ ഘടിപ്പിക്കുന്നതുപോലെ, കാൽസിഫിക്കേഷൻ എളുപ്പത്തിലാക്കാൻ മയിലിന്റെ ശസ്ത്രക്രിയയിൽ ഒരു പിൻ ഉപയോഗപ്പെടുത്തിയതായിഡോക്ടർമാർ പറഞ്ഞു. മൂന്ന് മാസം മുമ്പ് പീനിയയിൽ വെച്ച് തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെട്ട പെണ്മയിലിനെ നാട്ടുകാർരക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് ഈ മയിലിനെ പീപ്പിൾ ഫോർ ആനിമൽസ് ഷെൽട്ടറിലേക്കും  മാറ്റി.

Read More
Click Here to Follow Us